പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. കെ.പി.സി.സി അംഗം എം.പി വിൻസെന്റ് ജാഥാ ക്യാപ്റ്റൻ ബാബു തോമസിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു പോൾ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഭാസ്കരൻ ആതംകാവിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ടി.പി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി എൽദോസ് , പി.ടി .ഔസേപ്പ്, ഇ. എം മനോജ് , ടി.എ ജയ, ഡെയ്സി പായപ്പൻ, ജിഷ വാസു, സാലി തങ്കച്ചൻ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.വി ജോസ്, ഷിജോ പി .ചാക്കോ, കെ.പി ചാക്കോച്ചൻ, റോയ് തോമസ്, ജിനേഷ്, റെജി പി പി , രാജേഷ് കുളങ്ങര , ബേബി ആശരികാട് തു ടങ്ങിയവർ പ്രസംഗിച്ചു .
2500 പേർക്കുള്ള ജലനിധി കുടിവെള്ള പദ്ധതി 50000 രൂപ ചെലവഴിച്ചാൽ പുന:സ്ഥാപിയ്ക്കപ്പെടുമായിരുന്നു. പ്രളയം കഴിഞ്ഞ് നാലുമാസം കഴിഞ്ഞിട്ടും അതുണ്ടായില്ല. നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സായാഹ്ന ഒപി തുടങ്ങി. അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പക്ഷേ പട്ടിക്കാട് സർക്കാർ ആശുപത്രിയിൽ സായാഹ്ന ഒപി ആരംഭിക്കുന്നതിൽ ചെറുവിരൽപോലും അനക്കാനായിട്ടില്ല. ക്രിമറ്റോറിയം ശവസംസ്കാരത്തിന് ഉപയുക്തമാക്കുന്നതിൽ പരാജയപ്പെട്ടു. സ്ട്രീറ്റ് ലൈറ്റ് തെളിയാതെ ജനങ്ങൾ ഇരുട്ടിലാണ്. അതീവഗുരുതരമായ ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിന് നടപടി കൈക്കൊള്ളാത്ത ഇടതുപക്ഷ ഭരണസമിതിയുടെ തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാണഞ്ചേരി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ.