പട്ടിക്കാട് എസ്ബിഐ എടിഎം മോണിറ്റർ പൊട്ടിയ നിലയിൽ

പട്ടിക്കാട് എസ്ബിഐ എടിഎം മോണിറ്റർ പൊട്ടിയ നിലയിൽ

തൃശൂർ പാണഞ്ചേരി ഗ്രാമഞ്ചായത്ത് പട്ടിക്കാട് എസ്ബിഐ എ ടി എം മോണിറ്റർ പൊട്ടിയനിലയിൽ കണ്ടെത്തി. ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴെത്തെ നിലയിലാണ് എടിഎം കൗണ്ടർ.

നവംബർ 18ന് രാവിലെ പണമെടുക്കുവാനെത്തിയ പൊലിസുക്കാരനാണിത് കണ്ടത്. മോണിറ്റിർ ഗാർഡ് നീളത്തിൽ പൊട്ടിയിട്ടുണ്ടെന്ന് പറയുന്നു.  പൊലിസുക്കാരൻ  അറിയിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സി സി ടി വിയടക്കം പരിശോധിച്ചു. പണം ലഭിക്കാതായപ്പോൾ ഇടപാടുകരൻ മോണിറ്ററിൽ തട്ടുന്നത് സി സിടിവിയിൽ പതിഞ്ഞതായി പറയുന്നു.

എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.  മോഷണശ്രമ സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. മന: പൂർവ്വം മോണിറ്റർ പൊട്ടിക്കുകയെന്നതായിരുന്നില്ല ഇടപാടുക്കാരന്റെ ഉദ്ദേശ്യമെന്ന് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണെന്ന് പറയുന്നു. അതിനാൽ കേസ് റജിസ്ട്രർ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബാങ്ക് അധികൃതർ.

 

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…