തൃശൂര്‍ ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേന്ദ്രീകൃത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍, പാണഞ്ചേരി ന്യൂസ് ഡോട്ട് കോം, 2011ജൂലൈ 2 ശനിയാഴ്ച എം.പി വിന്‍സെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ `കേരളവും ഇ ഗവേണന്‍സും എന്ന വിഷയത്തില്‍ കെ.വേണുവും കലാസാഹിത്യരംഗത്തെ ഐ ടി സ്വാധീനത്തെ കുറിച്ച് ഇ.സന്തോഷ് കുമാറും പ്രഭാഷണം നടത്തി.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ സി.എം.ദാമോദരന്‍, പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പള്‍ എം.സമിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച പട്ടിക്കാട് ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി വിധു പി.പിക്ക് പാണഞ്ചേരി ന്യൂസ് പോര്‍ട്ടല്‍ ഉപഹാരം നല്‍കി.
വാർത്താ പോർട്ടൽ പാണഞ്ചേരിന്യൂസ്.കോമിന്റെ അനിവാര്യതയെപ്രതി എഡിറ്റർ കെ.കെ.ശ്രീനിവാസൻ ആ മുഖപ്രസംഗം നടത്തി.
ചടങ്ങിന് ജെയിംസ് മാത്യു സ്വാഗതവും പത്രോസ് പുതിയമഠം നന്ദിയും പറഞ്ഞു.