കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യാ (സി ഐ ടി യു ) അഖിലേന്ത്യ സെക്രട്ടറിയായി ഷീല അലക്സിനെ തെരഞ്ഞെടുത്തു. സി പി എം പാണഞ്ചേരി ലോക്കൽ കമ്മറ്റിയംഗവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് ഷീല അലക്സ്.
തൃശൂർ ജില്ലയിലെ കൊമ്പഴ സ്വദേശിയാണ്. പ്രാദേശിക രാഷ്ടീയപ്രവർത്തന പാരമ്പര്യത്തിന്റെ പിൻബലത്തിലാണ് ഷീല ട്രെയ്ഡ് യൂണിയൻ പ്രവർത്തനത്തിന്റെ ദേശീയ നേതൃനിരയിലേക്ക് ഉയർന്നത്.