കലാഭവൻ സതീഷ് അനുകരണകലയിലെ പുത്തൻ പ്രതിഭ

 

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി മാറിയ അനുകരണ കലാപ്രതിഭയെക്കുറിച്ചൊരു കുറിപ്പ്

നുകരണകല ആസ്വാദനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.ഒപ്പം ഈ കലാരംഗത്ത്  പുത്തൻ താരോദയങ്ങളുടെ നീണ്ട നിര. അനുകരണ കലയിൽ ഇത് നൂതന പരീക്ഷണങ്ങളുടെ കാലം. പുതുപുത്തൻ പരീക്ഷണങ്ങളിലൂടെ  അനുകരണകലയെ ആസ്വാദക വൃന്ദത്തിന്റെ അഭിരുചിക്കൊപ്പം കൂട്ടികൊണ്ടുവരുന്നതിൽ അനിഷേധ്യ സ്ഥാനം അടയാളപ്പെടുത്തിയ ശ്രദ്ധേയനായ ഒരു കലാകാരനുണ്ട്. അത് മറ്റാരുമല്ല കലാഭവൻ സതീഷ്.

തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആല്പാറ സ്വദേശി. എളിയ കുടുംബത്തിലാണ് കലാഭവൻ സതീഷ് എന്ന പേരിൽ സെലിബ്രിറ്റിയായ മാറിയ പി വി സതിഷിന്റെ ജനനം. വേലായുധനും കുഞ്ഞുകുട്ടിയും മാതാപിതാക്കൾ. ഭാര്യ  ശ്രീകല . രണ്ടു മക്കൾ.ഋതുവർദ്ധനനും ദേവദത്തനും. ഇരുവരും വിദ്യാർത്ഥികൾ.

അനുകരണകലയിലെ ആദ്യ തലമുറ സിനിമാ ലോകത്ത് സാന്നിദ്ധ്യമറിയിക്കുന്നതിലാണ് ഊന്നൽ നൽകിയത്.  പക്ഷേ പരീക്ഷണ – പരിഷ്ക്കരണ സാധ്യതകളിലാണ് ഈ കലാരംഗത്തെ പുത്തൻ തലമുറയുടെ ശ്രദ്ധ. ഈ തലമുറയിലെ ഏറെ ശ്രദ്ധേയനാണ് എട്ടാം ക്ലാസ് മുതൽ അനുകരണകലക്കൊപ്പം സസൂക്ഷ്മം സഞ്ചരിച്ച സതീഷ്. ഹൈസ്ക്കൂൾ പഠനക്കാലത്തു തന്നെ സതീഷ് തന്റെ സർഗശേഷിയെ അനുകരണകലയിൽ ഇടം തീർത്തെടുക്കുന്നതിലേക്കാണ് വഴിതിരിച്ചുവിട്ടത്.

ആലത്തൂർ എസ്എൻ കോളേജ് പഠനകാലവും അനുകരണകലയുടെ പുതുപാഠങ്ങൾ കുറിക്കുവാൻ സതിഷ് വിനിയോഗിച്ചു. കാലിക്കറ്റ് സർവ്വകലാശാല സോൺതല മത്സരങ്ങളിൽ  അനുകരണകലയിലെ സതീഷിന്റെ പ്രാവീണ്യം അംഗീകരിക്കപ്പെട്ടു. കലാലയ പംന വേളയിൽ തന്നെ അനുകരണകലയുടെ പ്രൊഫഷണലിസത്തിലേക്ക് ഉയരാൻ കഴിഞ്ഞു സതീഷിന്.17-ാം വയസ്സിൽ തിരുവനന്തപുരം ഹൈ – മിമിക്സ് ട്രൂപ്പിലൂടെയായിരുന്നുയിത്. രണ്ടര വർഷത്തോളം ഇത് തുടർന്നു.

