¢
സി ബി ഐ ഡയറെക്ടർ സ്ഥാനത്തു നിന്നും അലോകവർമയെ മാറ്റിയ പ്രധാനമന്ത്രിയുടെ നിയമവിരുദ്ധ നടപടിയിലും സി ബി ഐയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്തെ സി ബി ഐ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ പ്രധിഷേധ പ്രകടനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കെ പി സി സി മെമ്പർ ലീലാമ്മ തോമസ് പ്രതിഷേധം ഉത്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സി ബി ഐ അനേഷണം അട്ടിമറിക്കുന്നത് വൻ അഴിമതി നടന്നതിനാലാണ് എന്നും ഒറ്റ രാത്രി കൊണ്ടു സി ബി ഐ ഡയറെക്ടർ അലോക് വർമ്മയെ നീക്കിയത് നിയമ വിരുദ്ധ നടപടിയാണ്ന്നു അധ്യക്ഷ പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
ഡി സി സി ജനറൽ സെക്രട്ടറി ടി എം രാജീവ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രെസിഡണ്ട്മാരായ ജോസ് പാലോക്കാരൻ , ഷിബു പോൾ , സി വി ജോസ് , ഷിജോ പി ചാക്കോ , ജേക്കബ് പോൾ , ബാബു കൈതാരം , കെ പി എൽദോസ് , രാജേഷ് കുളങ്ങര ,ജിജോ മണ്ണുത്തി ,ആന്റോ അഗസ്റ്റിൻ , ബിന്ദു കാട്ടുങ്ങൽ , ബെന്നി കദളിക്കാട്ടിൽ , ജോൺസൺ പോന്നോർ , പി പി റെജി , എ കെ ഉണ്ണികൃഷ്ണൻ , ഷിബു പീറ്റർ , സി മോഹനൻ , ടി എം ജോർജ് , ജോയ്സൻ ആച്ചാണ്ടി , ജിത് ചാക്കോ , നിബു ചിരംബാട്ട തുടങ്ങിയവർ നേതൃത്വം നൽകി