കോവിഡു പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്ത് ഒഡീഷ മാതൃക. ഒഡീഷ സർക്കാർ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരെ കോവിഡു ടെസ്റ്റിന് വിധേയരാക്കി. ടെസ്റ്റ്തോത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത് – എഎൻഐ റിപ്പോർട്ട്.
ടെസ്റ്റ് ഒരു ദശലക്ഷം മറികടക്കുകയെന്നതാണ് ലക്ഷ്യം. പോസ്റ്റീവ് കേസുകൾ ഗണ്യമായി കുറഞ്ഞതായി റിസൾട്ടുകൾ സൂചിപ്പിക്കുന്നു. ഒരു മാസം മുമ്പ് ഇത് 10.9 ശതമാനമായിരുന്നു. എന്നാൽ ആഗസ്ത് 16 ലെത്തിയപ്പോൾ കേവലം 5.5 ശതമാനമായി കുറഞ്ഞതായി ഒഡീഷ സർക്കാർ പറഞ്ഞു.
കഴിഞ്ഞു രണ്ടു ദിവസങ്ങളിൽ 14953 ടെസറ്റുകൾ നടത്തി ഗൻഞ്ജം ജില്ലയാണ് മുന്നിൽ. ഇത് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ കോവിഡു ടെസ്റ്റുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഈ ജില്ലയിൽ പോസ്റ്റീവ് കേസുകൾ 3.6 ശതമാനം മാത്രം. കഴിഞ്ഞ രണ്ടാഴ്ച്ചകളിലെ കേസുകളുമായി തട്ടിക്കുമ്പോഴിത് ഏറെ ആശാവഹമാണ്.
സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് 0.58 നിരക്ക്. രാജ്യത്തെ ഏറ്റവും കുറവ്.
ഇതെല്ലാം സൂചിപ്പിക്കുന്നത് കോവിഡ് പ്രതിരോധ നടപടികളിൽ ഒഡീഷ രാജ്യത്തിന് മാതൃകയാകുന്നു
വെന്നതാണ്. കോവിഡു ചികിത്സ പൂർണമായും സൗജന്യമാണെന്നും ഒഡീഷ്യയുടെ മാത്രം പ്രത്യേകത. ഇക്കാര്യത്തിൽ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുമായി സംസ്ഥാന സർക്കാർ ധാരണയിലാണ്.