മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടം. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചു പറയുന്നതിന് ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ
കെ കെ ശ്രീനിവാസൻ
വിനോദമെന്നതിലുപരി സാമൂഹിക തിന്മകളെ തുറന്നുകാണിക്കുന്ന മാധ്യമമെന്ന നിലയിലാണ് സിനിമയുടെ സാധ്യതകൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. പക്ഷേ തങ്ങളുടെ തിന്മകൾ മറച്ചുപിടിച്ച് മറ്റുള്ളവരുടെ തിന്മകൾ പെരുപ്പിച്ചുകാണിക്കുന്നതിനായു
അത്തരം തോന്നലുകളെ ശരിവയ്ക്കുകയാണ്.
ദീലിപുൾപ്പെട്ട നടി ആക്രമിക്കപ്പെട്ടപ്പെട്ട കേസിനോടുള്ള സമീപനത്തിലൂടെ മുൻനിര മലയാള സിനിമാ നടി – നടന്മാരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പൊള്ളത്തരം കൃത്യമായി തുറന്നുകാണിക്കപ്പെട്ടു. മുഖ്യ നടന്മാരുടെയും അവരുടെ മക്കളുടെയും സിനിമകൾ തിയേറ്ററുകളിലെത്തണമെങ്കിൽ ദീലിപിന്റെ സഹായം കൂടിയേ തീരുവെന്ന് വ്യക്തം. സ്ത്രീ പീഡന കേസിലുൾപ്പെട്ടുവെന്നു കരുതി ദീലിപിനെ കൈവിടാൻ അവർക്ക് വയ്യ. മാധ്യമങ്ങളും ഒരളവുവരെ രാഷ്ട്രീയക്കാരും ഭരണനേതൃത്വവും ദീലിപിനെ കേസിൽ കുടുക്കിയെന്ന് കരുതുന്നവരാണ് സിനിമാക്കാരിലേറെയും. ഇവിടെയാണ് ലൂസിഫർ സിനിമ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സർവ്വ സാമൂഹിക തിന്മകളുടെയും വിളനിലമെന്ന പ്രചരണമേറ്റെടുക്കുന്നത്.
മാധ്യമങ്ങൾ സിനിമക്കാർക്കെതിരെ പ്രചരണങ്ങൾ അഴിച്ചുവിടുന്നുവെന്ന കടുത്ത നീരസത്തോടെയുള്ള സംഭാഷണവും സിനിമയിലിടം പിടിച്ചിരിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം കടബാധ്യതയിയിൽ മുങ്ങിതുടിക്കുന്ന ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ശേഷിയില്ലാത്ത ഒരു മാധ്യമ സ്ഥാപനത്തെ സിനിമയുടെ ഭാഗഭാക്കാക്കുന്നുണ്ട്. ഇതിലൂടെ മാധ്യമരംഗം അപ്പാടെ അധ:പതിച്ചുവെന്ന സാക്ഷ്യപ്പെടുത്തുകയാണ് ലൂസിഫർ. മാധ്യമ ധർമ്മം പാടേ അറ്റംപറ്റിയിരിക്കുന്നുവെന്ന് ബോധപൂർവ്വം സ്ഥാപിച്ചെടുക്കൽ! ദീലിപ് സ്ത്രീപീഢന കേസിൽ മാധ്യമങ്ങൾ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളോടുള്ള അമർഷം തീർക്കുന്നതിനുള്ള അവസരം ഒളിച്ചുകടത്തുകയാണ് ലൂസിഫർ എന്ന നാലാംകിട കച്ചവട സിനിമ.
