ബൈഡൻ്റെ രാജ്യാന്തര സമ്പർക്കത്തിന് തുടക്കം

ബൈഡൻ്റെ രാജ്യാന്തര സമ്പർക്കത്തിന് തുടക്കം

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ദക്ഷിണ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ രാഷ്ട്ര തലവന്മാരുമായി ടെലിഫോൺ സംഭാഷണം നടത്തി. തെരെഞ്ഞടുപ്പിന് ശേഷം ആദ്യമായി രാജ്യാന്തര സമ്പർക്കത്തിന് പ്രാരംഭം കുറിച്ചു – റോയിട്ടേഴ്സിൻ്റെ ഏറ്റവും പുതിയ വാർത്ത.

ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കുന്നതിലും കൊറോണ മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിലും കാലാവസ്ഥ സംരക്ഷണ ദൗത്യത്തിലും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് ഫോൺ സംഭാഷണത്തിൽ ധാരണയായി.

പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുവാനുള്ള ട്രംപ് ഭരണകൂട തീരുമാനവുമായി ബൈഡൻ ഭരണകൂടം മുന്നോട്ടുപോകില്ലെന്നു ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ട്രംപ് ഭരണകൂടം പിന്തുടർന്ന രാജ്യാന്തര നയതന്ത്രമായിരിക്കില്ല ബൈഡൻ ഭരണകൂടത്തിൽ നിന്ന് ലോക രാഷ്ട്രീയ മണ്ഡലം കാണുകയെന്നതിൻ്റെ സൂചനകൾ ഇതിനകം തന്നെ പ്രകടമാക്കപ്പെട്ടിട്ടുണ്ട്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…