ആദ്യമായ്

posted by ഫ്രെഡി ഇഗ്നേഷ്യസ് ജിഎച്ച്എസ്എസ് പട്ടിക്കാട് on on 24 July 11 at 01:09 AM
നാലില്‍ പഠിക്കുമ്പോള്‍ വാങ്ങിയ ഷര്‍ട്ടാ, ദൈവമേ കീറോ? നിക്കറ് പിന്നെ മൂപ്പന്‍ വാങ്ങിതന്നതുകൊണ്ട്‌പേടിക്കാനില്ല. പുതിയ സ്ക്കുളില്‍ പോവല്ലേ ഏങ്ങിനെയായിരിക്കും? വലിയതാന്നാ പഠിപ്പിച്ച മൂപ്പന്റെ മോന്‍ പറഞ്ഞത്. നന്നായി പഠിക്കണം. മൂപ്പന്റെ മോനെ പോലെ ആകണം. പുതിയ സ്ക്കുളിനെ കുറിച്ചുളള മനകോട്ടകള്‍ കെട്ടി കേശു സ്ക്കുളിലേക്ക് നീങ്ങി. അവന്റെ കണ്ണ് തളളിപ്പോയി എന്താ ഒരു വലിപ്പം. മുകളില്‍ ആകാശവും താഴെ ഭൂമിയും മുന്നില്‍ കാടും കണ്ട് വളര്‍ന്ന ആദ്യമായാണ് ഇങ്ങനെ ഒരു സ്ക്കൂളിലേക്ക് പോകുന്നത്. വീട്ടില്‍ ചെന്നാല്‍ ടീച്ചറ് പഠിപ്പിക്കണ് കാര്യങ്ങള്‍ അമ്മയോട് പറയാം എന്ന് പറഞ്ഞാണ് കുടിയില്‍ നിന്നിറങ്ങിയത്. എന്നാല്‍ കേശുവിന് ടീച്ചറുടെ മൊഴികള്‍ ഒരു അടിയായി തീര്‍ന്നു. ഇനിപ്പെ എന്നാചിയാ ടീച്ചറ് പറയണതൊന്നും മനസ്സിലാണില്ലല്ലേ. . ആള്‍ ഓഫ് ഗുഡ്‌മോണിങ്ങോ എന്നത്. അമ്മയാ പറഞ്ഞത് മനസ്സിലാക്കില്ലെങ്കില്‍ പിന്നെ പഠിക്കാന്‍ വിടിലാന്ന്. അപ്പോ എങ്ങനാ വല്യ ആളാവാ? കേശു അടുത്തിരുന്ന കൂട്ടുകാരനെ തോണ്ടി വിളിച്ചു എന്നിട്ട് ചോദിച്ചു എന്താണ് ഇതിനര്‍ത്ഥം. കുറുമ്പനായ കൂട്ടുകാരന്‍ അത് മറ്റുളളവരോട് പറഞ്ഞ് കേശുവിനെ പരിഹസിച്ച് ചിരിച്ചു പാവം കേശു. അപ്പോള്‍ ഇതു കണ്ട സന്ധ്യ ടീച്ചര്‍ കേശുവിനെ അടുത്തു വിളിച്ചു ആശ്വസിപ്പിച്ചു; എന്നിട്ട് പറഞ്ഞു, ഗുഡ്‌മോണിങ്ങിന്റെ അര്‍ത്ഥമാണോ അത് ഇംഗ്ലീഷാണ്. ഇതിനര്‍ത്ഥം നല്ല ഒരു പ്രഭാതം നേരുന്നു എന്നാണ്.

 

വര്‍ഷങ്ങള്‍ കടന്നുപ്പോയി സന്ധ്യ ടീച്ചര്‍ വാര്‍ദ്ധ്യകത്തിന്റെ അവസ്ഥയിലായിരുന്നു. കേശുവിനെ കുറിച്ച് യാതൊരു അറിവുമില്ല. ഒരിക്കല്‍ സന്ധ്യ ടീച്ചര്‍ ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്നു അപ്പോള്‍ ഒരു സുന്ദര കുട്ടപ്പന്‍. ഇരുനിറം കഴുത്തിലൊരു ടൈയും ഉണ്ട്. കൈയില്‍ നിഘണ്ടു പോലെയുളള രണ്ട് പുസ്തകങ്ങള്‍ പാന്റാണ് ഇട്ടിരിക്കുന്നത്. അവന്‍ ടീച്ചറോട് പറഞ്ഞു; ആരാ മനസ്സിലായില്ലേ? എന്നെ ആദ്യമായ് ഇംഗ്ലീഷില്‍ ആദ്യമായ് ഗുഡ്‌മോണിങ്ങ് പറയാന്‍ പഠിപ്പിച്ചത് ടീച്ചറാണ്. ആ വാക്കുകള്‍ ടീച്ചറെ ഓര്‍മ്മകളിലൂടെ കൊണ്ട് പോയി. കണ്ട്പിടിച്ചേ എന്നരീതിയില്‍ ഒരു പുഞ്ചിരിയോട് കൂടെ ടീച്ചര്‍ പറഞ്ഞു. എന്റെ കേശു നീ ഇപ്പോ എന്നാ ചെയ്യുന്നേ?. കേശുപറഞ്ഞു ഞാന്‍ ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസറായി വര്‍ക്ക് ചെയ്യുകയാണ്. അപ്പോള്‍ ടീച്ചര്‍ കേശുവിന്റെ ആദ്യ ഇംഗ്ലീഷ് പഠനത്തെ ഓര്‍ത്തു. ഗുഡ്‌മോണിങ്ങ്.

Related Post