കുടുംബ ഉത്തരവാദിത്വം പക്ഷേ സ്വന്തമായ  ജോലി തരപ്പെടുത്തുകയെന്ന നിർബ്ബന്ധിതാവസ്ഥയിലെത്തിച്ചു. അതോടെ തിരുവനന്തപുരത്തെ ട്രൂപ്പുമായി തുടർന്നുപോകാനാവാതെ സ്വന്തം ജില്ലയിൽ ജോലി തേടുകയെന്നതായി. അപ്പോഴും കലാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമുറപ്പിക്കുന്നതിൽ പ്രത്യേക ഊന്നൽ. ഇതിന്റെ ഫലമായി കൊച്ചിൻ കലാഭവൻ മിമിക്രി ട്രൂപ്പിൽ അവസരം. മിമിക്രി കലാരംഗത്ത് പ്രതിഭകളെ വളർത്തിയെടുത്തിട്ടുള്ള കലാഭവനുമായുള്ള  പ്രൊഫഷണൽ ചങ്ങാത്തം മൂന്നുവർഷത്തോളം നീണ്ടുനിന്നു. കലാഭവൻ മണിയടക്കമുള്ള മിമിക്രി കലാരംഗത്തെ പ്രതിഭകളോടൊപ്പം  വേദികളിൽ നിറഞ്ഞാടാൻ കഴിഞ്ഞു. ഇതാകട്ടെ കലാഭവൻ സതീഷ് എന്ന പ്രൊഫഷണൽ കലാകാരന്റെ ഉയർച്ചയുടെ ഗ്രാഫ് മാറ്റിമറിച്ചു.

ആത്മവിശ്വാസത്തിന്റെ കൊടുമുടികളിലെത്തിയതോടെ ട്രൂപ്പ് മാറ്റം. മൂന്നു വർഷത്തോളം കൊച്ചിൻ നവോദയ മിമിക്സ് ട്രൂപ്പിൽ. പീന്നടങ്ങോട്ട് അനുകരണകയിലെ വൺമേൻ ഷോ പ്രകടനങ്ങളിലായിരുന്നു ഊന്നൽ.  ഉണ്ണി മേനോൻ, സ്റ്റീഫൻ ദേവസ്സി തുടങ്ങിയവർ നേതൃത്വം നൽകിയിരുന്ന ട്രൂപ്പിനോടൊപ്പം  വേദികളിൽ നടത്തിയ അനുകരണകലയുടെ വൺമേൻ ഷോ പ്രകടനങ്ങൾ  പ്രൊഷണൽ കലാകാരനെന്ന നിലയിൽ തനിക്ക് ഏറെ സംതൃപ്തി നൽകിയിരുന്നുവെന്ന് സതീഷ് പറയുന്നു. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി കെ.വേണുവും  കെ.കെ.ശ്രീനിവാസനും നിർമ്മിച്ച അരമണിക്കൂർ  വാർത്താധിഷ്ഠിത പ്രോഗ്രാം കേരള സ്കാനിന്റെ വോയ്സ് ഓവറിലൂടെ സതീഷിന്റെ ശബ്ദം ടിവി പ്രേക്ഷകർക്ക് സുപരിചിതമായിയെന്നതും ശ്രദ്ധേയമായി.

അനുകരണകലയിലെ മികവ് തെളിയിച്ചതോടെ വിദേശ രാജ്യങ്ങളിലെ മലയാളി സദസ്സുകളുടെ വേദികളിലും കലാഭവൻ സതീഷ്  സാന്നിദ്ധ്യമറിയിച്ചു. ആദ്യമായി 2009 ൽ ഐഡിയ സ്റ്റാർ സിങർ ഗ്രൂപ്പിനൊപ്പം ദക്ഷിണാഫ്രിക്ക ബോട്സ്വാന മലയാളി അസ്സോസിയേഷന്റെ കലാവിരുന്നിൽ അനുകരണകലയിലെ ഒറ്റയാൾ പ്രകടനം കാഴ്ചവെച്ചു. തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ യൂറോപ്പ്, ആസ്ട്രേലിയ, തെക്ക് – കിഴക്കനേഷ്യൻ രാജ്യങ്ങളിലും കലാപ്രകടനത്തിനുള്ള അപൂർവ്വ അവസരങ്ങൾ കൈവന്നു ഇന്ത്യയിൽ കശ്മീരിലൊഴികെ എല്ലാം സംസ്ഥാനങ്ങളിലും കലാപ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . ഇതേ കാലയളവിൽ ഏഷ്യാനെറ്റ്,  കൈരളി, സൂര്യ തുടങ്ങിയ ചാനൽ ഷോകളിലും പങ്കെടുത്തു – സതീഷ് പറഞ്ഞു.

