ലോട്ടറിവില്പന തൊഴിലാളി രാജീവിന്റെ മരണസഹായനിധി രൂപീകരണത്തിനായി സര്‍വ്വകക്ഷി ആലോചനയോഗം നടന്നു. പീച്ചിറോഡ് ജംഗ്ഷനിലുണ്ടായ റോഡപകടത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. ചൂലിപാടം സ്വദേശിയായിരുന്നു രാജീവ്. മക്കളില്ലാത്ത രാജീവിന്റെ ഭാര്യ പുഷ്പ ചൂലിപ്പാടത്ത് പുറമ്പോക്കിലാണ് താമസം. പുഷ്പയ്ക്ക് മൂന്ന് സെന്റ് സ്ഥലവും വീടും നല്‍കുന്നതിനുവേണ്ടിയാണ് സഹായനിധി രൂപീകരിച്ചത്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റോയ് കെ ദേവസ്സി, വാര്‍ഡ് അംഗങ്ങളായ സി.എം. ദാമോദരന്‍, ജോര്‍ജ് പായപ്പന്‍ എന്നിവര്‍ കമ്മിറ്റിയുടെ രക്ഷാധികരാകളാണ് . രാജീവിന്റെ ഭാര്യ പുഷ്പയും ആലോചന യോഗത്തില്‍ പങ്കെടുത്തു. സഹായനിധി അയയ്ക്കുവാന്‍ താല്പര്യമുള്ളവര്‍ PSCB, A/C. No. 7576 എന്ന അക്കൗണ്ടിലേക്ക് അയയ്ക്കുക.