2019ലെ ലോക തെരഞ്ഞെടുപ്പ് ഫലം കർഷക അനുകുല നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് സുനിശ്ചിതം
2019 ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥക്ക് നിർണ്ണായകം. 2019 മെയ് മാസത്തിനു ശേഷവും അധികാരത്തിന്റെ ഹിന്ദുത്വ പതാക ദില്ലിയിൽ ഉയർന്നു പറക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിർണ്ണായകമാവുക. അഞ്ചു സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലത്തിലായിരുന്നു ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ. ഹിന്ദി മേഖലകളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് അസംബ്ലി തെരഞ്ഞെടുപ്പ് ഫലം നൽകുന്നത് 2019ലെ പൊതു തെരഞ്ഞടുപ്പിൽ രാജ്യം മോദി സംഘ് നെ ദില്ലയിൽ നിന്ന് കുടിയൊഴുപ്പിക്കുമെന്നതിന്റെ ശക്തമായ സൂചനയാണ്.
തുടർച്ചയായി 15 വർഷം ഭരിച്ചതിനു ശേഷമാണ് മധ്യപ്രദേശിൽ ബിജെപിയുടെ ശിവരാജ് സിംഗ്ചൗഹാനെയും ഛത്തിസ്ഗഡിൽ രമൺസിങിനെയും ജനം കയ്യൊഴിഞ്ഞത്. രാജസ്ഥാനിലാകട്ടെ വസുന്ധരയെ അഞ്ചു വർഷം കൊണ്ടുതന്നെ ജനം മടുത്തു. ഹിന്ദുത്വ രാഷ്ട്രീയ സംസ്ഥാപനത്തിലായിരുന്നു ഈ ബിജെ പി മുഖ്യമന്ത്രിമാരുടെ മുഖ്യ ഊന്നൽ. അധികാര വിനിയോഗം പക്ഷേ ജനക്ഷേമ പ്രവർത്തനങ്ങളിലായിരുന്നില്ല. ഇതിന്റെ കൃത്യമായ പ്രതിഫലനമായിരുന്നുവല്ലോ മധ്യപ്രദേശിലെ മൻസൂർ കർഷക കലാപം. രാജ്യം സാക്ഷ്യം വഹിച്ച ഈ കർഷക കലാപത്തിന് പ്രത്യേകിച്ചൊരു പ്രതിപക്ഷ പാർട്ടിയുടെ നേതൃത്വുണ്ടായിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. ഈ രാഷ്ട്രീയ സ്ഥിതിവിശേഷത്തിൽ ഭരണവിരുദ്ധ വികാരം
സ്വഭാവികമായും പ്രകടമായിരിക്കുന്നുവെന്ന് സാരം. കർഷക പ്രശ്ന പരിഹാരമെന്ന ഉത്തരവാദിത്തമേറ്റെടുക്കുന്നതിൽ ബിജെപിയുടെ കേന്ദ്ര സർക്കാരും ഒപ്പം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് ബി ജെ പി സർക്കാരുകളും പരാജയപ്പെടുന്നുവെന്നതിനുള്ള മറുപടിയാണിപ്പോൾ ജനങ്ങൾ നൽകിയിരിക്കുന്നത്.
17ാം ലോകസഭയിൽ കോൺഗ്രസിന് 44 സി റ്റുകൾ മാത്രം.2019 ലെ 18ാം ലോകസഭയിൽ ഈയൊരവസ്ഥ തിരുത്തപ്പെടുമെന്ന ശുഭ പ്രതീക്ഷ തന്നെയാണ് ഈ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് നൽകുന്നത്. 17ാം ലോകസഭയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് ലോകസഭാംഗങ്ങളുടെ അംഗബലം തീർത്തും ശുഷ്ക്കം.
രാജസ്ഥാനിലെ 25 സീറ്റുകളിൽ രണ്ടു സിറ്റുകൾ മാത്രമാണ് കോൺഗ്രസ് അക്കൗണ്ടിലുള്ളത്. മധ്യപ്രദേശിൽ നിന്നുള്ള 29 ലോകസഭ സീറ്റുകളിൽ 27 ഉം ബിജെപിക്കൊപ്പം. ഛത്തിസ്ഗഡിലെ 11 ൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന്. ഈ മൂന്ന് ഹിന്ദി ബൽറ്റ് സംസ്ഥാനങ്ങളിൽ മൊത്തം 65 സീറ്റുകൾ. ഇതാകട്ടെ കേന്ദ്രത്തിൽ സർക്കാർ രൂപീകരണത്തിൽ നിർണ്ണായകം തന്നെയാണ്. മാറിയ രാഷ്ട്രീയ സാഹചര്യം അടിവരയിടുന്നത് 2019 മെയ് മാസത്തിലെ പൊതു തെരെഞ്ഞടുപ്പിൽ ബി ജെ പിയുടെ അവസ്ഥ പരിതാപകരമായിരിക്കുമെന്നുതന്നെയാണ്.
ഇനി പൊതു തെരഞ്ഞെടുപ്പിലേക്ക് കേവലം അഞ്ചുമാസം മാത്രം. ഇത്രയും സമയത്തിനുള്ളിൽ
നോട്ടു നിരോധനവും ജി എസ് ടി യുമടക്കം സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കുകയെന്നത് മോദിയുടെ കേന്ദ്ര സർക്കാരിന് ഒട്ടും എളുപ്പമാവില്ല. കോൺഗ്രസ് വിമുക്ത ഭാരതത്തിൽ ഹിന്ദു രാഷ്ട്ര സംസ്ഥാപ നമെന്ന മോദി സംഘിന്റ് മോഹം പൂവണിയുവാൻ പോകുന്നില്ലെന്നതിന്റെ ശക്തമായ സൂചനയാണ് ഈ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ്ക്കുന്നത്. അതേേമയം ഈ സംസ്ഥാനങ്ങളിൽ അധികാരത്തിലേറുന്ന സർക്കാരുകൾ കർഷക പ്രശ്ന പരിഹാരത്തിനായി സ്വികരിക്കുവാൻ പോകുന്ന നടപടികളിലാണ് ഏവരും ഉറ്റുനോക്കുുന്നത്. 2019ലെ ലോക തെരഞ്ഞെടുപ്പ് ഫലം കർഷക അനുകുല നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് സുനിശ്ചിതം. ഹിന്ദുത്വ സം സ്ഥാപനമെന്ന ദൗത്യമാണ് ഭരണം കൈപിടിിയിലാക്കുന്നതിനുള്ളള പ്രധാന മാർഗ്ഗമെന്നതിന് ശക്തമായ ഒരു തിരുത്തും ഈ തെരഞ്ഞെടുപ്പു ഫലങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.