രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് പാണഞ്ചേരി മണ്ഡലം ബൂത്ത് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു . ഗാന്ധിജിയെ അറിയുക , വിശ്വാസം സംരക്ഷിക്കുക , വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യമാണ് മഹാത്മാഗാന്ധി കുടുംബസംഗമ പ്രത്യേകത.

പാണഞ്ചേരി മണ്ഡലത്തിലെ വ്യത്യസ്ത കുടുംബസംഗമങ്ങൾ കോൺഗ്രസ് നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി ഭാസ്കരൻ ആദംകാവിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ്, കെപിസിസി അംഗം ലീലാമ്മ തോമസ്. മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.
