ലൂസിഫർ:  നാലാംകിട കച്ചവടസിനിമ പറയുന്നത്

മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടം. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചു പറയുന്നതിന്  ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ

കെ കെ ശ്രീനിവാസൻ

വിനോദമെന്നതിലുപരി സാമൂഹിക തിന്മകളെ തുറന്നുകാണിക്കുന്ന മാധ്യമമെന്ന നിലയിലാണ് സിനിമയുടെ സാധ്യതകൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. പക്ഷേ തങ്ങളുടെ തിന്മകൾ മറച്ചുപിടിച്ച് മറ്റുള്ളവരുടെ തിന്മകൾ പെരുപ്പിച്ചുകാണിക്കുന്നതിനായുള്ള മാധ്യമമെന്നവസ്ഥയിലേക്ക് സിനിമ തന്ത്രപൂർവ്വം വഴിതെറ്റിക്കപ്പെടുന്നുണ്ടോയെന്ന തോന്നലുകളില്ലാതില്ല. ലൂസിഫർ എന്ന സിനിമ
അത്തരം തോന്നലുകളെ ശരിവയ്ക്കുകയാണ്.

ദീലിപുൾപ്പെട്ട നടി ആക്രമിക്കപ്പെട്ടപ്പെട്ട കേസിനോടുള്ള സമീപനത്തിലൂടെ മുൻനിര മലയാള സിനിമാ നടി – നടന്മാരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പൊള്ളത്തരം കൃത്യമായി തുറന്നുകാണിക്കപ്പെട്ടു. മുഖ്യ നടന്മാരുടെയും അവരുടെ മക്കളുടെയും സിനിമകൾ തിയേറ്ററുകളിലെത്തണമെങ്കിൽ ദീലിപിന്റെ സഹായം കൂടിയേ തീരുവെന്ന് വ്യക്തം.  സ്ത്രീ പീഡന കേസിലുൾപ്പെട്ടുവെന്നു കരുതി ദീലിപിനെ കൈവിടാൻ അവർക്ക് വയ്യ. മാധ്യമങ്ങളും ഒരളവുവരെ രാഷ്ട്രീയക്കാരും ഭരണനേതൃത്വവും ദീലിപിനെ കേസിൽ കുടുക്കിയെന്ന് കരുതുന്നവരാണ് സിനിമാക്കാരിലേറെയും. ഇവിടെയാണ് ലൂസിഫർ സിനിമ  മാധ്യമങ്ങളും രാഷ്ട്രീയക്കാരും  സർവ്വ സാമൂഹിക തിന്മകളുടെയും വിളനിലമെന്ന പ്രചരണമേറ്റെടുക്കുന്നത്.

മാധ്യമങ്ങൾ സിനിമക്കാർക്കെതിരെ പ്രചരണങ്ങൾ അഴിച്ചുവിടുന്നുവെന്ന കടുത്ത നീരസത്തോടെയുള്ള സംഭാഷണവും സിനിമയിലിടം പിടിച്ചിരിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം കടബാധ്യതയിയിൽ മുങ്ങിതുടിക്കുന്ന ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ശേഷിയില്ലാത്ത ഒരു മാധ്യമ സ്ഥാപനത്തെ സിനിമയുടെ ഭാഗഭാക്കാക്കുന്നുണ്ട്. ഇതിലൂടെ മാധ്യമരംഗം അപ്പാടെ അധ:പതിച്ചുവെന്ന സാക്ഷ്യപ്പെടുത്തുകയാണ് ലൂസിഫർ. മാധ്യമ ധർമ്മം പാടേ അറ്റംപറ്റിയിരിക്കുന്നുവെന്ന് ബോധപൂർവ്വം സ്ഥാപിച്ചെടുക്കൽ! ദീലിപ് സ്ത്രീപീഢന കേസിൽ മാധ്യമങ്ങൾ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളോടുള്ള അമർഷം തീർക്കുന്നതിനുള്ള അവസരം ഒളിച്ചുകടത്തുകയാണ് ലൂസിഫർ എന്ന നാലാംകിട കച്ചവട സിനിമ.

കള്ളപ്പണത്തിന്റെ സൂക്ഷിപ്പുക്കാർ. ഇടനിലക്കാർ. മക്കൾ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ. യുവതയെ ഉന്മാദത്തിന്റെ തടവുക്കാരാക്കി മാറ്റുന്നതിനായുള്ള ലഹരിമരുന്നു ഇടപ്പാടുക്കാർ. ഇത്തരത്തിൽ സമസ്ത സാമൂഹിക തിന്മകളുടെ വാഹകരാണ് രാഷ്ട്രീയക്കാരെന്ന് ചിത്രീകരിക്കുന്നതിൽ ലൂസിഫർ പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടമാണെന്ന് പറയേണ്ടിവരും. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചുപറയുന്നതിന്  ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ.

കള്ളപ്പണ / ഹവാല ഇടപ്പാടുകളിൽ തങ്ങൾക്ക് പങ്കുമേതുമില്ലെന്ന് സിനിമക്കാർ നെഞ്ചിൽ കൈവച്ചുപറയട്ടെ. ഇവർ  മീഡിൽ ഈസ്റ്റിലുൾപ്പെടെ  ബിസിനസ്സുകൾ കെട്ടിപ്പൊക്കുന്നു. വൻ ലാഭമെന്നു പെരുപ്പിച്ചു കാണിക്കുന്നു. ഇതിനു പിന്നിലെ സാമ്പത്തിക തന്ത്ര/സൂത്രങ്ങളിൽ ബ്ലാക്ക് വൈറ്റാക്കൽ പ്രക്രിയ ഒളിഞ്ഞിരിക്കുന്നില്ലെന്നു ജനം വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാരെ കള്ളപ്പണക്കാരായും അധികാരകൊതിയന്മാരുമായും ചിത്രീകരിക്കുന്ന ഈ ലൂസിഫർ സിനിമാക്കാരുടെ ശാഠ്യം. ഇവരുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലെ കണക്കില്ലാ പണത്തിന്റെ ഒഴുക്കും ജനങ്ങൾ കണ്ടില്ലെന്നു നടിക്കണമത്രെ.

ലൂസിഫർ സംവിധായകന് ബ്രാന്റഡ് സ്ത്രീപക്ഷക്കാനെന്നറിയപ്പെടണമെന്ന് നിർബ്ബന്ധം. താൻ അഭിനയിക്കുന്ന സിനിമകളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നുവരെ പറഞ്ഞയാളാണ് ഈ ലൂസിഫർ സംവിധായകൻ! എന്നാൽ ലൂസിഫറിലെ ക്ലബ്ബ് ഡാൻസിലൂടെയും സ്വീമ്മീങ് പൂൾ സീനീലൂടെയും സ്ത്രീശരീരത്തെ വിറ്റു കാശാക്കുവാനുള്ള കൗശലം  “സ്ത്രീപക്ഷ” സിനിമാക്കാരൻ കൃത്യമായി പ്രയോഗിക്കന്നുണ്ട്.  ടിവി സീരിയർ നടിമാർ ശരീരം വിറ്റു ജീവിക്കുന്നവരാണെന്ന് ദ്യോതിപ്പിക്കുന്ന സീനുകൾ കൂടിയായപ്പോൾ ലൂസിഫർ സിനിമാ സംവിധായകന്റെ സ്ത്രീപക്ഷ നിലപാടിന്റെ പൊള്ളത്തരം ഏറെ തുറന്നുകാണിക്കപ്പെട്ടു!

മക്കൾ രാഷ്ട്രീയത്തെ കണക്കറ്റ് കളിയാക്കുന്ന/അധിക്ഷേപിക്കുന്ന ലൂസിഫറിന്റെ സംവിധായകനും തിരക്കഥാകൃത്തും മക്കൾ സിനിമാക്കാരാണെന്ന് വിസ്മരിച്ചത് അനുചിതം. ഇന്നത്തെ സിനിമ അടക്കിഭരിക്കുന്നവരിലേറെയും സിനിമക്കാരുടെ മക്കൾ! ഈ മക്കളിൽ അഭിനയശേഷിയുള്ളവരില്ലാതില്ല. എന്നാൽ ഒട്ടും ശേഷിയില്ലാത്തവരാണേറെയും. ഇവരെയും പക്ഷേ ജാള്യതയേതുമില്ലാതെ മലയാള സിനിമാലോകത്ത് മേയുവാനിറക്കിവിട്ടിരിക്കുന്നു! അത് മലയാള സിനിമാ പ്രക്ഷേകരോടുള്ള
വെല്ലുവിളിയാണ്.

ലൂസിഫർ സിനിമക്ക് പറയാനുള്ളത് നടി ആക്രമിക്കപ്പെട്ട കേസിലെ  പ്രതി ദിലീപുൾപ്പെടുന്ന സിനിമാക്കാർ നന്മയുടെ പ്രകാശഗോപുരങ്ങളാണെന്നാണ്. ഇത് സ്ഥാപിച്ചെടുക്കുന്നതിനായി സിനിമയിൽ മേമ്പൊടിയായി ചേർത്തിട്ടുള്ളവയിലേറെയും സാഗർ ഏല്യാസ് ജാക്കി എന്ന സിനിമയെ പിൻപറ്റിയുള്ളതാണുതാനും. മലയാള സിനിമ മേന്മാരാഹിത്യത്തിൽ നിന്നു കരകയറേണ്ടതിന്റെ വിദൂര ലാഞ്ചനകൾ ലൂസിഫർ തുറന്നിടുന്നതേയില്ല.

കേരളീയ നവോത്ഥാന നേതൃത്വം ഗാന്ധിക്കോ നാരായണ ഗുരുവിനോ?

