പാണഞ്ചേരി മണ്ഡലം ഐഎൻടിയുസിക്ക് പുതിയ നേതൃത്വം

പാണഞ്ചേരി മണ്ഡലം ഐഎൻടിയുസിക്ക് പുതിയ നേതൃത്വം

എൻടിയുസി ഓട്ടോ തൊഴിലാളി പാണഞ്ചേരി മണ്ഡലം സമ്മേളനം പട്ടിക്കാട് രാജീ വ് ഭവനിൽ സംഘടിപ്പിച്ചു.  സമ്മേളനം യൂണിയന്റ പുതിയ മണ്ഡലം  കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ജോൺസൺ വള്ളികട്ടിലിൽ ( മണ്ഡലം പ്രസിഡണ്ട്),  ജോഷുവ പള്ളിക്കുന്ന് ( ജനറൽ സെക്രട്ടറി) , സുനിൽ ചെമ്പൂത്തത്ര (ട്രഷറർ).
മണ്ഡലം സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ മുഖ്യപ്രഭാഷണം നടത്തി.
ഐഎൻടിയുസി നേതാവ് ജിനേഷ്  ചെമ്പുത്ര, യൂത്ത് കോൺഗ്രസ്   നിയോജകമണ്ഡലം സെക്രട്ടറി സൂരജ് രഘുനാഥ്, പഞ്ചായത്ത് മെമ്പർമാരായ ടിഎ ജയ, ഔസേപ്പ് പതിലെട്ട്, ഇ എം മനോജ്, സാലി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…