ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്ക്

By സെഫി.പി.എ. ജിഎച്ച്എസ്എസ് പട്ടിക്കാട് on 24 July 11 at 01:13 AM

കോശങ്ങള്‍ ചേര്‍ന്നു ഞാനുണ്ടായി, ഞാനുണ്ടായ കഥയൊന്നു കേള്‍ക്കണെ നിങ്ങള്‍

എന്നമ്മതന്‍ ഗര്‍ഭപാത്രത്തില്‍ ഞാനുരുവായി

ഞാനൊരു ചെറിയ കുഞ്ഞായി ഗര്‍ഭപാത്രത്തിലനങ്ങാതെ കിടന്നു

ഞാനവിടെ കിടക്കുമ്പോള്‍ കുറെ വൈഷമ്യാനുഭവങ്ങളെനിക്കുണ്ടായി

എന്നമ്മയുടെ ഉദരത്തില്‍ കിടക്കവെ ചിലരെന്നെ ചാഞ്ചാട്ടി

മാരുതനങ്ങു വീശിയടിക്കെ എന്നമ്മ കുലുങ്ങി കുലുങ്ങിയിരുന്നു

അപ്പോള്‍ ഞാനും കുലുങ്ങി മഞ്ഞും മഴയും ഞാനമ്യത ധാരകള്‍

പോലെ ഏറ്റുവാങ്ങി കുറെ നാളുകള്‍ കഴിയവെ

പെണ്‍കൊടികള്‍ നിര നിരയായി

അരിവാളുമായി കൊയ്യുവാന്‍ വന്നു

എന്നമ്മയെ അരിഞ്ഞവര്‍ കെട്ടാക്കി വച്ചു

എന്നമ്മയുടെ ഗര്‍ഭപാത്രെത്ത ചവിട്ടി മെതിച്ചവര്‍

ഒരു പൊന്‍കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തിടുത്തു

അതാണു ഞാന്‍ നിങ്ങളുടെ അക്ഷികളുടെ മുന്നില്‍കാണുന്ന

കടയിലിരിക്കും ചാക്കുകളിലുളള അരിമണികള്‍

Related Post

ഇരുട്ടിന്‍ തേങ്ങലുകള്‍

posted by ലിജിമോള്‍ വി.എ, ഹ്യൂമാനിറ്റിസ്, ജിഎച്ച്എസ്എസ് പീച്ചി on  24 July 11 at 05:24 AM സായാഹ്ന…

അമിത സണ്ണി -ചിത്രരചന

സെന്റ് മേരിസ് സ്ക്കുള്‍, കൊമ്പഴ on on 17 July 11 at 01:18 AM

അമ്മ

posted by സ്റ്റെഫിസൂസന്‍ കുരുവിള on on 18 June 11 at 08:51 AM സ്റ്റെഫിസൂസന്‍ കുരുവിള സ്റ്റാന്‍ഡേര്‍ഡ്…

ആദ്യമായ്

posted by ഫ്രെഡി ഇഗ്നേഷ്യസ് ജിഎച്ച്എസ്എസ് പട്ടിക്കാട് on on 24 July 11 at 01:09 AM നാലില്‍…

തീരം തേടി പോയവര്‍

posted by ജിഎച്ച്എസ്എസ്  on 21 July 11 at 04:43 AM പണ്ട് ഭൂമിയില്‍ വെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് നല്‍കിയ…