ലോക പുകയില വിരുദ്ധദിനമാചരിച്ചു. വാണിയമ്പാറ സെന്ററില്‍ നടന്ന റാലിയും പുകയില വിരുദ്ധ ബോധവത്ക്കരണ പരിപാടിയും ആരോഗ്യ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. പുകയില വിമുക്ത ലോകം എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാനി ചാക്കോ ക്ലാസെടുത്തു. വാര്‍ഡ് അംഗങ്ങളായ ഷീജ ബിനു, സാവിത്രി സദാനന്ദന്‍, ഷീല അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.