പിഐഎൽ: റാം – ഷൂറി – ഭൂഷൺ പിന്മാറി

പിഐഎൽ: റാം – ഷൂറി – ഭൂഷൺ പിന്മാറി

സുപ്രീംകോടതിൽ സമർപ്പിക്ക
പ്പെട്ടിരുന്ന പൊതുതാല്പര്യ ഹർജി (പി ഐ എൽ) യിൽ നിന്ന് മുതിർന്ന പത്രപ്രവർത്തകൻ എൻ റാം, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂറി, ആക്ടിവിസ്റ്റ്-അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ പിന്മാറി.
ഇക്കാര്യത്തിൽ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തെഴുതിയിട്ടുണ്ടെന്ന് ഹർജി ക്കാർക്കു വേണ്ടി ഹാരജരായ
മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ജസ്റ്റിസ് അരുൺ മിശ്ര ബഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി.ബദൽ ഫോറത്തിൽ ഫയൽ ചെയ്യാൻ അപേക്ഷ പിൻവലിക്കുക
യാണെന്ന്ധവാൻ പറഞ്ഞു. .

കോടതിയലക്ഷ്യ വ്യവഹാരത്തിൽ
ക്രിമിനൽ അവഹേളനത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്താണ് പിഐഎൽ സമർപ്പിക്കപ്പെട്ടത്. പരാതിക്കാരുടെ അഭിഭാഷകൻ്റെ ആവശ്യപ്രകാരം ഹൈക്കോടതിയിൽ സമർപ്പിക്കാൻ സ്വാതന്ത്ര്യത്തോടെ ഹർജി പിൻവലിക്കാൻ ബെഞ്ച് അനുമതി നൽകി. പക്ഷേ സുപ്രീം കോടതിയെ സമീപിയ്ക്കുവാനാകില്ലെന്ന് ബഞ്ച് പറഞ്ഞു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…