 

 

കെ.കെ ശ്രീനിവാസൻ

കോൺഗ്രസിന്റെ പോസ്റ്ററിൽ  ശ്രീനാരായണ ഗുരുവിന് കേരളത്തിന്റെ മുഖ്യ നാവോത്ഥാന ശില്പിയെന്ന  അംഗീകാരത്തിന്  പ്രകടമായ  അവഗണന.  ഗാന്ധിജിയാണ്  നവോത്ഥാന ചരിത്ര സംഭവങ്ങൾക്ക് മുഖ്യസാരഥിയായതെന്ന് ദ്യോതിപ്പിക്കുകയാണ്  കോൺഗ്രസ് പോസ്റ്റർ

ഇവർ ഹിന്ദുത്വ വിശ്വാസികൾ; അയ്യപ്പ വിശ്വാസികളല്ല

 

കെ.കെ.ശ്രീനിവാസൻ

വിഷയം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമൊന്നുമല്ലെന്ന് ഏവർക്കുമറിയാം. അയ്യപ്പന്റെ പേരിൽ ഹൈന്ദവ ഏകീകരണം. അതിലൂടെ ഹിന്ദുത്വ ആശയസംഹിതയെ സുസാധ്യമാക്കുന്നതിനായി രാഷ്ട്രീയാധികാരം കൈപ്പിടിയിലാക്കൽ. ഇതാണ് അജണ്ട

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള ഹിന്ദുത്വ ആൾക്കൂട്ട സമരകോലാഹലങ്ങൾ ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയടക്കമുള്ള നവോത്ഥാന നായകർ ഉഴുതുമറിച്ചിട്ട കേരളത്തിന് അപമാനം. ഹിന്ദുത്വ സാമൂഹിക ക്രമം ഉന്നംവക്കുന്ന സംഘ് പരിവാറിന്റെ അധികാര രാഷ്ട്രീയ ശാഖയായ ബി ജെ പി അയ്യപ്പ വിശ്വാസികളെല്ലാം തങ്ങളുടെ വോട്ടുബാങ്ക് നിക്ഷേപമാണെന്ന അവകാശവാദത്തിലാണ്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു് ഭംഗം വരുമെന്ന വേവലാതിയുടെ മറയിലാണ് നാമജപമെന്ന പേരിൽ ഹിന്ദുത്വ വാദികളുടെ സമരം. ഇതിന്റെ പൊള്ളത്തരങ്ങൾ ഇതിനകം തന്നെ പല കോണുകളിൽ നിന്ന് തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പസ്വരൂപമല്ല ശാസ്താവാണ്. ഭാര്യാ സമേതനാണ് ശാസ്താവ്. അതും രണ്ട് പത്നിമാർ. പൂർണയും പുഷക്കലയും. തിരുവാഭരണത്തിൽ തന്നെയിത് പ്രകടം.

പമ്പയ്ക്കപ്പുറം മല കയറാൻ 10-50 വയസു വരെയുള്ള സ്ത്രീകൾ അനുവദിക്കിപ്പെടുന്നില്ല. സന്നിധാനത്തിന്റെ മൂക്കിൻ തുമ്പിൽ പക്ഷേ അയ്യപ്പനെ കാംക്ഷിച്ച് മാളികപുറത്തമ്മയുണ്ട്. ഇതൊക്കയായിട്ടും അയ്യപ്പന് ചാർത്തിനൽകിയിട്ടുള്ള നൈഷ്ഠിക ബ്രഹ്മചര്യത്തിനു് ഇളക്കമുണ്ടായിട്ടില്ലെന്നല്ലേ വിശ്വാസത്തിന്റെ/ ഭക്തിയുടെ തലത്തിൽ വിചാരിക്കാൻ. കോടതി വിധയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതോടെ ബ്രഹ്മചര്യം തകർന്നുതരിപ്പണമാകുമെന്ന് ഹിന്ദുത്വവാദികളുടെ ദുഷ്പ്രചരണം. ഇത് അയ്യപ്പനെ അപഹസിക്കുന്നതിന് തുല്യം.

കോടതി വിധിയെ വെല്ലുവിളിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ കൂട്ടത്തിൽ കൂടിയിട്ടുള്ളവരെ വിശ്വാസികളായാണ് ബി ജെ പി ബ്രാന്റ് ചെയ്തിട്ടുള്ളത്. ഇപ്പറത്ത വിശ്വാസികൾ പക്ഷേ അയ്യപ്പ വിശ്വാസികളല്ല. ഹിന്ദുത്വ വിശ്വാസികൾ . ഹിന്ദുത്വ ചാവേറുകൾ. യഥാർത്ഥ വിഷയം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമൊന്നുമല്ലെന്ന് ഏവർക്കുമറിയാം. അയ്യപ്പന്റെ പേരിൽ ഹൈന്ദവ ഏകീകരണം. അതിലൂടെ ഹിന്ദുത്വ ആശയസംഹിതയെ സുസാധ്യമാക്കുന്നതിനായി രാഷ്ട്രീയാധികാരം കൈപ്പിടിയിലാക്കൽ. ഹിന്ദുത്വ വോട്ട് ബാങ്ക് നിക്ഷേപ സമാഹരണ യത്നത്തിൽ കണ്ണുംപൂട്ടി വ്യാപരിക്കുന്ന ബി ജെ പി കേരളത്തെ വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഭ്രാന്താലയമാക്കി മടക്കികൊണ്ടുപോകുകയാണെന്ന യാഥാർത്ഥ്യം ഇതിനകം തന്നെ തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്.

അയോദ്ധ്യയും ശബരിമലയും

ദേശീയ തലത്തിൽ ഹിന്ദുത്വ ഏകീകരണമെന്ന തുറുപ്പ് ചീട്ട് തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണം. അയോദ്ധ്യക്കേസ് നീട്ടികൊണ്ടുപോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് സംഘ്പരിവാർ. സുപ്രീംകോടതിയുടെ അന്തിമ വിധിയ്ക്കായ് കാത്തിരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ച് തർക്കത്തിന് തങ്ങൾ ആഗ്രഹിക്കുംവിധം പരിസമാപ്തി കുറിക്കണം. നീതിന്യായ മണ്ഡലത്തെ പൂർണ്ണമായും ബൈപ്പാസ് ചെയ്ത് ദുർബ്ബലപ്പെടുത്തി എത്രയും പെട്ടന്ന് അയോദ്ധ്യ ക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യമാക്കുകയെന്നതാണ്  അജണ്ട. ഇതിലുടെ 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യ ഹിന്ദുത്വ പ്രചരണ ആയുധമായി അയോദ്ധ്യ ക്ഷേത്ര നിർമ്മാണ ദൗത്യം ഉയർത്തികാണിക്കുകയെന്നതാണ് ഉന്നം.

കഴിഞ്ഞ നാലര വർഷമായി മോദി ഭരണം. എന്നിട്ടും അയോദ്ധ്യ ക്ഷേത്ര നിർമ്മാണമെന്ന ഹിന്ദുത്വ അജണ്ടയിൽ വേണ്ടത്ര ശുഷ്കാന്തി കണ്ടില്ല. ഇപ്പോൾ പക്ഷേ ക്ഷേത്ര നിർമ്മാണമെന്ന നിർബ്ബന്ധബുദ്ധിയിലാണ് സംഘ പരിപാ ർ. ഭരണ നേട്ടം ചൂണ്ടിക്കാണിച്ച് ജനങ്ങളെ അഭിമുഖീകരിക്കുകയെന്നത് മോദിക്ക് എളുപ്പമാവില്ല. റഫേൽ ഇടപ്പാടിലെ അഴിമതി കുരുക്കിലകപ്പെട്ടതോടെയാകട്ടെ ഇതേറെ ദുഷ്ക്കരവുമായി. ഇവിടെയാണ് പൊതുതെരഞ്ഞടുപ്പുവേളയിൽ ഹൈന്ദവ വോട്ടു ഏകീകരണം സുസാധ്യമാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി രാജ്യത്തെ നീതിപീഠത്തെ ദുർബ്ബലമാക്കിയും വെല്ലുവിളിച്ചും അയോദ്ധ്യ ക്ഷേത്ര നിർമ്മാണമെന്ന തുറുപ്പുചീട്ട് കളത്തിലിറക്കാൻ മോദി -സംഘപരിവാർ വൃന്ദം കോപ്പുകൂട്ടുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള കലാപത്തിലും നീതിന്യായ മണ്ഡലത്തെ ദുർബ്ബലമാക്കുകയെന്നതാണ് സംഘപരിവാർ ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹിന്ദുത്വ വാദികളുടെ പുന:പരിശോധന ഹർജികളുടെ കൂമ്പാരം. ഇതിന്റെ തീർപ്പ് വരുംവരെ കാത്തിരിക്കാതെ തന്നെ ഹിന്ദുത്വ ചാവേറുകളെ ആട്ടിയിറക്കി സ്വാമി വേഷം കെട്ടിച്ച് ബി ജെ പി കലാപത്തിനിറങ്ങി. നവംമ്പർ 13 ന് കോടതി ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചേക്കാം. ഹർജികൾ തള്ളുകയാണെങ്കിൽ അത് അംഗീകരിക്കുകയില്ലെന്ന് ഇതിനകം ഹിന്ദുത്വ വാദികൾ പറഞ്ഞുവച്ചിരിക്കുന്നു. അതായത് ഹിന്ദുത്വവാദികൾ അയ്യപ്പന്റ   പൂങ്കാവനത്തിൽ അക്രമത്തിന്റെ ധ്വജ പ്രതിഷ്ഠ നടത്താൻ അണിയറയിൽ സജ്ജമായെന്ന് സാരം.

ശബരിമല സ്ത്രീ പ്രവേശനത്തെ ചെറുക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുത്വവാദികളെ ഒഴിവാക്കി വിധി നടപ്പിലാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വം. ഇത് നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ  പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്തുകയെന്നത് സ്വഭാവികം മാത്രം. ഇതിനെ പക്ഷേ നിയമവാഴ്ചയോടുള്ള കടുത്ത വെല്ലുവിളിയായാണ് കേരളത്തിലെ ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പിലാക്കുന്നത് ഏതുവിധേനെയും തടയുമെന്ന് ആക്രോശിക്കുന്നവരാണ് സർക്കാർ നിയമവാഴ്ച ലംഘിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഈ വിരോധാഭാസം സർവ്വരും കൺ തുറന്നുകാണുന്നുണ്ടെന്ന് ഹിന്ദുത്വവാദികൾ കാണാൻ കൂട്ടാക്കുന്നില്ലെന്നു മാത്രം!

