പാണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള പൂജാകദളി പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയിലെ അഞ്ചംഗ വനിതഗ്രൂപ്പുകളാണ് കദളി വാഴ കൃഷി ചെയ്യുന്നത്. പദ്ധതിയനുസരിച്ച് 400 വാഴകള്‍ കൃഷി ചെയ്യണം. കുടുംബശ്രീ ജില്ലാമിഷനില്‍ നിന്നും ഒരു ഹെക്ടര്‍ വാഴകൃഷിക്ക് 20,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. പഞ്ചായത്ത് ഒരു വാഴക്ക് 25 രൂപയും കൃഷിഭവന്‍ വളം സബ്‌സിഡിയും നല്‍കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായുള്ള കരാര്‍ പ്രകാരം കദളി വാഴക്കുലകള്‍ ദേവസ്വത്തിന് നല്‍കണം. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ സാവിത്രി സദാനന്ദന്‍, അംബികാ ചിദംബരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.