റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ  സെപ്തംബർ രണ്ടിന്

റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ  സെപ്തംബർ രണ്ടിന്

ഡീഷ്യയിൽ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ജുഡിഷ്യൽ നടപടികൾ സെപ്തംബർ രണ്ടിന് ആരംഭിക്കും – എഎൻഐ റിപ്പോർട്ട്.
രാജ്യത്ത് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപ്പാടുകളിലെ  തർക്കപരിഹാര ഫോറമെന്ന നിലയിലാണ് സംസ്ഥാനങ്ങളിൽ റിയൽ എസ്റ്റേറ്റ് ട്രിബ്യൂണലുകൾ സംസ്ഥാപിതമാകുന്നത്. പ്രവർത്തനങ്ങളുടെ പ്രാരംഭത്തെക്കുറിച്ച്  ജൂലായ് 17ന് ട്രിബ്യൂണൽ വിജ്ഞാപനമിറക്കിയിരുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതിലൂടെ യഥാർത്ഥ്യവൽ
കരിക്കപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ ദുരൂഹതകൾക്കും അനഭഷണിയ പ്രവണതകൾക്കും അറുതിയിട്ട് സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനമാണ് നിലവിൽ വരുന്നത് – സംസ്ഥാന ഹൗസിങ് അർബൻ ഡവല്പമെൻ്റ് വകുപ്പ് പറഞ്ഞു.
കോവിഡു സാഹചര്യം കണക്കിലെടുത്ത് വിഡീയോ കോൺഫ്രൻസിങിലൂടെയായിരിക്കും പ്രവർത്തനങ്ങൾ . ഉത്തരവുകൾ ഇമെയിലിൽ  അയ്ക്കും. ഒറീസ ഹൈകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് സുഭാഷ് ചന്ദ്ര പരിജയാണ് ട്രിബ്യൂണൽ ചെയർമാൻ. ഇഷൻ കുമാർ ദാസ്, മല്യ ചാറ്റർജി അംഗങ്ങൾ.
ജില്ലാ ജഡ്ജ് പദവിയിലുള്ള അഖില കുമാർ പശിംമക്കബറ്റാണ് റജിസ്ട്രാർ. 38 അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ നിലവിലുള്ള വില്പന നികുതി തർക്കങ്ങൾ ട്രിബ്യൂണിലേക്ക് മാറ്റി.

റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ആക്റ്റ് – 2016 ലെ സെക്ഷൻ 43 (1) അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ  സംസ്ഥാന സർക്കാരുകളും  കേന്ദ്രഭരണ പ്രദേശങ്ങളിലും റിയൽ എസ്റ്റേറ്റ് അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇതു പ്രകാരമാണ് ഒറീസ സർക്കാരിൻ്റെ ട്രിബ്യൂണൽ.

Related Post