പീച്ചി കനാലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിവേദനം

പീച്ചി കനാലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിവേദനം


പ്രളയത്തിൽ തകർന്ന പിച്ചി ഡാമിലെ ഇടത് -. വലതുകര കനാലുകൾ പുനർ നിർമ്മിച്ച്  കാർഷികാവശ്യത്തിനായി വെള്ളം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട്  പീച്ചി ഇറിഗേഷൻ എക്സ്.ക്യൂട്ടീവ് എഞ്ചിനിയർക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ്, കെപിസിസി അംഗം ലീലാമ്മ തോമസ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി വി പത്രോസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി ജോസ് തുടങ്ങിയവരാണ് പരാതി നൽകിയത്.
കനാൽ നവീകരണത്തിനായി ആറരക്കോടി രൂപ ടെൻഡർ  ക്ഷണിച്ചിട്ടുണ്ടെന്നും ഡിസംബർ അവസാനത്തോടെ കനാൽ നവീകരണം പൂർത്തീകരിച്ച് ജനുവരി ആദ്യവാരത്തിൽ  കനാൽ തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുനൽകി.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…