ചൈനക്കാരന് വൻ ശമ്പളം, പാകിസ്ഥാനിക്ക് തുച്ഛം

ചൈനക്കാരന് വൻ ശമ്പളം, പാകിസ്ഥാനിക്ക് തുച്ഛം

ലാഹോര്‍: ചൈനീസ് വിധേയത്വം പ്രകടിപ്പിക്കുന്നതിൽ പാകിസ്ഥാൻ ഭരണകൂടത്തിന് വൈമുഖ്യമേയില്ല. ഇക്കാര്യത്തിൽ പക്ഷേ പാക് ജനത തീർത്തും അസ്വസ്ഥരാണ്.

പഞ്ചാബ് പ്രവശ്യയിലെ മെട്രോ റെയിൽ സർവ്വീസിൽ ജോലി ചെയ്യുന്ന പാക് ജീവനക്കാർക്ക് ലഭിക്കുന്നത് തുച്ഛ ശമ്പളം. അതേസമയം ചൈനയിൽ നിന്നുള്ള ജീവനകാർക്ക് അമിത ശമ്പളം. ഒരേ ജോലി ചെയ്യുമ്പോൾ ചൈനക്കാരന് അമിത ശമ്പളം. പാക് ജീവനക്കാരന് തുച്ഛ ശമ്പളം. ഈ വേർതിരിവിൽ പാക് ജീവനക്കാർ കടുത്ത അസംതൃപ്തരാണ്. പ്രതിഷേധത്തിലാണ് – എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബ് മാസ് ട്രാൻസിറ്റ് അതോറിറ്റിയുടെ കീഴിലാണ് മെട്രോ സർവ്വീസ്. പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം ചൈനക്കാരാണ് നിയമിക്കപ്പെട്ടിട്ടുള്ളത്. യോഗ്യതയുണ്ടായിട്ടും പാക് ഉദ്യേഗാർത്ഥികൾക്ക് മുഖ്യസ്ഥാനങ്ങളിൽ നിയമനം പൊതുവെ നിഷേധിക്കപ്പെടുന്നു. ശമ്പള സ്കെയിലിൽ വൻ അസന്തുലിതാവസ്ഥ!

ചൈനക്കാർക്ക് ശമ്പളം നൽകുന്നത് അവരുടെ തന്നെ കറൻസി യുവാനിൽ. പാക് ജീവനക്കാർക്ക് പാക് കറൻസിയിലാണ് ശമ്പളം. ഒരു യുവാൻ്റെ മൂല്യം 24.02 പാക് രൂപക്ക് തത്തുല്യം.

ഡെപ്യൂട്ടി ജനറൽ മാനേജർ സ്ഥാനത്തുള്ള ചൈനക്കാരന് പ്രതിമാസ ശമ്പളം 83000 യുവാൻ 1.9 മില്യൺ പാക് രൂപ. ഇതേ സ്ഥാനത്ത് ജോലിച്ചെയ്യുന്ന സ്വപൗരന് പ്രതിമാസ ശമ്പളം 625000 പാക് രൂപ! വേതന ഘടനയിൽ വൻ അസന്തുലിതാവസ്ഥയിലെ നിരവധി ഉദാഹരണങ്ങളിലൊന്നു മാത്രമാണിത്.

പാക്സ്ഥാനി ജീവനക്കാർ ശമ്പള ഘടനയിലെ അസന്തുലിതാവസ്ഥക്ക് പരിഹാരമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ചൈനീസ് – പാകിസ്ഥാനി ശമ്പള താരതമ്യം അംഗീകരിക്കുവാനാകില്ലെന്ന നിലപാടിലാണ് പഞ്ചാബ് മെട്രോ സർവ്വീസ് അതോറിറ്റി.

ലോകം ഏറെക്കുറെ ചൈനയുടെ കടക്കാരാണ്. പ്രത്യേകിച്ചും പാകിസ്ഥാനെപോലുള്ള രാജ്യങ്ങൾ. വായ്പാദാതാവിൻ്റെ താല്പര്യങ്ങൾ നിന്നുകൊടുക്കുവാൻ വായ്പാ സ്വീകർത്താക്കൾ ബാധ്യസ്ഥരാണെന്നതിൻ്റെ അനുചിതമായ ഉദാഹരണമാണ് ചൈനീസ് – പാകിസ്ഥാനി ശമ്പളഘടനയിലെ ഈ വൻ അസന്തുലിതാവസ്ഥ.

ചൈനീസ് ധനമൂലധന നിക്ഷേപത്തിൻ്റെ കൊള്ളലാഭം ആത്യന്തികമായി ചൈനക്കാരൻ്റെ പോക്കറ്റിൽ തന്നെ തിരിച്ചെത്തിക്കുന്നു. ചൈനീസ് സാമ്പത്തിക ശാസ്ത്രം ആഗോളതലത്തിൽ വലവിരിച്ചിരിക്കുന്നു. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…