അടുത്ത വർഷം ആഗോള മാനവ പ്രതിസന്ധികൾ മൂർച്ഛിക്കുമെന്ന് രാജ്യാന്തര റസ്ക്യൂ കമ്മിറ്റി ( International Rescue Committee -IRC ) റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനം. വഷളാകുന്ന സായുധ സംഘർഷങ്ങൾ. കുമിഞ്ഞുകൂടുന്ന ഋണ ബാധ്യത. ദുർബ്ബലരാജ്യാന്തര സഹായം. ഇതൊക്കയാണ് മാനവ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നതിനു് മൗലിക കരാണങ്ങളായി യുഎസ് ആസ്ഥാമായുള്ള ഐആർസി ഡിസംബർ നാലിന്
പ്രസിദ്ധികരിച്ച റിപ്പോർട്ട് – 2023 ചൂണ്ടികാണിക്കുന്നത്.
2024 ൽ 20 ഓളം രാജ്യങ്ങൾ പ്രത്യേകിച്ചും ആഫ്രിക്കൻ മേഖലയിലെ രാജ്യങ്ങ ളിലായിരിയ്ക്കും മാനവ ദുരിതങ്ങൾ ഏറെ മോശാവസ്ഥയിലെത്തുക. 110 ദശല ലക്ഷം ജനങ്ങൾക്ക് പിറന്ന മണ്ണും കുടിയുമുപേക്ഷിച്ച് അന്യദിക്കുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഇതോടൊപ്പം ഈ വർഷം മാനുഷിക സഹായം ആവശ്യമുള്ളവർ 300 ദശലക്ഷമായി ഉയർന്നു! ഇതിനു പിന്നാലെയാണ് 2024 ലെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്ന റിപ്പോർട്ട്.
കാലാവസ്ഥാ വ്യതിയാനത്തോടുള്ള പൊരുത്തപ്പെടുത്തൽ, സ്ത്രീ ശാക്തീകരണം, ‘ജനങ്ങൾ ആദ്യ’മെന്ന ബാങ്കിങ് സംവിധാനം, കുടിയൊഴിപ്പിക്കപ്പെടുന്നവർക്കു ള്ള കരുതൽ തുടങ്ങിവയിലൂന്നിയുള്ള ക്രിയാത്മക ഇടപ്പെടലുകൾ കാലത്തിൻ്റെ അനിവാര്യതയാണെന്നാണ് റിപ്പോർട്ട് അടിവരയിടുന്നത്. കഴിഞ്ഞവർഷ റിപ്പോർട്ടിൽ പ്രതിപാദിപ്പിയ്ക്കപ്പെടാതെ പോയ രാഷ്ട്രമാണ് സുഡൻ. എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടിൽ ജനങ്ങൾ നേരിടുന്ന കൊടിയ ദുരിതങ്ങളുടെ നേർ ചിത്രങ്ങളിലാദ്യ സ്ഥാനത്താണ് ആഫ്രിക്കൻ രാഷ്ട്രമായ സുഡാൻ. തൊട്ടുപിന്നിൽ ഇസ്രേയൽ – ഹമാസ് യുദ്ധത്തിൽ തകർന്നു തരിപ്പണമാക്കപ്പെട്ട പലസ്തീൻ ജനത.
ഐആർസി റിപ്പോർട്ടിൽ ആഫ്രിക്കൻ വൻകരയിലെ ഉപ-സഹാറൻ രാജ്യങ്ങളിലെ ദുരിതാവസ്ഥക്ക് തൊട്ട് ഏഷ്യയിൽ മ്യാൻമറും അഫ്ഗാനിസ്ഥാനും. മിഡിൽ ഈസ്റ്റിൽ സിറിയ, ലെബനൻ, യെമൻ. യൂറോപ്പിൽ ഉക്രെയ്ൻ. തെക്കേ അമേരിക്കയിൽ ഇക്വഡോറും കരീബിയൻ മേഖലയിൽ ഹെയ്തിയും.
ലോക ജനസംഖ്യയുടെ 10 ശതമാനമാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ള 20 രാജ്യങ്ങളിലെ ജനസംഖ്യ. ആഗോള ജനസംഖ്യയിൽ 86 ശതമാനവും മാനവ സഹായ ആശ്രിതരാക്കപ്പെട്ടിരിക്കുന് നവസ്ഥ! കുടിയിറക്കപ്പെട്ടവരിൽ 70 ശതമാനമാകട്ടെ കടുത്ത ദാരിദ്ര്യത്തിൽ! കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദുരന്തഫലങ്ങൾക്ക് ഇരയാകുന്നവരുടെ സംഖ്യ വർദ്ധിച്ചുവരുന്നതായി ഐആർസി റിപ്പോർട്ട് അക്കമിട്ടു നിരത്തുന്നു.