പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടിക്കാട് ഗവ.ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ശോഭിക എൻ.എസ് തൃശൂർ ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എ ഗ്രേഡും കരസ്ഥമാക്കി. തെക്കുംപാടം അജിത – സുരേഷ് ദമ്പതിമാരുടെ മകളാണ്.
മുൻ വർഷങ്ങളിലും ശോഭിക ജില്ലാതലത്തിൽ സമ്മാനാർഹയായിട്ടുണ്ട്. സ്കൂളിന്റെ യശ: സ് ഉയർത്തിയ ശോഭികയെ പിടിഎ അഭിനന്ദിച്ചു. പ്രത്യേക അനുമോദന ചടങ്ങിൽ വച്ച് ശോഭികക്ക് ഉപഹാരം നൽകുമെന്ന് പി ടി എ പ്രസിഡന്റ് പി.വി സുദേവൻ പാണഞ്ചേരി നൂസിനോട് പറഞ്ഞു. ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ശോഭിക എ പ്ലസ് നേടുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും പി ടി എയുമെന്ന് സുദേവൻ കുട്ടിചേർത്തു. സ്റ്റുഡൻസ് പൊലിസ് കേഡറ്റാാണ് ശോഭിക.