ഫ്ലവേഴ്സ് ടിവി ചാനലിലെ കോമഡി ഉത്സവത്തിൽ അനുകരണകലയിലെ നൂതന പരീക്ഷണത്തിന്റെ പ്രകടനം.  ഇതാണ് കലാഭവൻ സതീഷിനെ  പ്രശസ്തിയുടെ അടുത്ത പടവിലേക്ക് ഉയർത്തിയത്. 10 മിനിറ്റിനുള്ളിൽ 101 പ്രതിഭകളുടെ ശബ്ദാനുകരണ പ്രകടനത്തിലൂടെ സതീഷ് തന്റെ പ്രൊഫഷണലിസത്തിന്റെ ഗ്രാഫ് കുത്തനെ ഉയർത്തുകയായിരുന്നു. കലാ – കായിക – സാംസാക്കാരിക-സിനിമാ- രാഷ്ട്രീയ രംഗത്തെ 101 വ്യക്തിത്വങ്ങളുടെ ശബ്ദാനുകരണമെന്ന അതിശയിപ്പിക്കുന്ന റെക്കോർഡാണ് സതീഷ് അടയാളപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിലിത് വൈറലായി. 60 ലക്ഷത്തിലധികം ജനങ്ങൾ ഈ കലാപ്രകടനം കണ്ട് ആസ്വദിച്ചു. അനുകരണ കലാസപര്യയിൽ ഒരു പുതുചരിത്രം സതീഷിന്റെ വക.

തിരുവനന്തപുരത്ത് ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ച  ഇന്ത്യൻ ഫിലിം അവാർഡ് – 2018 നൈറ്റിന്റെ ഭാഗയുള്ള കലാവിരുന്നിൽ ആയിരങ്ങളെ സാക്ഷിയാക്കി  101 വ്യക്തിത്വങ്ങളുടെ ശബ്ദാനുകരണമെന്ന തന്റെ തന്നെ റെക്കോഡ് സതീഷ് ഭേദിച്ചു.15 മിനിറ്റിനുള്ളിൽ കാണികൾ ആവശ്യപ്പെട്ട 202 വ്യക്തിത്വങ്ങളുടെ ശബ്ദാനുകരണ കലാപ്രകടനമെന്ന റെക്കോർഡാണ് കുറിക്കപ്പെട്ടത്. മോഹൻലാൽ, മജ്ജൂ വാര്യർ, ജയറാം തുടങ്ങിയ ചലച്ചിത്ര അതികായകരടക്കം പങ്കെടുത്ത ചടങ്ങിൽ അത്തരമൊരു അപൂർവ്വ അവസരം മികവോടെ ഉപയുക്തമാക്കുവാൻ സാധിച്ചുവെന്നു തന്നെയാണ് സതീഷ് വിശ്വസിക്കുന്നത്.

സ്റ്റേജ് പ്രകടനങ്ങളെക്കുറിച്ചുമുണ്ട് സതീഷിന് പറയാൻ. അർദ്ധ ആത്മവിശ്വാസത്തിലാണ് സ്റ്റേജിലെത്തുക. അത് പൂർണ്ണതയിലെത്തിക്കുന്നത് കാണികൾ ഉയർത്തുന്ന ആസ്വാദനത്തിന്റെ ആർപ്പുവിളികൾ. അംഗീകാരത്തിന്റെ അളവുകോലാണ് ആർപ്പുവിളികൾ. ഗുണമേന്മയാർന്ന ശബ്ദ ക്രമീകരണവും പ്രകടനങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കും. പ്രോഗ്രാമിൽ അഗ്ലീല പദപ്രയോഗങ്ങൾ, മറ്റുള്ളവരെ വേദനിപ്പിക്കൽ / കളിയാക്കൽ ഇവയെല്ലാം പൂർണ്ണമായും ഒഴിവാക്കുന്നതിൽ  പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് സതീഷ്.

