ബാംഗ്ലൂരു അക്രമം: നഷ്ടപരിഹാരം ഈടാക്കും

ബാംഗ്ലൂരു അക്രമം: നഷ്ടപരിഹാരം ഈടാക്കും

ബാംഗ്ലൂരു അക്രമത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം  ഉത്തരവാദികളിൽ നിന്നു വസൂലാക്കുമെന്നു കർണാടക മുഖ്യമന്ത്രി യദ്യൂരപ്പ. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ നഷ്ട പരിഹാര കമ്മീഷനെ നിയമിക്കും. ഇതിനായി ഹൈകോടതിയെ സമീപിക്കുവാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു – എഎൻഐറിപ്പോർട്ട്.

കെ ജി ഹള്ളിയിലും കെഡി ഹള്ളിയിലുമുണ്ടായ അക്രമങ്ങളിൽ പൊതു-സ്വകാര്യ സ്വത്തുക്കൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. അതിനിട വരുത്തിയവരിൽ നിന്ന് തന്നെ നഷ്ട പരിഹാരം ഈടാക്കുമെന്നതിനായാണ് കോടതിയെ സമീപിക്കുന്നത്. കലാപകാരികൾക്കെതിരെ യുഎപിഎ ചുമത്തും – മുഖ്യമന്ത്രി ട്വിറ്റ് ചെയ്തു.

അപകീർത്തികരമായ ഒരു സോഷ്യൽ മീഡീയ കുറിപ്പിനെ തുടർന്ന് ആഗസ്ത് 11നാണ് നഗരത്തിൽ അക്രമങ്ങൾ അങ്ങേറിയത്. അക്രമത്തെക്കുറിച്ച് പ്രത്യേക അന്വേഷണം സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Related Post

മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒല്ലൂക്കര മണ്ഡലം…