എന്തിന്റെ പേരിലാണ് നാടിന്റെ വികസന പ്രക്രിയയില്‍ നിന്ന് ഈ യൂണിയനുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളുടെ പ്രതിനിധികളും കാശ് കൊയതെടുക്കുന്നത്? ഇവരുടെയൊന്നും തീട്ടൂരമനാമില്ലാതെ നാടിന്റെ വികസനം നടക്കാന്‍ പാടില്ലെന്നോ? കഷ്ടം ! ഇതിനെയാണോ ജനാധിപത്യമെന്ന വിളിക്കേണ്ടിവരുന്നത്?
പീച്ചിറോഡ് വികസനം ഇനിയും ഇഴയുകയാണ്. നിലവിലുള്ള റോഡിന് 15 മീറ്റര്‍ വീതിയിലേക്ക് മാറ്റുവാനുള്ള നടപടികളും പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതും മുന്‍ സര്‍ക്കാരിന്റെ വേളയില്‍. പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.. എന്നാല്‍ ഇതുവരെയും പൂര്‍ത്തുകരിക്കപ്പെട്ടിട്ടില്ല. അപ്രോച്ച് റോഡ് നിര്‍മ്മാണം ഇപ്പോഴും കുഴിയില്‍ നിന്ന് കരകയറിട്ടില്ല.
പീച്ചിറോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി റോഡ് വീതി കൂട്ടുന്നതിനായുള്ള നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. റോഡിന്റെ ശോചനീയമായവസ്ഥ മൂലം രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടു. എന്നിട്ടും നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. 10 കോടി രൂപയുടെ നിര്‍മ്മാണചെലവ് പ്രതിക്ഷിക്കപ്പെടുന്നു. എറണാകുളത്തെ ഗ്രീന്‍വര്‍ത്ത് എന്ന കരാര്‍ കമ്പനിയാണ് നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. ജലനിധിയുടെ കുടിവെള്ള പൈപ്പുകള്‍, വൈദ്യുതപോസ്റ്ററുകള്‍, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസം റോഡ് നിര്‍മ്മാണം പൂര്‍ത്തികരണത്തെ ബാധിച്ചിട്ടുണ്ടെന്ന്് കരാര്‍ കമ്പനി പറയുന്നു. വഴുക്കുംപാറയില്‍ വച്ചാണ് പീച്ചിറോഡ് നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റലും കല്‍പൊടിയും കൂട്ടികലര്‍ത്തുന്നത്.. കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലാണ് കരാറുകള്‍ വാങ്ങുന്നത്. എന്നാല്‍, റോഡ്‌നിര്‍മ്മാണത്തിനുവേണ്ടിയുള്ള മെറ്റല്‍ ഉണ്ടാക്കുന്ന ജോലി തങ്ങളുടെ അവകാശമാണെന്ന് വടക്കുംപാറയിലെ തൊഴിലാളിയൂണിയനുകള്‍ ഒരേ സ്വരത്തില്‍ അവകാശപ്പെട്ടു. ഐ.എന്‍ടി.യുസി, സിഐടിയു എഐടിയുസി, ബിഎംഎസ് തുടങ്ങിയ യൂണിനുകളുടെ കടുംപിടുത്തത്തെ തുടര്‍ന്ന് മെറ്റല്‍ ഉടക്കല്‍ ജോലി ചെയ്യാതെ തന്നെ കരാര്‍ കമ്പനിയായ ഗ്രീന്‍വര്‍ത്തിന് തൊഴിലാളിയൂണിയനുക്ക് 25,000 രൂപ നല്‍കേണ്ടി വന്നത്രെ. മേലനങ്ങാതെ എങ്ങനെ കാശുണ്ടാക്കാമെന്ന തൊഴിലാളി ഐക്യം. വ്യക്തമായ പറഞ്ഞാല്‍ നോക്കൂകൂലി.. മെറ്റല്‍ ഉടക്കുന്നത ് തൊഴിലാളില്ലെന്ന് വസ്തുത. പക്ഷേ നാടിന്റെ വികസനത്തിന് വഴിമുടക്കികളായി തൊഴിലാളി സംഘടന ഐക്യം!!! കല്ലുടയ്ക്കുന്ന ജോലി ശ്രമകരമാണ്. അതുകൊണ്ടുതന്നെ അത്തരം തൊഴിലാളികള്‍ ഇല്ലെന്നു തന്നെ പറയാം. കൈകൊണ്ട് കല്ലുകള്‍ ഉടച്ച് മെറ്റലുണ്ടാക്കി അത് നിര്‍മ്മാണ ജോലികള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നത് സുനിശ്ചിതം. തങ്ങളുടെ ജോലി നഷ്ടപ്പെടുന്നുവെന്ന പേരില്‍ പക്ഷേ കരാറുകാരന്റെ കയ്യില്‍ നിന്ന് കാശുപിടുങ്ങുന്ന ട്രേഡ് യൂണിയന്‍ രീതി ഇപ്പോഴും നിസങ്കോചം തുടരുന്നുവെന്നത് നാടിന്റെ ശാപം തന്നെയാണ്. നോക്കുകൂലി വാങ്ങില്ലെന്ന് ആണയിടുന്നവരാണ് ശാപമായിമാറുന്നതെന്ന് വ്യക്തം.
തൊഴിലാളി യൂണിയനുകള്‍ തൊഴില്‍ അവകാശത്തിന്റെ പേരില്‍ നോക്കുകൂലി വാങ്ങുമ്പോള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കരാര്‍കാരനില്‍ നിന്ന് തങ്ങളുടെ ഓഹരി ചോദിച്ചും ഭീഷണിപ്പെടുത്തിയും വസൂലാക്കുന്നു. ഗ്രീന്‍വര്‍ത്ത് കമ്പനിയില്‍ നിന്ന് സംഭാവനയെന്ന പേരില്‍ ഓഹരി വാങ്ങാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലെന്ന് പറഞ്ഞാല്‍ അത് അതിശയോകതിയല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പേരില്‍ നേതാക്കളെന്ന് ചമഞ്ഞുനടക്കുന്നവര്‍ക്ക് നാണമെന്നത് ഒട്ടുമേയില്ലാതെ, കാശ് പിന്നാലെ നടന്ന് വാങ്ങുന്നു!!!!. എന്തിന്റെ പേരിലാണ് നാടിന്റെ വികസന പ്രക്രിയയില്‍ നിന്ന് ഈ യൂണിയനുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളുടെ പ്രതിനിധികളും കാശ് കൊയതെടുക്കുന്നത്? ഇവരുടെയൊന്നും തീട്ടൂരമനാമില്ലാതെ നാടിന്റെ വികസനം നടക്കാന്‍ പാടില്ലെന്നോ? കഷ്ടം ! ഇതിനെയാണോ ജനാധിപത്യമെന്ന വിളിക്കേണ്ടിവരുന്നത്.