കലാഭവൻ മണിയുടെ സ്മരണാർത്ഥമുള്ള യങ് ടാലന്റ് അവാർഡും സതീഷിനെ തേടിയെത്തി. ചലച്ചിത്ര പ്രവർത്തകരായ സിദ്ദിഖ്, സുന്ദർദാസ് ,കെ എസ് പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് സതീഷിനെ അവാർഡിനായി തെരഞ്ഞെടുത്തത്. പരസ്യചിത്ര – സിനിമാ ഡബ്ബിങ് രംഗത്തും സതീഷുണ്ട്. സപ്തമ ശ്രീ തസ്‌ക്കര ഹ: എന്ന സിനിമയിൽ പ്രിഥ്വ രാജ് ഉൾപ്പെടുള്ളവരുടെ തൃശൂർ ഭാഷാ സംഭാഷണങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു.  കാനോലിബാന്റ് സെറ്റ് എന്ന സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സതീഷ്.

https://m.facebook.com/story.php?story_fbid=1777931988919116&id=780388532006805.

 

 

 

 പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണനെതിരെ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 9 അംഗ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വന്തം കക്ഷിയിലുള്‍പ്പെട്ടവര്‍ തന്നെ പ്രസിഡന്റ് പി.വി. പത്രോസിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പേ്രതാസിനോടൊപ്പം സുഭദ്ര ശങ്കുണ്ണിനായര്‍, ബാബുതോമസ്, കെ.എ. ഗോപാലന്‍ എന്നിവര്‍ ഇടതു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ.വി. ജോസിന് വോട്ടു ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. വിശാല ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകളുടെ മറവിലുള്ള രൂക്ഷമായ ചേരിപ്പോരാണത്രെ ഉമ്മന്‍ചാണ്ടിഗ്രൂപ്പുകാരന്നെന്നറിയപ്പെടുന്ന പത്രോസിനെ പുകച്ചുചാടിച്ചത്. 

പ്രസിഡന്റു സ്ഥാനം പിടിച്ചെടുക്കുവാന്‍ പിന്തുണച്ച പത്രോസും മറ്റു മൂന്നംഗങ്ങളും വൈസ് പ്രസിഡന്റിനേയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെയും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെയും അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാമെന്ന് ഇടതുപക്ഷം കരുതി. ഇതേതുടര്‍ന്നായിരുന്നു മൂവര്‍ക്കുമെതിരെ അവിശ്വാസപ്രമേയം ഇടതുപക്ഷം അവതരിപ്പിച്ചത്. എന്നാല്‍, കണക്കുകൂട്ടല്‍ തെറ്റിച്ച് ഗോപാലനും ബാബുതോമസും പത്രോസ് പാളയത്തില്‍ നിന്ന് ശകുന്തള ഉണ്ണികൃഷ്ണന്‍ ചേരിയിലേക്ക് മാറിയതോടെയാകട്ടെ ശകുന്തളയ്ക്കും റോയ് ദേവസ്സിക്കുമെതിരെയുള്ള അവിശ്വാസപ്രമേയം തള്ളി. 22 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയടക്കം 12 പേര്‍ ശകുന്തളയ്ക്കും റോയിക്കുമെതിരെയുള്ള ഇടതുപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പത്രോസും സുഭദ്ര ശങ്കുണ്ണിനായരും വിട്ടു നിന്നു. എന്നാല്‍ ശകുന്തളയ്ക്ക് ഒപ്പം നിന്ന ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല രാജനെതിരെയുള്ള അവിശ്വാസപ്രമേയം പാസ്സാക്കപ്പെട്ടുവെന്നത് ശ്രദ്ധേയമായി. പത്രോസിനെ പുറത്താക്കാന്‍ പിന്തുണ സ്വീകരിച്ചവര്‍ തന്നെ സുശീലയെ സൗകര്യപൂര്‍വ്വം കയ്യൊഴിയുകയായിരുന്നുവെന്നതാണ് സുശീലയുടെ പരാജയം വ്യക്തമാക്കുന്നത്.