ഭരണഘടന തത്വങ്ങൾ മുറുകെപ്പിടിച്ച് അധികാര വിനിയോഗമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയവരാണെല്ലോ നരേന്ദ്ര മോദി വൃന്ദം. ഇവർ പക്ഷേ ഭരണഘടനയുടെ സംരക്ഷക ദൗത്യമേറ്റെടുത്തിട്ടുള്ള നീതിപീംത്തെ വെല്ലുവിളിക്കുകയാണ്. കോടതിയെ മറികടന്ന് ഹിന്ദു രാജ്യസംസ്ഥാപനമെന്ന ആത്യന്തിക അജണ്ട നടപ്പിലാക്കുന്നതിനായി നിയമനിർമ്മാണമെന്നതാണ് ശാഠ്യം. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെന്നത് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. പാർലമെന്ററി ജനാധിപത്യത്തെ പരിപക്വമാക്കുന്നതിൽ മുഖ്യമാണ് സ്വതന്ത്ര നീതിന്യായ വ്യവസ്ഥ. ഹിന്ദുത്വ ജ്വരം തലക്ക് പിടിച്ച ബി ജെ പി ദേശീയ പ്രസിഡന്റ് അമിത്ഷാ, അരുൺജെയ്റ്റലി തുടങ്ങിയ മുൻനിര നേതാക്കൾക്കെല്ലാം നീതിപീം / ഭരണഘടനാ വിരുദ്ധ ശബ്ദം! മൗലികമായി ഇവരെല്ലാം മനുസ്മൃതി സംരക്ഷകർ തന്നെ ! ഈ സംരക്ഷണം പക്ഷേ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചെലവിലാകുന്നത് അനുവദിക്കപ്പെടേണ്ടതല്ലെന്ന ബോധ്യപ്പെടലുകൾ അനുദിനം ശക്തിപ്പെടുക തന്നെ ചെയ്യും.

ശബരിമല സ്ത്രീ പ്രവേശന വിധി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇത് ചരിത്ര നിയോഗം

കെ.കെ ശ്രീനിവാസൻ

ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും കേരളീയ സാഹചര്യത്തിൽ മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെ സാമൂഹികമാറ്റമെന്ന അബദ്ധ ധാരണയിൽ അപ്പാടേ അടയിരിക്കുന്നവരല്ല ഇവിടത്തെ കമ്യൂണിസ്റ്റ് നേതൃത്വമെന്നുവേണം പറയാൻ. മറ്റു രാഷ്ട്രീയ പാർട്ടികളെ പോലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടുന്നിടത്ത് അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്ക ഇവരെയും അലട്ടുന്നു

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആത്യന്തിക കർത്തവ്യമെന്ത്? ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമൂഹി ക – രാഷ്ട്രീയ പരിസരം ഈ ദിശയിലൊരു വിലയിരുത്തൽ അനിവാര്യമാക്കുന്നുണ്ട് . ആധുനിക ജനാധിപത്യ പ്രത്യേകിച്ചും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ അധികാരം കൈപ്പിടിയിലാക്കുന്നതിനുള്ള മാധ്യമമെന്ന ദിശയിലേക്ക് മാത്രം രാഷ്ടീയ പ്രസ്ഥാനങ്ങളുടെ കർത്തവ്യം ചുരുങ്ങിപ്പോയിരിക്കുന്നു. അധികാരവും വോട്ടു ബാങ്ക് രൂപീകരണവും പരിപാലനവും പാർലമെന്ററി വ്യവസ്ഥയുടെ മുഖ്യ ചേരുവ! ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഖേദകരമായവസ്ഥ.

സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയെന്ന നിലയിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ സ്ഥാനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പാതകാവാഹകരെന്ന നിലയിലാണ് ചരിത്രത്തിലിടം നേടിയത്.
നീരീശ്വരവാദിയും ഉയർന്ന ശാസ്ത്ര ബോധത്തിന്റെ ഉടമയും മാനവീകതാവാദിയുമായ നെഹ്രുവിന്റെ പിൻമുറക്കാരാണെല്ലോ ഇവിടത്തെ കോൺഗ്രസുക്കാർ. അയിത്തോച്ഛാടനുമുൾപ്പെടെയുള്ള സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരെ സമര രംഗത്തു വന്ന ഗാന്ധിജിയുടെ കൂടി പാരമ്പര്യംപേറുന്നവരാണ് കോൺഗ്രസുക്കാർ .

സ്ത്രീ പ്രവേശന വിധിക്കെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് കെ.സുധാകരനിൽ ഹിന്ദുത്വ വോട്ടു ബാങ്ക് ഏകീകരണ ശ്രമത്തിലേർപ്പെട്ടിരിക്കുന്ന സംഘ് ശക്തികളുടെ സ്വരം. ആചാര-അനുഷ്ഠാന ലംഘനമെന്ന പിന്തിരിപ്പൻ നിലപാടാണ് സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള കോൺഗ്രസിൽ നിന്ന് പ്രകടമായിട്ടുള്ളത്. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്കാലവും ഉയർത്തിപ്പടിച്ചിട്ടുള്ള സാമൂഹിക മുന്നേറ്റ ഉത്തരവാദിത്തത്തെ തീർത്തും മങ്ങലേപ്പിക്കുന്നതിന് തുല്യം.

വിശ്വാസികളെന്ന പേരിൽ കൊണ്ടാടപ്പെടുന്ന ആൾക്കൂട്ട വോട്ടു ബാങ്കെന്ന ഓലപ്പാമ്പ് കണ്ട് കോൺഗ്രസ് ഭയപ്പെട്ടിരിക്കുകയാണ്. മതേതര മുല്യങ്ങങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപിടിച്ചുള്ള സാമൂഹിക മാറ്റമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് ജാതി-മത വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോൺഗ്രസ് കമ്മിറ്റി നന്നേ ചുരുങ്ങിപോയിരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണിത്. അതേസമയം ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി സ്ത്രീ പ്രവേശന വിധിക്കനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാകട്ടെ കെ പി സി സി കൂട്ടം ആകപ്പാടെ ആശയക്കുഴപ്പത്തിന്റെ ആഴക്കടലിക്കപ്പെട്ടുപ്പോയിക്കുന്ന ദയനീയ കാഴ്ച്ച!

ബി ജെ പിയുടെ കാര്യമെടുക്കുക. സംഘ് പരിവാർ പ്രസ്ഥാനമെന്ന നിലയിൽ രാഷ്ട്രീയാധികാരത്തിനായി ഹിന്ദുത്വ വോട്ടു ബാങ്ക് രൂപീകരണവും ഹിന്ദു രാജ്യ സംസ്ഥാപനവുമെന്നതാണ് മൗലികമായി ബിജെപി കാംഷിക്കുന്ന മാറ്റം. രാഷ്ട്രീയ അധികാരമുപയോഗിച്ച് ഈ ദിശയിലുള്ള സാമൂഹികമാറ്റം സാധ്യമാക്കുകയെന്ന ദൗത്യം കൃത്യമായി ബിജെപി ഏറ്റെടുത്തിട്ടുണ്ടെന്നത് വ്യക്തം. ലക്ഷ്യംവക്കുന്ന സാമൂഹിക മാറ്റത്തിന്റെ പാതയിൽ അടിപതറാതെയുള്ള മുന്നേറ്റം പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. രാജ്യത്തിന്റെ ബഹുസ്വര സാമുഹികാവസ്ഥയെ മാറ്റിമറിച്ച് ഹിന്ദുത്വ സമൂഹസൃഷ്ടിയെന്ന ആത്യന്തിക ലക്ഷ്യസാധൂകരണ ദിശയിൽ നിന്ന് വ്യതിചലിക്കാതെ ബി ജെ പി അതിന്റെ പാരമ്പര്യം ഉയർത്തിപിടിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള ബി ജെ പി സമരത്തിലും ഇത് പ്രകടം.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും, പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം, ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്ക്കരണ ബില്ലിലൂടെ കേരളത്തിലെ ഭൂ ബന്ധങ്ങൾ പൊളിച്ചെഴുതി സാമൂഹിക മാറ്റങ്ങൾക്ക് തിരികൊളുത്തി. ഒപ്പം വിവാദ വിദ്യാഭ്യാസ ബിൽ. ഇതിന്റെ പേരിൽ പ്രസ്ഥാനത്തിന് അധികാരം നഷ്ടമായി. ഇതെല്ലാം പക്ഷേ സാമൂഹിക മാറ്റത്തിന്റെ ചരിത്രമെന്ന നിലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേരിൽ കൃത്യമായി കുറിക്കപ്പെട്ടു. അത്തരമൊരു സാമുഹിക മാറ്റത്തിന്റെ പ്രയോക്താവ് എന്ന ചരിത്രത്തിന്റെ ഗുണഭോക്താവാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം.

പിൽക്കാല രാഷ്ട്രീയ കാലാവസ്ഥയിൽ പക്ഷേ പ്രസ്ഥാനമെന്നവസ്ഥയിൽ നിന്ന് അധികാരം ഉന്നംവയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയായി പരിണാമം സംഭവിച്ചു. പിന്നിടങ്ങോട്ട് ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയിലെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യാസമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ചേരുവകൾ തേടിയുള്ള രാഷ്ട്രീയ തന്ത്രങ്ങളുുടെ പിറകെയായി. അതോടെ ചരിത്രത്തിലിടം നോടാനുതകുന്ന മൗലികമായ സാമൂഹിക മാറ്റങ്ങൾക്ക് നാന്ദി കുറിക്കാവുന്ന ശ്രദ്ധേയമായ മുന്നേറ്റങ്ങൾ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പ്രകടമായില്ലെന്നു പറയേണ്ടിവരും.

ഇതാ ഇപ്പോൾ ഒരു അപൂർവ്വ അവസരം. ശബരിമല സ്ത്രീ പ്രവേശന കോടതി വിധി. അതെ ഇതാണ് അപൂർവ്വ അവസരം. കോടതി വിധി നടപ്പിൽ വരുത്തുന്നുവെങ്കിലത് കേവലം സർക്കാരിന്റെ ഇച്ഛാശക്തിയെന്നതിൽ മാത്രമല്ല ഒതുങ്ങുക. ഒരിക്കൽക്കൂടി കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക മാറ്റത്തിന്റെ ഏജന്റ് എന്ന നിലയിൽ കേരള ചരിത്രത്തിൽ തന്നെയായിരിക്കും ഇടംപിടിക്കുക.

വ്യത്യസ്ത ആശയ ചേരികൾക്കിടയിലെ പ്രതിപ്രവർത്തനം അടിസ്ഥാനമാക്കിയുള്ളതാണ് മാറ്റം. നിലാപാടിലെ വ്യതിരിക്തതകൾ മൂർച്ഛിക്കുമ്പോൾ സാമൂഹിക സ്തംഭനാവസ്ഥ മാറ്റത്തിന്റെ തലത്തിലേക്ക് വഴിമാറുന്നു. തുടർന്ന് വ്യതിരിക്ത നിലപാടുകളുടെ സംശ്ലേഷണം. ഇത് ഹെഗലേലിയൻ കാഴ്ചപ്പാട്.

