കോവിഡ്: സർക്കാർ വീഴ്ചകൾ നിരത്തി കോൺഗ്രസ്

കോവിഡ്: സർക്കാർ വീഴ്ചകൾ നിരത്തി കോൺഗ്രസ്

കോവിഡ്: സർക്കാർ വീഴ്ചകൾ നിരത്തി കോൺഗ്രസ്

തെലുങ്കാന സർക്കാരിൻ്റെകോവിഡു പ്രതിരോധ നടപടികളിലെ വീഴ്ചകൾ അക്കമിട്ടുനിരത്തി കോൺഗ്രസ്.കോവിഡ് രോഗ ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായ് സംസ്ഥാനത്തെ 50 ശതമാനം സ്വകാര്യാശുപത്രികൾ സർക്കാർ ഏറ്റെടുക്കണമെന്ന് തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോവിഡു വ്യാപനത്തെപ്രതി അവലോകനം നടത്താൻ സർക്കാർ തയ്യാറാത്തതിനെ കോൺഗ്രസ് ലെ ജിസ്ലേറ്റീവ് പാർട്ടി നേതാവ് ബട്ടി വിക്രമർക്ക വിമർശിച്ചു –
എഎൻഐ റിപ്പോർട്ട്.
ആവശ്യത്തിന് ഫണ്ടില്ല.ഡോക്ടർമാരില്ല. സുരക്ഷാ കിറ്റുകളില്ല. ഈ യാഥാർത്ഥ്യങ്ങൾ വെളിച്ചത്തുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രി അവലോകന യോഗം വിളിയ്ക്കാത്തതെന്ന് വിക്രമക്ക കുറ്റപ്പെടുത്തി.
ന്യായമായ പരിഹാര തുക നൽകി സ്വകാര്യാശുപത്രികൾ ഏറ്റെടുക്കണം.17 പാർലമെൻ്റ് നിയോജക മണ്ഡലങ്ങളിലെ കോ വിഡു പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ ഓരോ ഐഎഎസു ഓഫിസർമാരെ ചുമതലപ്പെടുത്തണം. ക്വാറൻ്റ്യൻ കേന്ദ്രങ്ങൾ ഗ്രാമങ്ങളിലും സോണൽ അടിസ്ഥാനത്തി
ലുമുണ്ടാകണം.
ഹൈദരാബാദിലുൾപ്പെടെ ഹോട്ടലുകൾ ക്വാറൻ്റ്യൻ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മെഡിക്കൽ ഡിപ്പാർട്ടുമെൻ്റിന് അടിയന്തരമായി ഫണ്ട് അനുവദിക്കണം.
സ്വകാര്യാശുപത്രികൾ കോവിഡിൻ്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ടെസറ്റ് കി റ്റുകളില്ലെന്ന പരാതി വ്യാപകം. പക്ഷേ സർക്കാർ ഒന്നും ചെയ്യുന്നില്ല – കോൺഗ്രസ്‌ നേതാവ് വിശദികരിച്ചു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…