പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 101 മത് ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു പോൾ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് ചടങ്ങ് ഉത്ഘാടനം ചെയ്തു.
ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യ ദക്ഷിണേഷ്യയിലെ പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതും ഈ വേളയിൽ തന്നെയെന്ന് ഉത്ഘാടന പ്രസംഗത്തിൽ അഭിലാഷ് പറഞ്ഞു.
ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ടി പി ജോർജ് , പാർലമെന്ററി ലീഡർ ബാബു തോമസ് , റോയ് കെ ദേവസ്സി , സി വി ജോസ് , ഷിജോ പി ചാക്കോ , സുശീല രാജൻ , കെ രാമകൃഷ്ണൻ , കെ പി ചാക്കോച്ചൻ , പി പി റെജി , എൻ അനിൽകുമാർ , എ സി മത്തായി ,അജുതോമസ് , ഷൈജു കുര്യൻ , സൂരജ് രഘുനാഥ് , എൻ ആർ രാഗേഷ്, കെ എം കുഞ്ഞുമോൻ , ബ്ലെസ്സൺ വര്ഗീസ് , സി കെ പ്രേമൻ , ജിസ്മോൻ ജോയ് , ജിബിൻ ജോജി തുടങ്ങിയവർ നേതൃത്വം നൽകി