ഹെഗലേലിയൻ കാഴ്ചപ്പാട് സാധൂകരിക്കുംവിധം വ്യത്യസ്ത ചേരികളുടെ സംഘട്ടനങ്ങളുടെ പരിണിതിയായി നിലപാടുകളുടെ സംശ്ലേഷണമെന്നതിലായിരിക്കും ആത്യന്തികമായി ശബരിമല സ്ത്രീ പ്രവേശന തർക്കത്തിന്റെ പരിസമാപ്തി. വിധിക്കെതിരെയുള്ള ഇന്നത്തെ എതിർ – അനുകൂല സ്വരങ്ങളുടെ സംശ്ശേഷണചരിത്രം കുറിക്കപ്പെടുക തന്നെ ചെയ്യും. അതായത് ഇന്നത്തെ ഹിന്ദുത്വ സ്പോൺസേഡ് എതിർ സ്വരങ്ങൾ, പ്രത്യേകിച്ചും വിശ്വാസികളായി വേഷ പ്രച്ഛന്നരായുള്ള ഹിന്ദുത്വ സ്ത്രീ എതിർ സ്വരങ്ങൾ പോലും വിധിയനുകൂ’ല സ്വരങ്ങളിൽ സംശ്ലേഷിക്കപ്പെടും.

ശബരിമല സ്ത്രീ പ്രവേശന കോടതിവിധി നടപ്പാക്കലുമായി
ബന്ധപ്പെട്ട് മാർക്സിസ്റ്റ് പാർട്ടി നിലയില്ലാ കയത്തിലകപ്പെട്ടുപോയവസ്ഥയിലാണോയെന്ന് ന്യായമായും സംശയിക്കാം. മാനവരാശിയുടെ ചരിത്രം മൗലികമായി വർഗസമരമെന്ന് മാർക്‌സ്. സാമൂഹിക മാറ്റം മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെയേ സാധ്യമാകൂവെന്ന മാർക്സിയൻ ദാർശനികത. ഇതിന്റെ പിൻമുറക്കാരായ കേരളത്തിലെ കമ്യൂണിസ്റ്റുക്കാരെ സമൂഹത്തിൽ മുതലാളി – തൊഴിലാളി വൈരുദ്ധ്യം മാത്രമല്ല ഉടലെടുക്കുകയെന്ന് കൃത്യമായി ബോധ്യപ്പെടുത്തുകയാണ് സ്ത്രീ പ്രവേശന കോടതി വിധി നടപ്പിലാക്കണമെന്നും നടപ്പിലാക്കരുതെന്നുമുള്ള ചേരിതിരിവുകൾ. ഇത്തരം ബോധ്യപ്പെടലുകൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അപരിചിതമല്ലതാനും. ജാതി-മത-ഭാഷാ – ന്യൂനപക്ഷ – ലിംഗ – പരിസ്ഥിതി – സ്വത്വ രാഷ്ട്രീയത്തിന്റെ ഭൂമികയാണെല്ലോ ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ. ഈ യാഥാർത്ഥ്യം മുതലാളി – തൊഴിലാളി വർഗ രാഷട്രീയം ഉയർത്തിപിടിക്കുവാൻ ആഗ്രഹിക്കുന്നവർക്കും അവഗണിക്കുവാനാാകില്ലെന്നത് വസ്തുത.

ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും കേരളീയ സാഹചര്യത്തിൽ മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെ സാമൂഹികമാറ്റമെന്ന അബദ്ധ ധാരണയിൽ അപ്പാടേ അടയിരിക്കുന്നവരല്ല ഇവിടത്തെ കമ്യൂണിസ്റ്റ് നേതൃത്വമെന്നുവേണം പറയാൻ. മറ്റു രാഷ്ട്രീയ പാർട്ടികളെ പോലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടുന്നിടത്ത് അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്ക ഇവരെ യും അലട്ടുന്നുണ്ടെന്നു സമ്മതിക്കേണ്ടിവരും.

ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്ന ആൾക്കൂട്ട ആർപ്പുവിളികൾക്ക് ചെവികൊടുക്കാതെ പോയാൽ അത് വോട്ട് ബാങ്കിനെ ബാധിച്ചേക്കുമെന്ന ഭീതി കമ്യൂണിസ്റ്റ് പാർട്ടിയെയും പിടികൂടിയിട്ടുണ്ടെന്നതിന്റെ സൂചനകളുണ്ട്. ദേവസ്വം മന്ത്രിയുടെ ചില പ്രസ്താവനകളിൽ / നടപടികളിൽ നിന്ന് ഇത് വായിച്ചെടുക്കാം.

ശ’ബരിമല സ്ത്രീ പ്രവേശനത്തിന് ദേവസ്വം മന്ത്രി വക പുതിയ മാനദണ്ഡങ്ങൾ. ആക്ടിവിസ്റ്റുകളായ സ്ത്രീകൾ ശബരിമലയിൽ വേണ്ടെന്ന മാനദണ്ഡം! മല ചവിട്ടാൻ ആഗ്രഹിച്ച സ്ത്രീകളുടെ രാഷ്ട്രീയ പശ്ചാത്തലം തേടിപ്പിടക്കൽ! ശബരിമലയിൽ പോകാനെത്തിയ സ്ത്രീകളുടെ വയസ്സ് പരിശോധന! സ്ത്രീയുടെ ശരീരഘടന നോക്കി വയസ്സ് നിശ്ചയിക്കുന്നതിന് അവിടെ വിശ്വാസികളായി വേഷപ്രച്ഛന്നരായി തമ്പടിച്ച ഹിന്ദുത്വ ചാവേറുകൾക്ക് അവസരം! ശരീരഘടനയിൽ സംശയിക്കപ്പെട്ടവരുടെ വയസു തെളിയിക്കൽ രേഖ പരിശോധനയും അവരുടെ വക ! 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾ വിശ്വാസികളല്ല. ആർത്ത വോല്പാദകർ മാത്രം! ഇരുമുടിക്കെട്ടിൽ കൽക്കണ്ടത്തിനും കദളി’ പഴത്തിനും കാണിപൊന്നിനും കർപ്പൂരത്തിനും പകരം കല്ലും കുറുവടിയും കൈ മുറിച്ച് സന്നിധാനത്തെ രക്ത പങ്കിലമാക്കുവാനുള്ള കത്തിയുമായി സ്വാമി വേഷം കെട്ടിയെത്തിയവരുടെ പ്രതിലോമപരമായ ഇത്തരം സമീപനങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പൊലീസ് വേണ്ടത്ര പിൻബലം നൽകിയിട്ടു ണ്ടോയെന്ന് സംശയം.   “ആർത്ത വോല്പാദക”രിൽ നിന്ന് തങ്ങൾ സ്വയം പിന്തിരഞ്ഞതാണെന്ന് പൊലീസ് എഴുതിവാങ്ങി. ഇതിലൂടെ കോടതിയലക്ഷ്യമെന്ന സാധ്യതയ്ക്ക് തടയിടുന്നതിനുള്ള രേഖ ചമച്ച പൊലീസ് നടപടിയിലും സ്ത്രീ പ്രവേശന വിരുദ്ധത പ്രകടമല്ലെന്ന് ആർക്കെങ്കിലും പറയാനാകുമോ?

ശബരിമല സ്ത്രീ പ്രവേശന കോടതി വിധിക്കെതിരെയുള്ള ആൾക്കൂട്ടത്തെ വോട്ടുബാങ്കെന്ന നിലയിൽകൊണ്ടാടപ്പെടുകയാണ്. ഇത് ബോധപൂർവ്വം. കോൺഗ്രസിനെ പോലെ തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർട്ടിയും
ഈ കൊണ്ടാടപ്പെടുന്ന വോട്ടു ബാങ്കിനെ ഭയക്കുന്നുണ്ടോ? എങ്കിലതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക മാറ്റം ഏറ്റെടുക്കേണ്ട ചരിത്രപരമായ നിയോഗമായിരിക്കും നിരാകരിക്കുക. ഇതിനുപകരം, പ്രസ്ഥാനത്തോടൊപ്പം ചരിത്രത്തിൽ എഴുതി ചേർത്തിട്ടുള്ള ഭൂപരിഷ്ക്കരണം, വിവാദ വിദ്യാഭ്യാസ ബിൽ തുടങ്ങിയവയുടെ കൂട്ടത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിധി നടപ്പിലാക്കിയ പ്രസ്ഥാനമെന്ന ചരിത്ര നിർമ്മിതിക്കായ് പിണറായി വിജയൻ സാരഥിയായിട്ടുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ കാർമ്മികത്വം വഹിച്ചുവെന്നതിനാണ് ഈ സൈബർ കാലഘട്ടത്തിലെ കേരളം കാത്തിരിക്കുന്നത്.

കാനം പറഞ്ഞതിന്റെ പൊരുള്‍

കാനം പറഞ്ഞതിന്റെ പൊരുള്‍

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയമെന്തെന്നും സ്ഥാപിത താല്‍പര്യമെന്തെന്നും കണ്ടെത്തുവാന്‍ ഗവേഷണ ബുദ്ധിയോടെയുളള നേതൃത്വത്തിന്റെ ലേഖന പരമ്പരയൊന്നും പാര്‍ട്ടിയോട് രാഷ്ട്രീയമായി പിണങ്ങാന്‍ വെമ്പുന്നവര്‍ക്ക് വേണ്ട. അതൊക്ക തിരിച്ചറിയുവാനുളള രാഷ്ട്രീയ പ്രബുദ്ധത സ്വയമാര്‍ജ്ജിച്ചിട്ടുളളവര്‍ തന്നെയാണവര്‍. പരമ്പരാഗതമായി കൂടെ നില്‍ക്കുന്നവര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുളള രാഷ്ട്രീയ അസ്വസ്ഥതകളെ അകറ്റുന്നതിനായുള്ള അധികാര രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാണ് ഇടത് രാഷ്ട്രീയം ആവശ്യപ്പെടുന്നത്.

കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാന്നിധ്യം പച്ചപിടിക്കുന്നുവെന്നതിനെപ്രതിയുള്ള രാഷ്ട്രീയ വിശകലനങ്ങളും അഭിപ്രായങ്ങളും ന്യൂനപക്ഷ/ഭൂരിപക്ഷ സമുദായ വിരുദ്ധമോ അനുകൂലമോയെന്ന് തിട്ടപ്പെടുത്തപ്പെടുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒ.രാജഗോപാല്‍ 35,000ത്തോളം വോട്ടുകള്‍ നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തിട്ടപ്പെടുത്തലുകള്‍ തകൃതിയായിട്ടുള്ളത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട കാനം കടമെടുക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നതും ആരോപിക്കപ്പെടുന്നതും രാഷ്ട്രീയ കേരളം കാണുന്നു.സി.പി.എമ്മിന്റെ പരാജയത്തില്‍ നിന്നാണ് ബി.ജെ.പി വോട്ടുകള്‍ വാരിക്കൂട്ടിയതെന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകളാണ് ഇത്തരമൊരു രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചത്. സി.പി.എമ്മിന്റെ വോട്ടുകള്‍ ഒഴുകിപ്പോയപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചയമായി. പക്ഷെ സി.പി.എമ്മിന്റെ വോട്ടു ചോര്‍ച്ചയില്‍ കോണ്‍ഗ്രസ്സടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ആഹ്ലാദിക്കുന്നുണ്ടെങ്കില്‍ അത് അപകടകരവും അപക്വവുമാണ്. ബി.ജെ.പിയുടെ വളര്‍ച്ചയെ തടയണമെന്ന് രാഷ്ട്രീയമായി ആഗ്രഹിക്കുന്നവര്‍ സി.പി.എമ്മിന്റെ വോട്ട് ചോര്‍ച്ചയില്‍ ആഹ്ലാദിക്കരുത്. ബി.ജെ.പിയടക്കമുള്ള സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുത്വ അജണ്ടയെ പിടിച്ചുനിര്‍ത്തുന്നതില്‍ രാഷ്ട്രീയമായും എന്തിനധികം കായികമായിപോലുമുള്ള സി.പി.എമ്മിന്റെ പങ്ക് ഒട്ടുംതന്നെ ചെറുതല്ല

അരുവിക്കരയില്‍ കണ്ടത് സി.പി.എമ്മിന്റെ രാഷ്ട്രീയമായ വീഴ്ച തന്നെയാണ്. ഈ വീഴ്ചക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങളെന്തെന്ന് കണ്ടെത്തുന്നതില്‍ പക്ഷെ സി.പി.എം ഇനിയും അതിന്റെ നേതൃവൈഭവം തെളിയിച്ചിട്ടില്ല. വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രമുയര്‍ത്തി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ സജീവ സാന്നിധ്യമാകുന്നതിനെ സി.പി.എം അടവുനയമെന്ന പേരുചൊല്ലിയാണ് വിളിക്കുന്നത്. അടവുരാഷ്ട്രീയം അധികാര രാഷ്ട്രീയം തന്നെയാണ്. ഇത് പക്ഷേ പരസ്യമായി അംഗീകരിക്കാന്‍ സി.പി.എമ്മിന് വല്ലാത്തൊരു രാഷ്ട്രീയ വിമ്മിഷ്ടമാണുതാനും. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകുന്നതിലൂടെ അധികാരത്തിലെത്തുന്നതാണോ അതോ വര്‍ഗ്ഗരാഷ്ട്രിയം ഉയര്‍ത്തിപ്പിടിച്ച് ജനകീയ ജനാധിപത്യ വിപ്ലവം സംഘടിപ്പിക്കുകയാണോയെന്നതിന് വ്യക്തത വരുത്തുവാനും സി.പി.എം തയ്യാറല്ല. അതേസമയം അടവുനയത്തിന്റെ മറവില്‍ അധികാര രാഷ്ട്രീയം ഒളിച്ചുകടത്തുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്നതില്‍ സി.പി.എം ഏറെ മുന്നിലാണുതാനും. അടവുരാഷ്ട്രീയത്തിലൂടെ സി.പി.എം പ്രയോഗിക്കുന്നത് അധികാര രാഷ്ട്രീയമാണെന്നറിയാന്‍ കാര്യമാത്രമായ രാഷ്ട്രീയ പരിജ്ഞാനമൊന്നും വേണ്ട.

പാര്‍ട്ടിക്കുള്ളില്‍ സ്വത്വ രാഷ്ട്രീയ വിചാരധാര ശക്തിപ്പെടുന്നു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ ഊറ്റം കൊണ്ടിരുന്നവര്‍ ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് വഴിമാറാന്‍ തുടങ്ങി. മതന്യൂനപക്ഷങ്ങള്‍ ഇരകളാണെന്നും ഇരകളുടെ സംരക്ഷണം രാഷ്ട്രീയമായിതന്നെ ഏറ്റെടുക്കുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നുമുള്ള നിലയില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നു. ന്യൂനപക്ഷങ്ങളുടെ പക്ഷത്തേക്ക് പാര്‍ട്ടി ചായുന്നുവെന്ന അവസ്ഥ ശക്തിപ്പെട്ടിടത്താണ് സ്വത്വരാഷ്ട്ര വിചാരധാര പാര്‍ട്ടിക്കുള്ളില്‍ വേരോടിയത്. ഈ ധാരയെ പക്ഷെ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ തടയുവാന്‍ ശ്രമമുണ്ടായിയെന്നതും ശ്രദ്ധേയമായി.

ഈഴവ വോട്ടുബാങ്ക് ചോരുന്നു?

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിവേരുകള്‍ ഈഴവദളിത് പിന്നോക്ക വിഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നുവെന്ന് വ്യക്തം. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട കേരളത്തിന്റെ നവോത്ഥാന മണ്ണില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിത്തിറക്കി നേട്ടം കൊയ്‌തെടുത്തുവെന്ന് പറഞ്ഞാല്‍ അത് പ്രസ്ഥാനത്തിന് അലങ്കാരമായി കാണണമായിരുന്നു. അതിനുപകരം പക്ഷേ മതന്യൂനപക്ഷങ്ങളാണ് തങ്ങളുടെ വോട്ടു ബാങ്കെന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിചിന്തിക്കാന്‍ തുടങ്ങി. കേരളത്തിന്റെ സാമുദായിക സമവാക്യത്തില്‍ ഭൂരിപക്ഷം വരുന്ന ഈഴവര്‍ എക്കാലവും തങ്ങളുടെ വോട്ടുബാങ്കിലെ സ്ഥിരം നിക്ഷേപമായിരിക്കുമെന്നും സി.പി.എം ഉറച്ചുവിശ്വസിച്ചു. ഈ സ്ഥിരം നിക്ഷേപത്തോടൊപ്പം ന്യൂനപക്ഷ വോട്ടുബാങ്കിലും സി.പി.എം കണ്ണുവെക്കാന്‍ തുടങ്ങി. എന്നാലത് വളരെ എളുപ്പത്തില്‍ തരപ്പെടുത്തുവാനാകുന്നതായിരുന്നില്ല. അതു കാണ്ടുതന്നെ സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ മതന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി ഇരകളായി മാറുന്നുവെന്നത്തിനെതിരെ മുന്നണിപോരാളികളാകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവന്നു. മതന്യൂനപക്ഷ വിഭാഗങ്ങളെപ്രതി അവരെക്കാള്‍ കൂടുതല്‍ വേവലാതി പ്പെടാന്‍ പാര്‍ട്ടികള്‍ തുടങ്ങി. രാജാവിനെക്കാള്‍ കൂടുതല്‍ രാജഭക്തി!

തെരഞ്ഞെടുപ്പുകളില്‍ പക്ഷെ ഈ ഇരകളുടെ വോട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട്, പ്രതേകിച്ചും സി.പി.എമ്മിനോട് അകലം പാലിക്കുന്നുവെന്ന് ബാലറ്റുപെട്ടികള്‍ പൊട്ടിച്ചെണ്ണുമ്പോള്‍ പലപ്പോഴും ബോധ്യപ്പെട്ടു. ഈ ബോധ്യപ്പെടലുകള്‍ക്കുനേരെ പക്ഷെ നിരന്തരം കണ്ണടച്ചു. ഇതിലൂടെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പടപൊരുതുന്നുവെന്നുള്ള പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാന്‍ സി.പി.എം തയ്യാറല്ലെന്ന് വിളിച്ചോതി. മറുവശത്താകട്ടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികഅധികാര സ്വാധീന ശക്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ടുബാങ്കുനിക്ഷേപമായ ഈഴവരടക്കമുള്ളവര്‍ അസ്വസ്ഥരാകുന്നുവെന്ന അവസ്ഥ തലപൊക്കാന്‍ തുടങ്ങി. ഇതു പക്ഷെ കുടികിടപ്പും 10 സെന്റും പതിച്ചുനല്‍കിയതിന്റെ പോയകാല ചരിത്രത്തില്‍ ഇപ്പോഴും ഊറ്റംകൊണ്ട് വശംവദരായിട്ടുള്ള പാര്‍ട്ടി നേതൃത്വം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന തോന്നല്‍ ഈഴവരടക്കമുള്ളവര്‍ക്കിടയില്‍ ശക്തിപ്പെട്ടു. ഇത്തരമൊരവസ്ഥയിലായിരിക്കണം ഇരകളെ സംരക്ഷിക്കുവാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന തോന്നലിന്റെ തടവുകാരായി ഈഴവരാദി ജനവിഭാഗങ്ങള്‍ മാറുന്നത്. ഈ മാറ്റത്തിന്റെ സൂചന അരുവിക്കരയില്‍ പ്രകടമായി പ്രതിഫലിക്കുന്നതിന് പെട്ടെന്നുള്ള കാരണവുമുണ്ടായി. അത് മറ്റൊന്നുമല്ല; ദേശീയ രാഷ്ട്രീയത്തില്‍ ഹൈന്ദവ ഏകീകരണത്തിന്റെ മൊത്തക്കച്ചവടക്കാരനായ മോദിയുടെ ഉദയം തന്നെ.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുപാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ചും സി.പി.എമ്മിന് നല്‍കുന്ന പാഠം ഒട്ടും ചെറുതല്ല. അധികാര രാഷ്ട്രീയം തന്നെയാണ് സി.പി.എമ്മിന്റെയും ആത്യന്തിക ലക്ഷ്യം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതൊരു പാതകവുമല്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സംരക്ഷകരാകുന്നതിലൂടെ ഇന്നോളമുണ്ടായിട്ടുള്ള നേട്ടകോട്ടങ്ങള്‍ വോട്ടുബാങ്ക് സമവാക്യത്തില്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കേണ്ടതുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സിദ്ധാന്തത്തേക്കാള്‍ പ്രാമുഖ്യം പ്രയോഗത്തിനാണെന്ന് പരസ്യമായി സമ്മതിക്കുവാനുളള രാഷ്ട്രീയ പിടിവാശി വെടിഞ്ഞ് ന്യൂനപക്ഷഭൂരിപക്ഷ സാമുദായിക വേര്‍തിരിവുകളിലെ രാഷ്ട്രീയ ഉള്‍പിരിവുകള്‍ തിരിച്ചറിഞ്ഞ് വോട്ടുബാങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭൂരിപക്ഷ സമുദായവുമായുളള പരമ്പരാഗത രാഷ്ട്രീയ ചങ്ങാത്തവും അവര്‍ക്കിടയിലെ വോട്ടുബാങ്കും അന്യാധീനപ്പെടുത്തി ഇരകളുടെ സംരക്ഷകരാ കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുവാന്‍ അവസരമുണ്ടാക്കികൊടു ക്കുന്നതിലൂടെ നഷ്ടക്കച്ചവടമുണ്ടാകുമെന്ന് തിരിച്ചറിയില്ലെന്ന ശാഠ്യം അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴി മുടക്കിയേക്കാം.