വ്യക്തി-സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാകാതെ വരുമ്പോള്‍, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറവില്‍ അധികാര സമവാക്യങ്ങളിലും അധികാര പങ്കിടലുകളിലും അടിമുടി ഉലച്ചലുകള്‍ പ്രത്യക്ഷപ്പെടുന്നു. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ അപചയത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍ തന്നെയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്ന അധികാരത്തിനായുള്ള കസേരകളികള്‍.

posted by on on 22 June 11 at 09:08 AM
3 out of 5 stars
Rate this article

ഇ. സന്തോഷ്‌ കുമാര്‍

നീല, വെള്ള നിറങ്ങളിലുള്ള ചില കൊടികളെക്കുറിച്ചുള്ള കാര്യമാണ്. എന്നാലും `ഓ, കൊടികള്‍ !’ എന്നു പറഞ്ഞു നിസ്സാരമായി തള്ളിക്കളയാവുന്ന സംഗതിയല്ല. പട്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററിയൊക്കെയാക്കി ഉയര്‍ത്തുന്നതിനു മുന്‍പുള്ള കാലം. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിനു മുന്‍പ് എന്നു കൃത്യമായി പറയാം. സ്കൂളുകളില്‍ കക്ഷിരാഷ്ട്രീയം അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ സാധാരണ നിയമസഭാതിരഞ്ഞെടുപ്പുകള്‍ക്കൊക്കെ കാണുന്ന വീറും വാശിയും സ്കൂള്‍ ഇലക്ഷനുകളിലുണ്ടാവും. പുറത്തു നിന്നുള്ള ഇടപെടലുകള്‍ ധാരാളം. ഞങ്ങള്‍ അഞ്ചില്‍ പഠിക്കുന്ന കാലത്ത് (1979ല്‍) കത്തിക്കുത്തു വരെ ഉണ്ടായിട്ടുള്ളതായി ഓര്‍ക്കുന്നു. അത്രയ്ക്കും കടുത്ത മത്സരമാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഈ തിരഞ്ഞെടുപ്പുകള്‍ നടക്കാറ്. അതിനു മുന്നോടിയായിട്ടാണ് കൊടികള്‍ നാട്ടുന്നത്.
പ്രധാനമായും രണ്ടു രാഷ്ട്രീയ കക്ഷികളാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പുറമേയുള്ള കോണ്‍ഗ്രസ്സ് കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയായ കെ. എസ്.യുവും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാരുടെ എസ്. എഫ്. ഐയും. ഇവരെല്ലാം ഇപ്പോഴും സജീവമായിട്ടുണ്ടെങ്കിലും സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിഞ്ഞു കൂടാ. എസ്. എഫ്. ഐ ക്കാര്‍ക്ക് വെളുത്ത കൊടിയും കെ.എസ്.യുക്കാര്‍ക്ക് കടും നീല കൊടിയുമായിരുന്നു. ഇവ അതേ വര്‍ണങ്ങളില്‍ വരാന്‍ കാരണമെന്തെന്ന് ഇപ്പോഴും അറിഞ്ഞു കൂടാ, തീര്‍ച്ചായും മുഖ്യധാരാരാഷ്ട്രീയക്കാര്‍ക്ക് അറിയുമായിരിക്കും. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ ഇരുകക്ഷികളും കൊടികയറ്റല്‍ മത്സരം ആരംഭിക്കുന്നു എന്നു സാമാന്യമായി പറയാം. ആദ്യം ചെറിയ മുളന്തൂണുകളിലോ മറ്റോ ആയിരിക്കും കൊടി നാട്ടുന്നത്.

