പീച്ചി പൊലീസ് ജനമൈത്രി സുരക്ഷാപദ്ധതിയില്‍

ജനമൈത്രി സുരക്ഷാപദ്ധതിയില്‍ മണിയന്‍ കിണര്‍ ആദിവാസി കോളനിയില്‍ എം.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കോളനി നിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനും അവരുടെ സുരക്ഷിതത്വവും അവര്‍ക്കുള്ള സേവനവും ഉറപ്പുവരുത്തുന്നതിനുമായുള്ള പദ്ധതിയാണിത്.

ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസമുറപ്പു വരുത്തി വ്യക്തിത്വ വികസനവും ജനമൈത്രിസുരക്ഷാ പദ്ധതിയിലുള്‍പ്പെടുന്നു. കോളനിയില്‍ രണ്ടു പൊലീസുകാരെ നിയോഗിക്കുമെന്ന് കമ്മീഷണര്‍ വിജയന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടത്തി.

ഒല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന്‍, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ജോര്‍ജ് , ജില്ലാ പഞ്ചായത്തംഗം സനീഷ്കുമാര്‍, പാണഞ്ചേരി പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ ശകുന്തള ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Post

കടത്തിൽ കൂപ്പുക്കുത്തി അമേരിക്ക

കടത്തിൽ കൂപ്പുക്കുത്തി അമേരിക്ക

അമേരിക്കയുടെ   മൊത്തം പൊതു കടം ആദ്യമായി 34 ട്രില്യൺ ഡോളറെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ്  റിപ്പോർട്ട് ചെയ്തായി റോയിട്ടേഴ്സ് റിപ്പോർട്ട്. …