കാനം ക്രൂശിക്കപ്പെട്ടു?

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എം നേതൃത്വത്തിനുണ്ടാകാത്ത രാഷ്ട്രീയ തിരിച്ചറിവുണ്ടായിയെന്നത് ശ്രദ്ധേയമായി. എന്നാല്‍ കാനത്തെ മതനിരപേക്ഷതയെന്തെന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിലാണ് ന്യൂനപക്ഷ മതമേലധ്യക്ഷന്‍മാരെയും നേതാക്കളെയുംപോലെ പിണറായിയും കൊടിയേരിയും ശ്രദ്ധയൂന്നിയത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട കാനം കടമെടുക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിലും ആരോപിക്കപ്പെടുന്നിലുമാണ് കാനത്തിന്റെ കണ്ടെത്തലുകള്‍ കലാശിച്ചത്. ഇക്കാലമത്രയായും കൂടെ നില്‍ക്കുന്ന സാമുദായങ്ങള്‍ക്കുണ്ടായിട്ടുളള രാഷ്ട്രീയ അവിശ്വാസം മാറ്റിയെടുക്കുന്നതിനുളള രാഷ്ട്രീയമായ തിരുത്തലുകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണമെന്ന കാനത്തിന്റെ തിരിച്ചറിവുകള്‍ സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടക്ക് സമാനമായി വ്യാഖ്യാനിക്കപ്പെടുന്നതിന്റെ പിന്നിലും പ്രയോഗിക്കപ്പെട്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പിറകെ പോകുന്നവെന്ന അവസ്ഥയില്‍ മാറ്റമുണ്ടാകരുതെന്ന് ശഠിക്കുന്നവരുടെ രാഷ്ട്രീയ തന്ത്രമാണ്. ഈ തന്ത്രം വിജയിക്കുന്നിടത്ത് കൂടെ നില്‍ക്കുന്നവരിലുണ്ടായിട്ടുള്ള അവിശ്വാസം കനംവെക്കുക തന്നെ ചെയ്യും. ഇതു പക്ഷെ വോട്ടുബാങ്ക് ദിശയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരിക്കുമെന്ന് അരുവിക്കര പാഠത്തില്‍ നിന്ന് വായിച്ചെടുക്കപ്പെടാതെ പോകുന്നത് ആത്മഹ ത്യാപരമായിരിക്കും. അടവുനയത്തിന്റെ മറവില്‍ അധികാര രാഷ്ട്രീയത്തിലേറുവാന്‍ കോപ്പുകൂട്ടുന്നവര്‍ക്ക് മതന്യൂന പക്ഷങ്ങളോടുള്ള അതിരുകടന്ന രാഷ്ട്രീയ സഹാനുഭൂതിയുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുന്നത് അധികാര രാഷ്ട്രീയത്തിലെത്തിപ്പിടിക്കുന്നതിന്റെ വഴിയില്‍ ഭൂരിപക്ഷ സമുദായം വിലങ്ങുതടിയായേക്കുമെന്ന മുന്നറിയിപ്പാണ് അരുവിക്കരയില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

കേരളത്തിന്റെ സാമൂഹിക പരിസരത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതരല്ലെന്ന് ബോധ്യമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികഅധികാര സ്വാധീന ശക്തിയാകട്ടെ ഈ ബോധ്യത്തിന് ശക്തി പകരുന്നുണ്ടുതാനും. കേരളത്തിലെ ഇട്ടാവട്ട രാഷ്ട്രീയത്തിനല്ല ന്യൂനപക്ഷങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ദേശീയതലത്തില്‍ ഹിന്ദു ത്വശക്തികളുടെ രാഷ്ട്രീയാധികാര സംസ്ഥാപനമാണ് മതന്യൂനപക്ഷങ്ങളെ അലട്ടുന്നത്. ഹിന്ദുത്വശക്തികള്‍ക്ക് ബദലായി ഇവര്‍ പക്ഷേ കാണാനാഗ്രഹിക്കുന്നത് കോണ്‍ഗ്രസിനെയാണ്. അതിനാല്‍തന്നെ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുമെന്ന് കരുതുകാനാവില്ല. മദനിയെ ഇടത്ത് ഇരുത്തിയും പാര്‍ട്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ സദാംഹൂസൈന്റെയും യാസര്‍ അരാഫത്തി ന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തും ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടാനാകുമെന്നത്തില്‍ തിരുത്ത് ആവശ്യമാകാതിരിക്കുന്നില്ല.

ബംഗാളില്‍ അന്യംനിന്നുപോയികൊണ്ടിരിക്കുകയും കേരളത്തില്‍ ദുര്‍ബലപ്പെ ടുകയും ചെയ്യുന്നുവെന്ന തോന്നലിന് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സി.പി.എമ്മിനും മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വോട്ടുകള്‍ നല്‍കാന്‍ ന്യൂനപക്ഷങ്ങള്‍ സന്നദ്ധമാകുമെന്ന് രാഷ്ട്രീയമായി ഇനിയും വിശ്വസിക്കപ്പെടുന്നതില്‍ പന്തിക്കേടുണ്ടെുന്നുവേണം പറയാന്‍. ഇത്തരമൊരു രാഷ്ട്രീയാവസ്ഥയില്‍ ന്യൂനപക്ഷ സംരക്ഷണവാദത്തില്‍ നിന്ന് ഒരു വിട്ടുവീഴ്ചയുമില്ലെന്നതിന് പ്രത്യുപകാരമായി ന്യൂനപക്ഷ വോട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാന ാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പിക്കപ്പെടേണ്ടതില്ല. ഇവിടെയാണ് മാറുന്ന രാഷ്ട്രീയ അടിയൊഴുക്കുകളില്‍ ഭൂരിപക്ഷന്യൂനപക്ഷ സമുദായ വോട്ടുബാങ്കുകളെ ഒരേപോലെ കൂടെ നിര്‍ത്തുവാനുള്ള പ്രായോഗിക രാഷ്ട്രീയ വിവേകം പ്രകടിപ്പിക്കപ്പെടേണ്ടതിന്റെ സാധ്യതകള്‍ ആരായപ്പെടണമെന്ന കാനത്തിന്റെ അഭിപ്രായം മുഖവിലക്കെടുക്കപ്പെടേണ്ടത്.

വെള്ളാപ്പള്ളി പാട്ടിനു പോകട്ടെ

ഈഴവ സമുദായത്തെ നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളി നടേശനെ പുലഭ്യം പറഞ്ഞും ശ്രീനാരായണ സൂക്തങ്ങള്‍വാരിവിതറിയതുകൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല സി.പി.എമ്മിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി. വെള്ളാപ്പള്ളി നടേശന്‍ പോകുന്നിടത്തെല്ലാം ഈഴവര്‍ അപ്പാടെ കൂടെ പോകുമെന്ന ഭയപ്പാടിലാണ് സി.പി.എം നേതൃത്വം. അതുകൊണ്ടുതന്നെ സ്ഥാനത്തും അസ്ഥാനത്തും വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ലേഖന പരമ്പരകള്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളാപ്പള്ളിക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കുന്നതിനു പകരം തങ്ങളുടെ വോട്ടുബാങ്കില്‍ നിന്നും ബി.ജെ.പിയിലേക്ക് വോട്ടുകള്‍ ചോര്‍ന്നുപോകുന്നുവെന്ന അതീവ ഗൗരവമേറിയ രാഷ്ടീയ സാഹചര്യത്തിന് തടയിടുവാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലിയാരിക്കണം പ്രഥമ പരിഗണന. വെള്ളാപ്പള്ളിയെ വിമര്‍ശിച്ചും ശ്രീനാരായണ ദര്‍ശനങ്ങള്‍ ആവോളം വാരിവിതറിയും വോട്ടുബാങ്ക് ചോര്‍ച്ചക്ക് തടയിടാനാകുമെന്നത് അബദ്ധ ധാരണയാണ്. അധികാര രാഷ്ട്രീയത്തിന്റെ അനിവാര്യ ഘടകമായ വോട്ടുബാങ്ക് സംസ്ഥാപന ദിശയില്‍ ഭൂരിപക്ഷന്യൂനപക്ഷ സാമുദായങ്ങളുടെ പിന്തുണ ഉറപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയ നേതൃപാടവം പ്രകടിപ്പിക്കുന്നതിലാണ് മുന്‍തൂക്കം നല്‍കപ്പെടേണ്ടത്.

