കൊമ്പഴ സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വകാര്യ ബസുകള്‍ നിറുത്തികൊടുക്കന്നില്ലെന്ന് പരാതി. 500 ലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. പാലക്കാട് തൃശ്ശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസുകള്‍ക്കും കൊമ്പഴയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളതാണ്. എന്നിട്ടും ബസുകള്‍ നിറുത്തുന്നില്ല. ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നുവെന്നും ഇവര്‍ പറയുന്നു. മൂന്നരമണിക്കാണ് ക്ലാസ് അവസാനിക്കുന്നത്. പക്ഷേ സ്‌റ്റോപ്പില്‍ മണിക്കൂറുകളോളം കാത്തുനിന്നാലും ബസുകള്‍ നിറുത്തികൊടുക്കുന്നില്ല. ബസ് ജീവനക്കാരുടെ ഈ അവഗണനക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് സ്കൂള്‍ അധികൃതര്‍.