പട്ടിക്കാട് സ്കൂളിന് അഭിമാനമായ് മികച്ച കായിക താരങ്ങൾ

പട്ടിക്കാട് സ്കൂളിന് അഭിമാനമായ് മികച്ച കായിക താരങ്ങൾ

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ട്ടിക്കാട് ഗവ.സ്കൂൾ വിദ്യാർത്ഥികൾക്ക് കായിക മത്സരങ്ങളിൽ അഭിമാനകരമായ നേട്ടം. സബ് ജില്ല – ജില്ലാ – സംസ്ഥാന – ദേശീലയതല കായിക മത്സരങ്ങളിലാണ് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചത്.

സ്പ്രിന്റ് , ജാവലിൻ ത്രോ, ബോക്സിങ്, റസ്സലിങ്ങ് തുടങ്ങയിനങ്ങളിൽ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള പ്രകടനങ്ങളിലൂടെ വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനതാരങ്ങളായി.

റാഞ്ചിയിൽ നടന്ന ദേശീയ കായിക മത്സരത്തിൽ സ്പ്രിന്റ് ഇനങ്ങളിൽ പങ്കെടുക്കുവാൻ ആഷിൻ ടി.എ അർഹത നേടി. സ്പ്രിന്റ് ഇനത്തിൽ സീനിയർ വിഭാഗത്തിൽ അബിൻ പ്രസാദ് സംസ്ഥാന കായിക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റവന്യൂ ജില്ലാതല മത്സരത്തിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്തിന് അർഹനായ നീതിഷ്കുമാർ സി എസ് സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്തെത്തി.

സ്കൂൾ മറ്റൊരു വാർത്ത ക്ലിക്ക് ഇവിടെ….

റവന്യൂ ജില്ലയെ പ്രതിനിധികരിച്ച് ജസ്റ്റിൻ വി ജെ ,അഭിനവ് ഷാജി, അതുൽ കൃഷ്ണൻ സംസ്ഥാനതല ബോക്സിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുത്തു. ബോക്സിങ്ങ് അസോസിയേഷൻ സംഘടിപ്പിച്ച സ്ഥാനതല ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ അതുൽ കൃഷ്ണൻ കെ എസ് , അതുൽ കൃഷ്ണൻ പി ആർ എന്നിവർ വെങ്കല മെഡൽ ജേതാക്കളായി. സംസ്ഥാന ഗുസ്തി മത്സരത്തിൽ പ്രണവ് കെ ഡി വെങ്കല മെഡൽ നേടി. ടെന്നി കോയ്ററ്റ് ചാമ്പ്യൻഷിപ്പിൽ ആന്റണി അലനും ജപകുമാറും മൂന്നാം സ്ഥാനത്തിന് അർഹരായി.

Also read….. സ്കൂൾ വാർത്ത

കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്കൂളിന്റെ യശ:സ്സുയർത്തിയ കായികതാരങ്ങളെ പി ടി എ അനുമോദിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് ഷീജി, സ്റ്റാഫ് സെക്രട്ടറി ഓമന ടീച്ചർ, ഹെഡ്മിസ്ട്രസ് ജോസഫിന ടീച്ചർ, പി ടി എ പ്രസിഡന്റ് പി വി സുദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളെ കായിക താരങ്ങളായ വാർത്തെടുക്കുന്നതിൽ ഏറെ ശ്രദ്ധ നൽകിയ കായിക അദ്ധ്യാപിക പി എൻ സുമിയെയും ഹെഡ്മിസ്ട്രസിനെയും പി ടി എ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…