പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി പത്രോസ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്. 23 അംഗ ഭരണ സമിതിയിലെ ആറു അംഗങ്ങളൊഴികെ ഇടതുപക്ഷത്തിന്റെ ഒമ്പത് അംഗങ്ങളടക്കമുള്ളവര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്വന്തം പാര്‍ട്ടിയിലെ തന്നെ ശകുന്തള ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസിഡണ്ട്) കെ.പി. ചാക്കോച്ചന്‍, റോയ്.കെ.ദേവസ്സി, സുശീലാരാജന്‍, സന്ദീപ്, സിന്ധു സുരേഷ്, റോസിലി എന്നീ അംഗങ്ങളാണ് പ്രസിഡണ്ട് പത്രോസിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇവര്‍ക്ക് കേരള കോണ്‍ഗ്രസ് അംഗം ജോര്‍ജ്ജ് പായപ്പന്റെ പിന്തുണ കൂടി നേടാനായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതെന്ന് സ്ഥാനം നഷ്ടപ്പെട്ട പത്രോസ് പറഞ്ഞു. വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ വിഭാഗത്തില്‍പ്പെട്ട പത്രോസിനെതിരെ പൊതുമരാമത്ത് വര്‍ക്കുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളാണ് അവിശ്വാസ പ്രമേയത്തില്‍ കലാശിച്ചത്. അഴിമതിയുടെ പങ്ക് പറ്റാനാവാത്തതില്‍ അസ്വസ്ഥരായ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടതുപക്ഷത്തിന്റെ സഹായത്തോടെ പത്രോസിനെ പുറത്താ ക്കുകയാ യിരുന്നുവത്രെ. ഇനി ആര് പ്രസിഡണ്ടാകുമെന്ന ചോദ്യം അവശേഷിക്കുന്നു. ശകുന്തള ഉണ്ണികൃ ഷ്ണന്‍, റോയ്.കെ. ദേവസ്സി തുടങ്ങിയ കോണ്‍ഗ്രസ്സംഗങ്ങള്‍ പ്രസിഡണ്ട് സ്ഥാനത്തിനായി ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. പത്രോസ് അനുകൂലികളുടെ പിന്തുണയില്ലാതെ ഇവര്‍ പ്രസിഡണ്ട് സ്ഥാനത്ത് എത്തിപ്പെടുക എളുപ്പമല്ല. പത്രോസിനെ പുറത്താക്കിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ പ്രസിഡണ്ട് സ്ഥാനത്ത് എത്താനാവില്ല. കലക്കുവെള്ളത്തില്‍ ഇടതുപക്ഷം എങ്ങനെ മീന്‍പിടുക്കുമെന്നായിരിക്കും ഇനി മുഖ്യ രാഷ്ട്രീയ വിഷയം.
പത്രോസ് പുറത്ത്, ഇടതുപക്ഷം നിര്‍ണ്ണായകം
posted on 10 March 12 at 01:17 AM