ആദ്യം ഉയര്‍ത്തിയ കക്ഷിയേക്കാള്‍ കുറച്ചു കൂടി ഉയരമുള്ള മരത്തിലോ തൂണിലോ അടുത്ത കക്ഷി തങ്ങളുടെ കൊടി നാട്ടുന്നതോടു കൂടി മത്സരം ആരംഭിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവം തുടങ്ങുന്നതിനു നാന്ദിയായി കൊടിയേറ്റം ഉണ്ടല്ലോ. അതുപോലെത്തന്നെ ഇതും. പക്ഷേ, അവിടത്തേതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി കൊടുംവാശിയുള്ള മത്സരമാണ്. ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ആദ്യത്തെ കക്ഷി കുറേക്കൂടി ഉയരമുള്ള കൊടിയുയര്‍ത്തുന്നു. നമ്മുടെ ചെറിയ കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള ഉയരത്തിലായിരിക്കും അതിന്റെ സ്ഥാനം. വലിയ കമുക് മുറിച്ചെടുത്ത്, ചിലപ്പോള്‍ മറ്റൊന്നിനോടു കൂട്ടിക്കെട്ടിയിട്ടാണ് ഈ കൊടിമരത്തിന്റെ നിര്‍മ്മാണം. ഏതായാലും കുട്ടികളില്‍ പലരും ഈ ആഘോഷത്തില്‍ മതി മറക്കുന്നു. ആരെന്തൊക്കെപ്പറഞ്ഞാലും ഏറ്റവും ഉയരമുള്ള കൊടിമരം നാട്ടിയ കക്ഷിക്ക് അതിന്റെ പേരില്‍ വോട്ടു ചെയ്യണമെന്നായിരിക്കും അവരുടെ തീരുമാനം. മിക്കവാറും കെ. എസ്.യുക്കാരാണ് ഈ മത്സരങ്ങളില്‍ വിജയിക്കാറുള്ളത്. അവര്‍ക്ക് പട്ടിക്കാടുള്ള ഐ.എന്‍.ടി.യു.സി എന്ന തൊഴിലാളി സംഘടനക്കാരുടെ സഹായമുണ്ടായിരുന്നു. വളരെ കായികശേഷിയുള്ള ഈ തൊഴിലാളികളോടു മത്സരിച്ചു വിജയിക്കുക എസ്. എഫ്. ഐക്കാര്‍ക്ക് മിക്കവാറും കഴിയാതെ വന്നു.
ഒരു വര്‍ഷം പക്ഷേ, പുറത്തു നിന്നുള്ള ചില മല്ലന്മാരുടെ സഹായത്തോടെ എസ്. എഫുകാര്‍ അത്യുന്നതമായ ഒരു കൊടിമരം സ്ഥാപിച്ചു. മൂന്നു നാലു ദിവസത്തേക്ക് കെ.എസ്.യുക്കാരാരേയും ആ പരിസരത്തൊന്നും കാണുകയുണ്ടായില്ല. ഇത്തവണ അവര്‍ മുട്ടുമടക്കി എന്നു തന്നെ ഞങ്ങള്‍ കുട്ടികള്‍ വിചാരിച്ചു. (ഞാന്‍ അന്ന് എസ്.എഫ്.ഐയിലാണ്. മൂന്നു വര്‍ഷം ക്ലാസ്സിലെ പ്രതിനിധിയുമായിരുന്നു).
പക്ഷേ, ഇലക്ഷന്റെ തൊട്ടു തലേന്ന് സ്കൂള്‍ കഴിഞ്ഞു മടകൂന്ന വഴി `ഏലസാ, ഏലസാ’ എന്ന പാട്ടുമായി വലിയൊരു സംഘം തൊഴിലാളികള്‍ എത്രയോ അടി നീളമുള്ള വലിയ കമുകുകളുമായി സ്കൂള്‍ പരിസരത്തേക്കു നീങ്ങുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. അന്നു രാത്രി വിശ്രമമില്ലാതെ പണിയെടുത്ത് അവര്‍ ആ മരങ്ങളെ ആകാശത്തേക്കുപ്രതിഷ്ഠിച്ചു. ഉയരക്കൂടുതല്‍ കൊണ്ട് നീലക്കൊടി കാണാന്‍ പ്രയാസമായിരുന്നു. എന്നാലും അത് കൂടുതല്‍ ഉയരത്തിലുണ്ട് എന്ന വിശ്വാസം കെ.എസ്.യുക്കാരിലുണ്ടാക്കിയ ആഹ്ലാദം കണ്ടറിയേണ്ടതു തന്നെയായിരുന്നു.
ഏതായാലും ഉയരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന കുട്ടികള്‍ അത്തവണയും കെ.എസ്.യുക്കാരെ വോട്ടു ചെയ്തു വിജയിപ്പിക്കുകയുണ്ടായി.