കള്ളപ്പണത്തിന്റെ സൂക്ഷിപ്പുക്കാർ. ഇടനിലക്കാർ. മക്കൾ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ. യുവതയെ ഉന്മാദത്തിന്റെ തടവുക്കാരാക്കി മാറ്റുന്നതിനായുള്ള ലഹരിമരുന്നു ഇടപ്പാടുക്കാർ. ഇത്തരത്തിൽ സമസ്ത സാമൂഹിക തിന്മകളുടെ വാഹകരാണ് രാഷ്ട്രീയക്കാരെന്ന് ചിത്രീകരിക്കുന്നതിൽ ലൂസിഫർ പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടമാണെന്ന് പറയേണ്ടിവരും. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചുപറയുന്നതിന് ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ.
കള്ളപ്പണ / ഹവാല ഇടപ്പാടുകളിൽ തങ്ങൾക്ക് പങ്കുമേതുമില്ലെന്ന് സിനിമക്കാർ നെഞ്ചിൽ കൈവച്ചുപറയട്ടെ. ഇവർ മീഡിൽ ഈസ്റ്റിലുൾപ്പെടെ ബിസിനസ്സുകൾ കെട്ടിപ്പൊക്കുന്നു. വൻ ലാഭമെന്നു പെരുപ്പിച്ചു കാണിക്കുന്നു. ഇതിനു പിന്നിലെ സാമ്പത്തിക തന്ത്ര/സൂത്രങ്ങളിൽ ബ്ലാക്ക് വൈറ്റാക്കൽ പ്രക്രിയ ഒളിഞ്ഞിരിക്കുന്നില്ലെന്നു ജനം വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാരെ കള്ളപ്പണക്കാരായും അധികാരകൊതിയന്മാരുമായും ചിത്രീകരിക്കുന്ന ഈ ലൂസിഫർ സിനിമാക്കാരുടെ ശാഠ്യം. ഇവരുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലെ കണക്കില്ലാ പണത്തിന്റെ ഒഴുക്കും ജനങ്ങൾ കണ്ടില്ലെന്നു നടിക്കണമത്രെ.
ലൂസിഫർ സംവിധായകന് ബ്രാന്റഡ് സ്ത്രീപക്ഷക്കാനെന്നറിയപ്പെടണമെ
മക്കൾ രാഷ്ട്രീയത്തെ കണക്കറ്റ് കളിയാക്കുന്ന/അധിക്ഷേപിക്കുന്ന ലൂസിഫറിന്റെ സംവിധായകനും തിരക്കഥാകൃത്തും മക്കൾ സിനിമാക്കാരാണെന്ന് വിസ്മരിച്ചത് അനുചിതം. ഇന്നത്തെ സിനിമ അടക്കിഭരിക്കുന്നവരിലേറെയും സിനിമക്കാരുടെ മക്കൾ! ഈ മക്കളിൽ അഭിനയശേഷിയുള്ളവരില്ലാതില്ല. എന്നാൽ ഒട്ടും ശേഷിയില്ലാത്തവരാണേറെയും. ഇവരെയും പക്ഷേ ജാള്യതയേതുമില്ലാതെ മലയാള സിനിമാലോകത്ത് മേയുവാനിറക്കിവിട്ടിരിക്കുന്നു! അത് മലയാള സിനിമാ പ്രക്ഷേകരോടുള്ള
വെല്ലുവിളിയാണ്.
ലൂസിഫർ സിനിമക്ക് പറയാനുള്ളത് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപുൾപ്പെടുന്ന സിനിമാക്കാർ നന്മയുടെ പ്രകാശഗോപുരങ്ങളാണെന്നാണ്. ഇത് സ്ഥാപിച്ചെടുക്കുന്നതിനായി സിനിമയിൽ മേമ്പൊടിയായി ചേർത്തിട്ടുള്ളവയിലേറെയും സാഗർ ഏല്യാസ് ജാക്കി എന്ന സിനിമയെ പിൻപറ്റിയുള്ളതാണുതാനും. മലയാള സിനിമ മേന്മാരാഹിത്യത്തിൽ നിന്നു കരകയറേണ്ടതിന്റെ വിദൂര ലാഞ്ചനകൾ ലൂസിഫർ തുറന്നിടുന്നതേയില്ല.