ലഷ് ഖർ തീവ്രവാദി പിടിയിൽ

ലഷ് ഖർ തീവ്രവാദി പിടിയിൽ

ടക്കൻ കശ്മിർ ബന്ദിപുര ജില്ലയിൽ ലഷ് ഖർ ഇ തൊയിബ തീവ്രരവാദിയെ പോലിസും സുരക്ഷാ സേനയും ചേർന്ന് പിടികൂടി.  അദീഷ് ഭായ് എന്നറിയപ്പെടുന്ന സു ബ്ബസാർ അഹമ്മദാണ് ആഗസ്ത് 18 ന് രാത്രി വലയിലായത് ഷോപ്പിയാൻ ജില്ല അവിനര സ്വദേശി – എഎൻഐ റിപ്പോർട്ട്.

ഇയാളിൽ നിന്ന് 9 എംഎം നാല് പിസ്റ്റളടക്കം അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തു. ഈയ്യിടെയാണ് നിരോധിത
ലഷ് ഖറിൽ ചേർന്നത്. ഹജ്ൻ മേഖലയിൽ തീവ്രവാദ പ്രവർത്തന ചുമതലക്കാരൻ – പോലിസ് വൃത്തങ്ങൾ പറഞ്ഞു. ഹജ്ൻ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്ത്ത് അന്വേഷണം തുടങ്ങി. കുടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്.
ആഗസ്ത് 17 ന് ബാരുള്ളയിൽ ലഷ് ഖർ തീവ്രവാദികൾ മൂന്ന് സുരക്ഷാ സൈനികരെ വധിച്ചിരുന്നു. ഇതേതുടർന്ന്  തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന
ഏറ്റുമുട്ടലിൽ  ഒരു ലഷ് ഖർ കമാൻ്റർ കൊല്ലപ്പെട്ടിരുന്നു. എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…