ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്ക്

By സെഫി.പി.എ. ജിഎച്ച്എസ്എസ് പട്ടിക്കാട് on 24 July 11 at 01:13 AM

കോശങ്ങള്‍ ചേര്‍ന്നു ഞാനുണ്ടായി, ഞാനുണ്ടായ കഥയൊന്നു കേള്‍ക്കണെ നിങ്ങള്‍

എന്നമ്മതന്‍ ഗര്‍ഭപാത്രത്തില്‍ ഞാനുരുവായി

ഞാനൊരു ചെറിയ കുഞ്ഞായി ഗര്‍ഭപാത്രത്തിലനങ്ങാതെ കിടന്നു

ഞാനവിടെ കിടക്കുമ്പോള്‍ കുറെ വൈഷമ്യാനുഭവങ്ങളെനിക്കുണ്ടായി

എന്നമ്മയുടെ ഉദരത്തില്‍ കിടക്കവെ ചിലരെന്നെ ചാഞ്ചാട്ടി

മാരുതനങ്ങു വീശിയടിക്കെ എന്നമ്മ കുലുങ്ങി കുലുങ്ങിയിരുന്നു

അപ്പോള്‍ ഞാനും കുലുങ്ങി മഞ്ഞും മഴയും ഞാനമ്യത ധാരകള്‍

പോലെ ഏറ്റുവാങ്ങി കുറെ നാളുകള്‍ കഴിയവെ

പെണ്‍കൊടികള്‍ നിര നിരയായി

അരിവാളുമായി കൊയ്യുവാന്‍ വന്നു

എന്നമ്മയെ അരിഞ്ഞവര്‍ കെട്ടാക്കി വച്ചു

എന്നമ്മയുടെ ഗര്‍ഭപാത്രെത്ത ചവിട്ടി മെതിച്ചവര്‍

ഒരു പൊന്‍കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തിടുത്തു

അതാണു ഞാന്‍ നിങ്ങളുടെ അക്ഷികളുടെ മുന്നില്‍കാണുന്ന

കടയിലിരിക്കും ചാക്കുകളിലുളള അരിമണികള്‍

Related Post