പട്ടിക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളിന് നേട്ടം

സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ പൊരുള്‍ തേടിയെന്ന ജില്ലാതല സെമിനാറില്‍ പട്ടിക്കാട് ഹയര്‍ സെക്കന്ററി വിദ്യാലയം രണ്ടാം സ്ഥാനം നേടി. പാണഞ്ചേരിയുടെ ചരിത്രം അവതരിപ്പിച്ചാണ് സെമിനാറില്‍ നേട്ടം കൈവരിച്ചത്. ഒല്ലൂക്കര ബ്ലോക്ക്തല സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയാണ് ജില്ലാ സെമിനാറില്‍ പങ്കെടുക്കുവാനുള്ള അര്‍ഹത നേടിയത്. സെമിനാറില്‍ പങ്കെടുത്ത ആബിദ. കെ.എ. കെ.ബി. ഷിന്‍സ, ജസീറ പര്‍വീണ്‍, എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂള്‍ സംഘടിപ്പിച്ച യോഗത്തില്‍ വച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ടി.പി. ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാത്‌സ് ടാലന്റ് റിസര്‍ച്ച് പരീക്ഷയില്‍ സംസ്ഥാനതലക്യാമ്പ് അവാര്‍ഡ് ലഭിച്ച പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അജില്‍ അബ്രഹാമിനേയും പരീക്ഷയ്ക്ക് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളെയും യോഗം അനുമോദിച്ചു. പഞ്ചായത്തംഗം ആനിജോയ്, പിടിഎ പ്രസിഡന്റ് ലാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…