മാലിന്യ പ്ലാൻ്റ് ഭൂമി ഇടപ്പാട്: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം

മാലിന്യ പ്ലാൻ്റ് ഭൂമി ഇടപ്പാട്: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം

തൃശൂർ കോർപ്പറേഷന്റെ മാലിന്യ പ്ലാന്റ് ഭൂമി ഇടപാടിലെ അഴിമതിക്കെതിരെ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു. പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.സി.അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു.

കാർഷിക – മൃഗ സർവകലാശാലകളുടെ പേരിലറിയപ്പെടുന്ന മണ്ണുത്തി മറ്റൊരു ലാലൂർ ആക്കി മാറ്റാനണ് കോർപ്പറേഷൻ ഈ അഴിമതി പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് കെ സി അഭിലാഷ് പറഞ്ഞു.

എ.വി.സുദർശൻ, സി.കെ. ഫ്രാൻസിസ്, വർഗ്ഗീസ് വാഴപ്പിള്ളി, എ.വി.സുലൈമാൻ, ജിജോ ജോർജ്ജ്, ജെൻസൻ ജോസ്, രഞ്ചിത്ത് ചന്ദ്രൻ, മിന്റോ.സി.ആന്റോ, രാജേഷ്.സി.ജെ, വിപിൻ.ഇ.ആർ, അനീഷ്.പി.ജെ, എൻ.എ. ശുഹൈബ്, സഞ്ചു വർഗ്ഗീസ്, ഗോപികൃഷ്ണൻ, രാജൻ.കെ.എക്സ്, ബേബി, കെ.കാസിൻ, ഷാഹുൽ ആറാംകല്ല് എന്നിവർ നേതൃത്വം നൽകി.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…