കൊറോണാ വൈറസ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഓരോ അമേരിക്കൻ പൗരനും ആഴ്ചയിൽ 400 ഡോളർ വീതം വരുമാനമുറപ്പാക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു.
അമേരിക്കൻ സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിർദ്ദേശിച്ചത് ആഴ്ചയിൽ 200 ഡോളർ. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് ഭൂരിപക്ഷം നിർദ്ദേശിച്ചത് ആഴ്ചയിൽ 600 ഡോളർ. പക്ഷേ ട്രമ്പിൻ്റെ തീരുമാനം ആഴ്ച്ചയിൽ 400 ഡോളർ. ആഗസ്ത് എട്ടിനാണ് ട്രമ്പ് ഉത്തരവിൽ ഒപ്പുവച്ചത്.
ജൂലൈ 31 വരെ നൽകിയത് ആഴ്ചയിൽ 600 ഡോളർ വച്ചായിരുന്നു. ചില അമേരിക്കൻ നഗരങ്ങളിൽ മിനിമം വേതനം മണിക്കൂറിന് 15 ഡോളർ.
ആഴ്ചയിൽ ലഭിക്കാവുന്ന കൂലി 600 ഡോളർ. ഓരോ പൗരനും ഇത്രയും തുക സർക്കാർ നൽകുന്നത് തൊഴിലാളികളുടെ തൊഴിൽ അന്വേഷണത്തെ
നിരുത്സാഹപ്പെടുത്തുന്നു. സമ്പദ്ഘടനയെ ദുർബലമാക്കുന്നു. ഈ വാദം ഉന്നയിച്ചാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഒരു വിഭാഗം ആഴ്ചയിൽ 200 ഡോളർ എന്ന നിർദ്ദേശംവെച്ചത്. കടുത്ത യാഥാസ്ഥിതിക വിഭാഗം സർക്കാർ ഇടപെടലിനെ പൂർണമായും എതിർത്തു. ഈ തർക്കം നീണ്ടുപോകുന്നത് നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രമ്പിൻ്റെ പരാജയം ഉറപ്പുവരുത്തുമെന്ന റിപ്പോർട്ടുകളു ടെ പശ്ചാത്തലത്തിലാണ് ട്രമ്പിന്റെ ഇടപെടൽ – റോയിട്ടേഴ്സ് റിപ്പോർട്ട്.
അമേരിക്കൻ ഭരണഘടന പ്രകാരം ധനവിനിയോഗ തീരുമാനങ്ങൾ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റേയും അധികാര പരിധിയിലാണ്. അതുകൊണ്ട്
ട്രമ്പിൻ്റെ ഇടപെടൽ നിയമപ
രമായി ചോദ്യം ചെയ്യപ്പെടാം.
കൊറോണ വൈറസ് രാജ്യത്താകമാനം 160000 ത്തിലധികം ജനങ്ങളുടെ ജീവനെടുത്തു. കൊറോണ വൈറസ് രോഗ വ്യാപനത്തിൽ രാജ്യത്തെ കടുത്തസാമ്പത്തിക പ്രതിസന്ധിയിലേക്കും കൂപ്പുകുത്തിച്ചു. പ്രതിസന്ധികളിൽ ജനങ്ങളെ എങ്ങനെ സഹായിക്കാമെന്ന കാര്യത്തിൽ വൈറ്റ് ഹൗസും കോൺഗ്രസിലെ ഉന്നത ഡെമോക്രാറ്റുകളും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നിരുന്നു.
“ ഈ പണം അവർക്ക് ആവശ്യത്തിനാണ്. ഇത് അവർക്ക് വേണം. ഇത് അവർക്ക് ജോലിയിലേക്ക് മടങ്ങാനുള്ളൊരു പ്രോത്സാഹനം നൽകുന്നു,” റിപ്പബ്ലിക്കൻ പ്രസിഡന്റ് കുറഞ്ഞ ആശ്വാസ പാക്കേജിനെ ക്കുറിച്ച് പറഞ്ഞു. ഫെഡറൽ സംസ്ഥാനങ്ങളാണ് ഇതിൻ്റെ 25 ശതമാനം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.