പാക് വെടിനിറുത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ബിഎസ്എഫ് ഇന്‍സ്പക്ടര്‍ ജനറല്‍

പാക് വെടിനിറുത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ബിഎസ്എഫ് ഇന്‍സ്പക്ടര്‍ ജനറല്‍

വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങളിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന പാകിസ്ഥാനെതിരെ നടപടി ആവശ്യപ്പെട്ട് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജേഷ് മിശ്ര. സാധാരണക്കാരുടെ ജീവനെടുക്കുന്ന, വസ്തുവകകള്‍ നശിപ്പിക്കുന്ന പാക് പട്ടാളത്തിന്റെ നിന്ദ്യമായ ചെയ്തികള്‍ക്ക് ഒരു കുറവുമില്ല. നിലവിലുള്ള വെടിനിറുത്തല്‍ കരാറിനെ കാറ്റില്‍ പറത്തിയാണു പാക് ചെയ്തികളെന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു- എഎന്‍ഐ റിപ്പോര്‍ട്ട്.

ഇന്ത്യ- പാക് അതിര്‍ത്തി ഷെല്ലാക്രമണത്തില്‍ 10 സാധാരണക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും നവംബര്‍ 13ന് കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ കശ്മീരില്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റ ശ്രമത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നിയന്ത്രണ രേഖയുടെ പല ഭാഗങ്ങളിലും ഷെല്ലാക്രമണം നടന്നത്. നവംബര്‍ 13ന് പാക് സൈനികര്‍ നടത്തിയ വെടിനിറുത്തല്‍ കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ പ്രസ്താവന

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…