പാണഞ്ചേരി പഞ്ചായത്തിന് 18 കോടിയുടെ ബജറ്റ്

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 2012 – 13 ലേയ്ക്കുള്ള ബജറ്റ് 16,95,19,200 രൂപ ചെലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ആക്ടിങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു് നാണ്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ശകുന്തള ഉണ്ണികൃഷ്ണന്‍ മാര്‍ച്ച്  27-നാണ് ബജറ്റ് അവതരിപ്പിച്ചത്.

 കുടിവെള്ളം വിതരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക മേഖല, ഭവന നിര്‍മ്മാണ പദ്ധതി, റോഡ് വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വികസനോന്മുഖ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് വാര്‍ഷിക ബജറ്റെന്ന് ശകുന്തള ഉണ്ണികൃഷ്ണന്‍ അവകാശപ്പെട്ടു. പഞ്ചായത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനോടൊപ്പം പഞ്ചായത്തില്‍ ബിവറേജ് കോര്‍പ്പറേഷന്റെ റീട്ടെയില്‍ ഷോപ്പ് അനുവദിക്കണമെന്ന ആവശ്യവും പഞ്ചായത്തിന്റെ മദ്യനയത്തില്‍ ഉള്‍പ്പെടുന്നു. മദ്യ ഉപഭോഗം കുറക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന ദൗത്യവും മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…