അവധിക്കാല പരിശീലന കോഴ്‌സ്

8 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉത്തമബാലകം എന്ന സൗജന്യ അവധിക്കാല പരിശീലന കളരി നടന്നു. പട്ടിക്കാട് രായിരത്ത് ഹെറിറ്റേജില്‍ നടന്ന കോഴ്‌സ് അന്തര്‍ദേശീയ കൃഷ്ണാവബോധ സംഘടനയാണ് സംഘടിപ്പിച്ചത്. മൃദംഗം, ജപം, ധ്യാനം, യോഗ, ഗീതാപഠനം, പ്രസംഗപാടവം, തുടങ്ങിയവയാണ് പരിശീലനം നല്‍കിയത്. മൂന്നു ദിന പരിശീലന കോഴ്‌സിന് ബലറാം കൃഷ്ണദാസ് നേതൃത്വം നല്‍കി.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…