ദേശീയപാത നിര്‍മ്മാണത്തിനായി വ്യാപകമായി കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതാവസ്ഥ യിലായിരിക്കുകയാണ്. പഞ്ചായത്തിലെ കൊമ്പഴ മുതലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തടസ്സം നേരിട്ടിരിക്കുന്നത്. വാണിയംമ്പാറയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിന്ന് പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെ മണ്ണെടുക്കു ന്നതിനെ പ്രതിയാണ് പ്രതിഷേധം ശക്തമായത്. അനധികൃത മണ്ണെടുപ്പിന് പൊലീസ് കൂട്ടുനില്‍ക്കുന്നു വെന്ന ആരോപണങ്ങള്‍ വ്യാപകമാണ്. ഇതിനിടെ, മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെമ്മോ നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. രണ്ടംഗങ്ങള്‍ പഞ്ചായത്ത് അനുമതിയോടെ മണ്ണെടുക്കണമെന്ന് വാദിച്ചെങ്കിലും സ്‌റ്റോപ്പ് മെമ്മോ നല്‍കണമെന്നതായിരുന്നു ഭൂരിപക്ഷ അഭിപ്രായം.