തെലുങ്കാനയിൽ 100 ക്വിൻ്റൽ
അനധികൃത റേഷൻ
അരി പിടിച്ചെടുത്തു. അനധികൃതമായി റേഷൻ ശേഖരിച്ച അരി ചത്തീസ്ഗഢിലുൾപ്പെടെ
യുള്ള സംസ്ഥാനങ്ങ
ളിലേക്ക് ട്രക്കുകളിൽ കടത്തികൊണ്ടുപോകുവാൻ ശ്രമിക്കവെയാണ് പോലിസ് പിടികൂടുന്നത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാറങ്കൽ പോലിസാണ് കഴിഞ്ഞ ദിവസം അനധികൃത റേഷനരി കടത്ത് പിടികൂടിയത് – എഎൻ ഐ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ക്രിമിനിൽ പശ്ചാത്തലുള്ള രഘുല സമ്പായ, കക്കർല നാഗരാജ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന ഉയർന്ന വിലക്ക് വിൽക്കുന്നതിനായാണ് അനധികൃതമായി
റേഷനരി ശേഖരിക്കപ്പെട്ടത്.
അനധികൃത റേഷനരി ട്രക്കിൽ ലോഡുചെയ്യുന്നതിനിടെയാണ് പോലിസിൻ്റെ പിടിയിലായത്. ട്രാക്ടറും രണ്ടു മിനി ടെംമ്പോ വാഹനങ്ങളും ഒരു ട്രക്കും പോലിസ് പിടിച്ചെടുത്തു.
100 കിൻ്റൽ തൂക്കം വരുന്ന 200 റേഷനരി ചാക്കുകളാണ് പിടിച്ചെടുക്കപ്പെ
ട്ടതെന്ന് വാറങ്കൽ പോലിസ് പറഞ്ഞു.