പീച്ചി കനാല്‍ അടച്ചു; വെള്ളം നഗരവാസികള്‍ക്ക്!

പീച്ചി അണക്കെട്ടിന്റെ വലതുകര കനാലിലൂടെയുള്ള വെള്ളം വിതരണം നിറുത്തിവെച്ചു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണിത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെയും തൃശ്ശൂര്‍ കോള്‍നില പുഞ്ചകൃഷിക്കുമായുള്ള ജലസേചന പദ്ധതിയായിട്ടാണ് അണക്കെട്ട് വിഭാവനം ചെയ്യപ്പെട്ടത്. എന്നാല്‍ കാര്‍ഷിക മേഖലയെ അവഗണിച്ച് തൃശ്ശൂര്‍ നഗരത്തിന്റെ കുടിവെള്ള സ്രോതസ്സെന്ന നിലയിലാണ് അണക്കെട്ട്. പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് വേണ്ടിയാണ് ഇടത് വലത് കനാലുകള്‍ പണിതീര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ കനാലുകള്‍ ഏറെകുറെ ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്. കനാല്‍ അടച്ചതോടെ പഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണ്ണമായും വരണ്ടുണങ്ങി. ഇവിടെ കുടിവെള്ളമില്ലാതെ പഞ്ചായത്ത് നിവാസികള്‍ നെട്ടോട്ടം ഓടുമ്പോഴും അണക്കെട്ടില്‍ നിന്ന് നഗരവാസികള്‍ക്ക് വെള്ളമെത്തിക്കുന്നതില്‍ വീഴ്ചക ളൊന്നും പാടില്ലെന്ന അധികൃതരുടെ നിര്‍ബന്ധ ബുദ്ധി തുടരുകയാണ്. പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തെ മുന്‍നിര്‍ത്തിയെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ നിലപാടെടുക്കുവാനുള്ള ആര്‍ജ്ജവം പഞ്ചായത്ത് ഭരണസമിതി പ്രകടിപ്പിക്കുന്നില്ലെന്നതില്‍ ജനങ്ങള്‍ അമര്‍ഷത്തിലാണ്.

Related Post

വഴുക്കുംപാറ മേൽപ്പാലം വിള്ളൽ: കാരണക്കാർ ജനങ്ങളെന്ന് കേന്ദ്ര സർക്കാർ

വഴുക്കുംപാറ മേൽപ്പാലം വിള്ളൽ: കാരണക്കാർ ജനങ്ങളെന്ന് കേന്ദ്ര സർക്കാർ

  മണ്ണുത്തി – വടുക്കുംഞ്ചേരി ദേശീയപാത വഴുക്കുംപാറ അടിപ്പാത മേൽപ്പാലം ചെരിവില്ലാതെ നിർമ്മിക്കേണ്ടിവന്നുവെന്നതാണ്  വിള്ളലിന് കാരണമായതെന്നു് രാജ്യസഭയിൽ കേന്ദ്ര ഗതാഗത…