ജൂണ്‍ ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഈ കൊടിയേറ്റം പക്ഷേ, പരിസരവാസികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്. കാലവര്‍ഷത്തോടൊപ്പം ആഞ്ഞു വീശുന്ന കാറ്റില്‍ ദുര്‍ബ്ബലചിത്തരായ കൊടിമരങ്ങള്‍ ആടിയുലഞ്ഞു കൊണ്ടിരുന്നു. രാത്രികളില്‍ അവ തങ്ങളുടെ മേല്‍ക്കൂരയ്ക്കുമേല്‍ പതിക്കുമോയെന്ന ഭീതി പലരുടേയും ഉറക്കം കെടുത്തിക്കളഞ്ഞിരിക്കണം. നീലക്കൊടിയായാലും വെളുത്ത കൊടിയായാലും മേല്‍ക്കൂര തകരുമായിരുന്നു എന്നു പറയുമ്പോള്‍ ആരെങ്കിലും അവരില്‍ അരാഷ്ട്രീയവാദം ആരോപിച്ചു കൂടെന്നില്ല.
ഏതായാലും നമ്മുടെ സ്കൂളിന്റെ അയല്‍ക്കാരെ അത്ര പെട്ടെന്നൊന്നും തോല്പിക്കാന്‍ കഴിയില്ലെന്ന് ചിലപ്പോള്‍ എനിക്കു തോന്നാറുണ്ട്. ഇലക്ഷന്‍ കഴിഞ്ഞ് കൊടികള്‍ താഴെയിറക്കുന്നതു വരെയുള്ള അരക്ഷിതമായ ദിവസങ്ങളിലൂടെ അവര്‍ എത്ര തവണ കടന്നു പോയിട്ടുണ്ട് !
എണ്‍പത്തിയേഴിലോ എട്ടിലോ ആണെന്നു തോന്നുന്നു, പുതുതായി വന്ന ഹെഡ്മിസ്ട്രസ്സ് സരസ്വതി ടീച്ചര്‍ ഈ ഉയരത്തിന് ഒരു നിയന്ത്രണം കൊണ്ടുവന്നു. അതായത്, ഒരു കൊടിയും ഇത്ര മീറ്ററിനു മുകളില്‍ പൊയ്ക്കൂടാ.
നിയന്ത്രണങ്ങള്‍ സര്‍ഗശേഷിയെ കെടുത്തുന്നു. കൂട്ടിലടച്ചതു പോലെയായി കൊടികള്‍! അവയുടെ ഉത്സാഹം നഷ്ടപ്പെട്ടു. പതാകകളുടെ ആകാശപര്യടനം അവസാനിക്കുന്നത് അങ്ങനെയാണെന്നു തോന്നുന്നു.

അഭിപ്രായങ്ങള്‍
SHIJU on 06 July 11 at 05:49 AM
varshangalkku sesham athayathu samarangal illatha neenda 10 varashangalkku sesham oru samaram avide nadathiyathu ente bach ayirunnu…..ksu thanneyayirunnu strikkinu pinnil…..annu sfi, ksukkareyokk suspention kitti

jayakumar v trivandrum on 04 July 11 at 06:35 AM
Dear santhoshkumar, I would like to comment about your article” Kodigal nela Kodigal Vella”.I took a trip down memory lane [nearly 20 years back!]when I went through your article.Eventhough we are in two directions{viz,North and south}we have the same “Kodimaram” and “Kamuku”,and their “heights” remain the same.When INTUC helped you, here we were indebted to some “Taxi drivers”.I am very much thankful to you for bringing back the nostalgic feeling of the swaying “kodimaram”to my mind.I wish the students organisation[SFI]would compre

Dr.K.K Sasidharan,NY on 04 July 11 at 06:35 AM
You really stirred my mind Santhosh!!! Excellent piece of writing!!!! So nostalgic!!! Cordially, Dr.Sasi, NY,USA