യുഎസ് പ്രതിരോധ നയ ബില്ലിന് പ്രതിനിധിസഭയിൽ അംഗീകാരം.
അമേരിക്കൻ നിയമനിർമ്മാണ സഭ കോൺഗ്രസിൻ്റെ അധോസഭയായ പ്രതിനിധി സഭാ അംഗങ്ങളിൽ മൂന്നിൽ രണ്ടു കൂടുതൽ അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. ഡിസംബർ ഏഴിനാണ് ബില്ല് പാസ്സാക്കപ്പെട്ടത്.
886 മില്യൻ യുഎസ് ഡോളറിൻ്റെ വാർഷിക പ്രതിരോധ ചെലവുകൾ, ഉക്രെയന് ധനസഹായം. ഇന്തോ-പസഫിക്ക് മേഖലയിൽ ചൈനീസ് ആധിപത്യത്തെ തടയിടുക. ഇപ്പറഞ്ഞതൊക്കയാണ് പ്രതിരോധനയ ബില്ലിൻ്റെ ഉള്ളടക്കം. ദേശീയ പ്രതിരോധ അതോറൈസേഷൻ ആക്ടിന് (National Defense Authorization Act – NDAA) പ്രതിനിധി സഭയിൽ
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഡമോക്രാറ്റ് – റിപ്പബ്ലിക്കൻ അംഗങ്ങൾ ശക്തമായ പിന്തുണനൽകി. രണ്ടിൽ മൂന്നിൽ അംഗങ്ങളുടെ പിന്തുണയോടെ പാസ്സായ ബിൽ ഇനി പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവയേ്ക്കണ്ടതുണ്ട്. ധനവിനിയോഗ ബില്ലിൽ നിന്നു വ്യത്യസ്തമായി പരിധിയില്ലാതെ പ്രതിരോധ ചെലവു ചെയ്യാമെന്ന അധികാരമാണ് എൻഡിഎഎയിലൂടെ അമേരിക്കൻ ഭരണകൂടത്തിന് ലഭ്യമാകുന്നത്.
കഴിഞ്ഞ വർഷത്തെക്കാൾ മൂന്നു ശതമാനത്തിൻ്റെ വർദ്ധനയാണ് പ്രതിരോധ ചെലവിൽ പ്രതിഫലിച്ചിട്ടുള്ളത്. അടുത്ത 63 വർഷത്തെ പ്രതിരോധ ചെലവ് മുന്നിൽ കണ്ടാണ് വർദ്ധന. സൈനികരുടെ ശമ്പള വർദ്ധനവ് മുതൽ യുദ്ധ കപ്പലുകൾ, വിമാനമുൾപ്പെടെയുള്ള ആയുധകോപ്പുകൾ വാങ്ങുവാൻ എൻഡഡിഎ പ്രകാരം ഭരണകൂടത്തിന് തീരുമാനമെടുക്കാം.
ഡെമോക്രറ്റ് നിയന്ത്രിത സെനറ്റിൻ്റെ പിന്തുണ എൻഡിഎഎ പാസ്സാക്കിയെടുക്കുന്നതിൽ നിർണ്ണായകമായി. എല്ലാ വർഷവും നിയമമാകുന്ന ചില പ്രധാന നിയമ നിർമ്മാണങ്ങളി ലൊന്നാണ് പ്രതിരോധനയ ബിൽ. കോൺഗ്രസ് അംഗങ്ങളുടെ വിപുലമായ അധികാര ങ്ങളുടെ നേർ ചിത്രമാണിത്.
പ്രധാന ആയുധ നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിൻ (LMT.N), ആർടിഎക്സ് കോർപ്പറേഷൻ (RTX.N) എന്നിവയാണ് യഥാർത്ഥത്തിൽ പ്രതിരോധനയ ബില്ലിൻ്റെ ഗുണഭോക്താക്കൾ. ദശലക്ഷകണക്ക് ഡോളറിൻ്റെ ആയുധക്കച്ചവടത്തിനുള്ള പച്ചക്കൊടിയാണ് ഈ ബില്ല്. ഭരണകൂട പ്രതിരോധ സാമഗ്രികളുടെ കരാറുകളുടെ മുഖ്യ ഗുണഭോക്താക്കൾ ഇപ്പറഞ്ഞ കമ്പനികളാണ്. അതു കൊണ്ടുതന്നെ പ്രതിരോധ നയ ബിൽ പാസ്സാക്കപ്പെടുന്നതിലേറെ സന്തുഷ്ടരാകുന്നത് യുഎസ് ആയുധ നിർമ്മാണ കമ്പനികളാണ്.
ഗർഭച്ഛിദ്രത്തിലേക്കുള്ള പ്രവേശനം, ട്രാൻസ്‌ജെൻഡർ സർവീസ് അംഗങ്ങളുടെ ചികിത്സ എന്നിവ പോലുള്ള സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന വ്യവസ്ഥകൾ എൻഡിഎഎയുടെ അന്തിമ പതിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ എതിർപ്പിനെ മറികടന്ന് റിപ്പബ്ലിക്കൻ ഭൂരിപക്ഷ ഹൗസ് പാസാക്കിയ പതിപ്പിൽ ഇപ്പറഞ്ഞ സാമൂഹിക പ്രശ്നങ്ങളുൾപ്പെടുത്തിയിരുന്നെങ്കിലും അന്തിമ പതിപ്പിലില്ല.
വർഷത്തിൻ്റെ തുടക്കത്തിൽ പ്രതിനിസഭയും സെനറ്റും പ്രതിരോധനയ ബില്ലിൻ്റെ വ്യത്യസ്ത പതിപ്പുകളാണ് പാസ്സാക്കിയത്. അന്തിമ പതിപ്പിലെത്തിയത് പക്ഷേ ഇരു സഭയിലെയും
ഡമോക്രാറ്റ് – റിപ്പബ്ലിക്കൻ കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിലാണ്.
തർക്ക വിഷയമായിരുന്ന ആഭ്യന്തര നിരീക്ഷണ അതോറിറ്റിയുടെ കാലവധി നാല് മാസം നീട്ടികൊടുക്കുവാൻ എൻഡിഎഎപ്രകാരം അനുമതിയായി. ഇതു പ്രകാരം ഫോറിൻ ഇന്റലിജൻസ് നിരീക്ഷണ നിയമ (Foreign Intelligence Surveillance Act – FISA) ത്തിന്റെ സെക്ഷൻ 702 പ്രോഗ്രാം പരിഷ്‌കരണത്തിന് നിയമനിർമ്മാതാക്കൾക്ക് കൂടുതൽ സമയം ലഭിക്കും
പ്രതിരോധ നയബില്ല് ഉക്രൈനുള്ള സാമ്പത്തിക സഹായം വിപുലമാക്കി. 2026 വരെ സഹായം തുടരുവാനുള്ള വ്യവസ്ഥ . 2024 സെപ്തംബർ 30 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഉക്രൈന് 300 ദശലക്ഷം ഡോളർ സാമ്പത്തിക സഹായം അനുമതി.
ഉക്രൈന് 61 ബില്യൺ ഡോളർധനസഹായമെന്നാവശ്യമാണ് പ്രസിഡൻ്റ് ബൈഡൻ മുന്നോട്ടുവച്ചിരുന്നത്. ഇതുമായി തട്ടിച്ചുനോക്കുമ്പോൾ അനുമതി നൽകപ്പെട്ട 300 ദശലക്ഷം ഡോളർധനസഹായം തുലോം തുച്ഛമാണ്.