വെള്ളാപ്പള്ളി പാട്ടിനുപോകട്ടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്തെന്നും സ്ഥാപിത താല്‍പര്യമെന്തെന്നും കണ്ടെത്തുവാന്‍ ഗവേഷണ ബുദ്ധിയോടെയുളള നേതൃത്വത്തിന്റെ സഹായമൊന്നും പാര്‍ട്ടിയോട് പിണങ്ങാന്‍ വെമ്പുന്ന സമുദായത്തിന് വേണ്ട. അതൊക്ക തിരിച്ചറിയുവാനുളള രാഷ്ട്രീയ പ്രബുദ്ധത സ്വയമായി ആര്‍ജ്ജിച്ചിട്ടുളളവര്‍ തന്നെയാണവര്‍. ന്യൂനപക്ഷ രക്ഷകരാകാന്‍ സദാ സമയം കണ്ടെത്തുന്നതിലൂടെ തങ്ങളുടെ ഒപ്പം പരമ്പരാഗതമായി നിലകൊള്ളുന്ന ഭൂരിപക്ഷ സമുദായത്തില്‍ രാഷ്ട്രീയ അസ്വസ്ഥതകളുണ്ടായിട്ടുണ്ട്. അത് അകറ്റുന്നതിനായുള്ള അധികാര രാഷ്ട്രീയ തന്ത്രങ്ങളാണ് ഇടത് രാഷ്ട്രീയം ആവശ്യപ്പെടുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ രാഷ്ട്രീയമായ പിണക്കം മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാലത് ഹൈന്ദവ പ്രീണനമെന്ന് വ്യാഖ്യാനിക്കപ്പെടുകയാണെങ്കില്‍ അതിനുള്ള രാഷ്ട്രീയമായ വിശദീകരണമാണ് ആവശ്യം. ഇക്കാര്യത്തില്‍ കാനം വ്യക്തമാക്കാന്‍ ശ്രമിച്ച നിലപാടിനെ പിന്തുണക്കുന്നതിലുളള വിമ്മിഷ്ടം സി.പി.എമ്മിന് വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ ഗുണകരമായേക്കില്ല.

ഒളിച്ചുകളി തുടരാനാകില്ല

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അടവുനയത്തിലൂടെ ജനകീയ ജനാധിപത്യം സാധ്യമായേക്കുമെന്ന് അണികളെ വിശ്വസിപ്പിക്കുന്ന ഒളിച്ചുകളി പാര്‍ട്ടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഭൂരിപക്ഷന്യൂനപക്ഷ സമുദായ നിലപാടുകളില്‍ ഇതേ ഒളിച്ചുകളി തുടരാനാകുമെന്നതിന് കടുത്ത വില നല്‍കേണ്ടി വരും. ഈ ഒളിച്ചുകളിക്ക് പകരം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ അത് അരുവിക്കരയിലെ വോട്ടുചോര്‍ച്ച ആവര്‍ത്തിക്കപ്പെടുവാനെ തരപ്പെടൂ. അടവുനയത്തിലൂടെ അധികാര രാഷ്ട്രീയത്തിലിടം തേടുവാന്‍ ഇറങ്ങിത്തിരിച്ച സ്ഥിതിവിശേഷ ത്തില്‍ വോട്ടുബാങ്കുകളെ കണ്ടെത്തി കൂടെനിര്‍ത്തുന്നതിനെ ഭൂരിപക്ഷ പ്രീണന രാഷ്ട്രീയമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചൂണ്ടയില്‍ കൊത്തേണ്ടതില്ല. പാര്‍ലമെന്ററി രാഷ്ട്രീയ ത്തില്‍ അധികാരം തന്നെയാണ് മുഖ്യമെന്ന് സി.പി.എമ്മിന് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഉത്തിലിരിക്കുന്നത് എടുക്കും വേണം കക്ഷത്തിലിരിക്കുന്നത് പോകുവാനും പാടില്ലെന്ന ചൊല്ലുണ്ട്. ഇവിടെ ഏതെങ്കിലുമൊന്ന് നഷ്ടപ്പെട്ടേക്കാമെന്നാണ് വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ടും നഷ്ടപ്പെ ടുവാതിരിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുവാനുളള ശേഷിയാണ് പ്രകടിപ്പിക്കപ്പെടേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മില്‍ തന്ത്രങ്ങള്‍ മെനയുവാന്‍ ശേഷിയുള്ളവരുടെ അഭാവമുണ്ടോ? ജനങ്ങളെ കയ്യിലെടുക്കുവാന്‍ വ്യക്തിപ്രഭവമുള്ളവരുണ്ടോ സി.പി.എമ്മില്‍? പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും വി.എസ് അച്യുതാനന്ദിനെ പുറത്താക്കാതെ കൂടെ നിര്‍ത്തുന്നതെന്തുകൊണ്ട്? വി.എസ് വോട്ടുപിടിക്കല്‍ യന്ത്രമാണെന്ന് കരുതുന്നുണ്ടോ? വി.എസ് ജനകീയനാണെന്ന തോന്നല്‍ അരുവിക്കരയില്‍ അസ്തമിച്ചില്ലേ? വടക്കുനിന്നുള്ള നേതാക്കള്‍ ജനസമ്മിതിയുള്ളവരാണോ? തെക്കുനിന്നുള്ള നേതാക്കള്‍ ബുജികള്‍ മാത്രമാണോ? നേതാക്കളില്‍ ഭേദം തോമസ് ഐസ്‌ക്കോ? ഐസ്ക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിച്ചുകൂടെ? ഐസ്ക്കിനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെടുകയില്ലേ? ന്യൂനപക്ഷ പ്രീണനമെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ പേരില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെട്ടേക്കാമെന്ന രാഷ്ട്രീയ സാഹചര്യത്തെ എങ്ങിനെ മറികടക്കും? ഗൗരിയമ്മയെ തിരിച്ചുകൊണ്ടുവന്നതിലൂടെ പാര്‍ട്ടിക്കെന്താണ് നേട്ടം? ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടും അവരുടെ വോട്ടുകള്‍ നേടാനാകു ന്നില്ലെന്നതെന്തുകൊണ്ട്? ഇപ്പറഞ്ഞ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നിടത്തായിരിക്കും സി.പി.എമ്മിലെ വരുംകാല നേതൃപാടവം തെളിയിക്കപ്പെടുക.

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan           (അഭിമുഖം : 20.05.2013)

Interview with KK Usha, Attapadi Block Panchayth Chair Person, sketches out the central issues related to the  burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues  

അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം – കെ.കെ. ഉഷാരാജു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ATTAPADY USHA with phn pnews

ന്ത്യയിലെ ഗ്രാമീണ ജനതയെ പ്രത്യേകിച്ചും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളെയും സ്ത്രീകളെയും അധികാരത്തില്‍ പങ്കാളികളാക്കി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ശാക്തീകരിക്കുക, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഗ്രാമങ്ങളുടെ വികസന പ്രക്രിയയില്‍ ഗ്രാമവാസികളെ പങ്കാളികളാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 73-ാം ഭരണ ഭേദഗതി പാസ്സാക്കിയത്. 73-ാം ഭരണ ഭേദഗതിയിലൂടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് സംവിധാനം 2012 ഡിസംബര്‍ 10 ന് 20 വര്‍ഷം പിന്നിട്ടു. ഈ വേളയിലും പക്ഷേ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

രാഷ്ട്രീയക്കാരാലും ജില്ലാ കളക്ടറമാരടക്കമുള്ള ഉദ്യോഗസ്ഥരാലും ആദിവാസിയാണെന്നതിനാല്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കെ.കെ. ഉഷാ രാജു അവഹേളിക്കപ്പെടുന്നതിന്റേയും അവഗണിക്കപ്പെടുന്നതിന്റേയും നേര്‍ചിത്രമാണ് ഈ അഭിമുഖത്തില്‍ തെളിയുന്നത്. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ജാതി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് ആദിവാസിയായ ഉഷയുടെ (ദുര)നുഭവങ്ങള്‍.

? ശിശുമരണങ്ങള്‍ക്ക് കാരണമെന്ത്

പോഷകാഹാരക്കുറവിന്റെ കാരണമായി മാത്രം ശിശുമരണങ്ങളെ കാണാനാവില്ലെന്നാണ് എന്റെ അഭിപ്രായം. ആദിവാസി പെണ്‍കുട്ടികള്‍ പൊതുവേ നന്നേ ചെറുപ്പത്തില്‍ വിവാഹിതരാവുകയാണ്. ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ തക്ക ആരോഗ്യസ്ഥിതിയുള്ളവരല്ല ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്ന പെണ്‍കുട്ടികളിലേറെയും. ഇതിലുപരി, അവരുടെ ഭര്‍ത്താക്കന്മാരുടെ ആരോഗ്യവും പരിതാപകരമാണ്. അമ്മയും അച്ഛനും ആരോഗ്യമുള്ളവരാണെങ്കിലേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ. മദ്യത്തിന്റേയും കഞ്ചാവിന്റേയും പിടിയിലാണ് ഇവിടത്തെ പുരുഷന്മാരേറെയും. അവര്‍ക്ക് എങ്ങനെയാണ് ആരോഗ്യമുള്ള കുഞ്ഞുണ്ടാവുക.

? ശുദ്ധമായ കുടിവെള്ളം ഉണ്ടോ

ഇപ്പോള്‍ ശുദ്ധമായ കുടിവെള്ളമില്ല. അട്ടപ്പാടിയില്‍ മഴയില്ല. കൂട്ടത്തില്‍ മരം മുറിക്കുന്നത് വ്യാപകം. ശിരുവാണി പുഴയും ഭവാനി പുഴയുമുണ്ട്. ഈ പുഴകളുടെ ഇരു കരകളിലും വാഴകൃഷിയും പച്ചക്കറി കൃഷിയുമാണ്. ഇതിനുപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും പുഴകളിലേക്ക് ഒലിച്ചിറങ്ങി ഇവയെ മലിനീകരിക്കുന്നു. കിണറുകളിലും കുഴല്‍ കിണറുകളിലും ഈ മലിനീകരിക്കപ്പെട്ട വെള്ളമാണെത്തുന്നത്.

? അങ്കണ്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍

ഫണ്ടുകളുടെ അഭാവം അങ്കണ്‍വാടികളുടെ പ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തെ മുന്‍നിര്‍ത്തി സമീകൃത ആഹാരം വിതരണം കാര്യക്ഷമമായിരുന്നില്ല. ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ പാലും പഴവും മുട്ടയും വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

? കുടുംബശ്രീ മുഖേന അങ്കണ്‍ വാടികളില്‍ വിതരണം ചെയ്ത സമീകൃത പോഷകാഹാരം ഗുണനിലവാരമില്ലാത്തതാണെന്ന കണ്ടെത്തലുണ്ട്……

ശരിയാണത്. കടലയും സോയാബിനും മറ്റുമാണ് അതില്‍ ചേര്‍ക്കുന്നത്. പിന്നെ, കുടുംബശ്രീ നടത്തിപ്പുകാര്‍ ഇക്കാര്യത്തില്‍ അഴിമതിയും വെട്ടിപ്പും നടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ച് ഞാന്‍ പ്രതികരിക്കാനില്ല.

? അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ പോകുന്നു. അത് പുതിയൊരു മാറ്റത്തിന് തുടക്കമാണെന്ന് പറയാനാകുമോ

പുതിയൊരു മാറ്റമല്ല പഴയതിലേക്കുള്ള തിരിച്ചുപോക്കാണ് ആവശ്യം. അതായത് റാഗി, ചാമ, പയറ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തിരുന്ന പരമ്പരാഗത കൃഷി ശീലത്തിലേക്ക് അട്ടപ്പാടിയെ മടക്കിക്കൊണ്ടുവരുന്നതിനായിരിക്കണം പ്രത്യേക പാക്കേജ് ഊന്നല്‍ നല്‍കേണ്ടത്. ആദിവാസികളുടെ ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ പരമ്പരാഗത കൃഷിരീതിയിലേക്കും ആഹാരശീലത്തിലേക്കുമുള്ള പിന്മടക്കമാണ് ആവശ്യം.

? ആദിവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനപ്രക്രിയയില്‍ മാറി മാറി വന്നിട്ടുള്ള സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് അഭിപ്രായമുണ്ടോ

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും വരുന്നത്. അട്ടപ്പാടിയിലെ ആശുപത്രികളിലെ അസൗകര്യങ്ങള്‍, വനിതാ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ അനാസ്ഥ, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് ഇതെല്ലാം കാലാകാലങ്ങളില്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതൊന്നും പക്ഷേ മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അട്ടപ്പാടിയ്ക്ക് ഈ ദുര്‍ഗതിയുണ്ടായത്.

? അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണോ

അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്ന് തന്നെ പറയാം. ഇനി അഥവാ ഇവിടേക്ക് പോസ്റ്റ് ചെയ്യപ്പെട്ടാല്‍ തന്നെ ജോയിന്‍ ചെയ്ത് അവര്‍ ലീവെടുത്ത് പോകും. അര്‍പ്പണബോധത്തോടൊപ്പം കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയും സന്മനസ്സുള്ള ഡോക്ടര്‍മാര്‍ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍മാരുടെ നിയമനം അനിവാര്യമാണ്. ഇതിലുപരി അട്ടപ്പാടിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവാസ്പത്രിയും ആരംഭിക്കണം.

? അട്ടപ്പാടിയിലെ ട്രൈബല്‍ ഹോസ്റ്റലുകളുടെ അവസ്ഥയെന്താണ്

ഇവിടത്തെ കുട്ടികളെയെല്ലാം പുറത്തുകൊണ്ടുപോയി പഠിപ്പിക്കേണ്ട അവസ്ഥയാണ്. ഇവിടെ ആദിവാസി കുട്ടികള്‍ക്കായി മൂന്ന് ഹോസ്റ്റലുകളുണ്ട്. 80 കുട്ടികളെ അക്കമഡേറ്റ് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ ഓരോന്നിലും 140 നും 150 നുമിടയില്‍ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നു. അധികമായി കുട്ടികളെ പാര്‍പ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യത്തെയും പഠനത്തെയും ഗുരുതരമായി ബാധിക്കുന്നു. ആദിവാസി കുട്ടികള്‍ക്കുമുള്ള വിദ്യാലയങ്ങളും കുറവാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കേണ്ടി വരുന്നത്. സ്വകാര്യസ്കൂളുകളുണ്ട്. പക്ഷേ ആദിവാസികള്‍ക്ക് അത്തരം സ്കൂളുകളിലെ ഫീസും ഡൊണേഷനുമൊക്കെ താങ്ങാവുന്നതിനുമപ്പുറമാണ്.

? ദുര്‍ബ്ബല/പിന്നോക്ക സാമ്പത്തിക വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് 25 ശതമാനം സീറ്റും സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം നല്‍കണമെന്നും അവരുടെ ഫീസ് സര്‍ക്കാര്‍ സബ്ബ്‌സിഡിയായി നല്‍കുമെന്നൊക്കെ 2009 ലെ വിദ്യാഭ്യാസ നിയമം അനുശാസിക്കുന്നുണ്ട്. അയല്‍പക്ക വിദ്യാഭ്യാസരീതി ( ചലശഴവയീൗൃവീീറ) പ്രോത്സാഹിപ്പിക്കുകയെന്നത് വിദ്യാഭ്യാസവകാശ നിയമം ലക്ഷ്യമാക്കുന്നുണ്ട്. ഈ നിയമം അട്ടപ്പാടിയില്‍ പ്രാബല്യത്തിലുണ്ടോ

ഇതേക്കുറിച്ച് ഉദ്യോഗസ്ഥരാരും ഇവിടെ പറഞ്ഞിട്ടില്ല. ചര്‍ച്ച ചെയ്തിട്ടുമില്ല. അതേസമയം, ചുരുക്കം ചില ആദിവാസികുട്ടികള്‍ വന്‍തുക ഫീസും ഡോണേഷനുമൊക്കെ നല്‍കി സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും തന്നെ പക്ഷേ ഇപ്പറഞ്ഞ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.

? ഗ്രാമസഭകൡ ആദിവാസികളുടെ പങ്കാളിത്തം സജീവമാണോ

ആദിവാസികള്‍ ഗ്രാമസഭയില്‍ പങ്കാളികളാകണമെന്നില്ല. ഊരുകൂട്ടങ്ങളിലാണ് ആദിവാസി വികസന പ്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്നത്. പക്ഷേ ഊരുകൂട്ടങ്ങളുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും അമ്പതുശതമാനത്തിന് താഴെ മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഊരുകൂട്ടങ്ങളെ വേണ്ടത്ര പരിഗണിക്കുന്നുണ്ടെന്ന് പറയാനാകില്ല.

? ഇപ്പറഞ്ഞതില്‍ നിന്ന് ആദിവാസികള്‍ക്ക് പ്രാമുഖ്യമുള്ള അട്ടപ്പാടിയിലെ വികസന പ്രക്രിയയില്‍ നിന്ന് ആദിവാസികളെ ഏറെക്കൂറെ അകറ്റി നിറുത്തിയിരിക്കുന്നുവെന്ന് തന്നെയല്ലേ വായിച്ചെടുക്കേണ്ടത്

വികസന കാര്യത്തില്‍ ആദിവാസികളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഏറിയകൂറും ഇടം പിടിക്കുന്നില്ലെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

? ആദിവാസി വികസനത്തിനായി കോടികളുടെ ഫണ്ട് വിനിയോഗിക്കപ്പെടുന്നുണ്ട്. അതൊന്നും പക്ഷേ ലക്ഷ്യം കാണുന്നില്ലെന്ന് വ്യക്തമല്ലേ

ഫണ്ടുകളുടെയെല്ലാം ഗുണങ്ങള്‍ തന്നെ പുറത്തുള്ളവര്‍ക്കാണ് കിട്ടുന്നത്. ലഭ്യമാകുന്ന ഫണ്ടുകളുപയോഗിച്ച് ആദിവാസികളുടെ ഉന്നമനത്തിനോ ജീവിതനിലവാരമുയര്‍ത്തുവാനോ ഐടിഡിപിയ്‌ക്കോ പഞ്ചായത്തുകള്‍ക്കോ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്ക് പറയാനാകില്ല.

? ഇപ്പോള്‍ പ്രത്യേക പാക്കേജ് രൂപം കൊടുക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആദിവാസികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ അവ മുഖവിലക്കെടുക്കപ്പെടുമെന്ന് കരുതുന്നുണ്ടോ

പ്രത്യേക പാക്കജിലൂടെ ആദിവാസികളുടെ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഊരുകളിലുള്ള ആദിവാസികളോട് അഭിപ്രായം ചോദിക്കണം. അതല്ലെങ്കില്‍ ബ്ലോക്ക് പ്രസിഡന്റും ഒരു ആദിവാസിയെന്ന നിലയിലും ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കണം. ഇതൊന്നുമില്ലാതെ പ്രഖ്യാപിക്കാന്‍ പോകുന്ന അട്ടപ്പാടി പ്രത്യേക പാക്കേജ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്ന് അധികാരികള്‍ അറിയണം. ഐടിഡിപി ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഇവരെല്ലാം ഊരുകളില്‍ സന്ദര്‍ശിച്ച് ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കണം. ഊരുകൂട്ടങ്ങൡ ആദിവാസികളുടെ ആവശ്യങ്ങള്‍ അറിയാനും അതിനുമേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ചുമതലപ്പെട്ടവരാണ് ഇപ്പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍. എന്നാല്‍ ഇവരൊന്നും ഇക്കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത. ട്രൈബല്‍ പ്രമോട്ടര്‍മാരെകൊണ്ട് പരമാവധി പണിചെയ്യിപ്പിച്ചാണ് എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന് ഈ ഉദ്യോഗസ്ഥര്‍ വരുത്തി തീര്‍ക്കുന്നത്.

? ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ട്രൈബല്‍ പ്രമോട്ടന്മാരുടെ മാത്രം ചുമതലയായി മാറിയിട്ടുണ്ടോ

ഉണ്ട്. മേലുദ്യോഗസ്ഥന്മാരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാല്‍ പ്രമോട്ടര്‍മാരുടെ ജോലി പോകും. അതുകൊണ്ടു തന്നെ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഈ ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് പോകില്ല. ഇവരുടെയെല്ലാം വായ്മൂടികെട്ടുകയാണ് ഉദ്യോഗസ്ഥര്‍. ഞങ്ങള്‍ പറയുന്നതാണ് ശരിയെന്ന് ഏതെങ്കിലും ആദിവാസി പറഞ്ഞാല്‍ അവന്റെ ജീവന്‍തന്നെ പ്രശ്‌നത്തിലാകുമെന്ന് അവസ്ഥയാണ്്. അതുകൊണ്ടുതന്നെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഏന്തെങ്കിലും പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ആദിവാസികള്‍ മുന്നോട്ട് വന്ന് അവരെ ഏതുവിധേനെയും അടിച്ചമര്‍ത്തും.

? കാര്‍ഷിക മേഖലയില്‍ ഒരുപ്പാട് ആനുകൂല്യങ്ങളുണ്ട്. അതൊക്കെ കരം അടച്ച് രശീതില്ലാതെയും കൃത്യമായ ഭൂരേഖകളില്ലാതെയും ആദിവാസികള്‍ക്ക് അനുവദിക്കപ്പെടുന്നില്ല

കാര്‍ഷിക വൃത്തിയിലേക്ക് ആദിവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍ തന്നെ കാര്‍ഷിക ആനുകൂല്യങ്ങളെല്ലാം ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. അതേസമയം ആദിവാസി വികസനത്തിന്റെ പേരില്‍ ഇവിടേക്ക് കാര്‍ഷിക സബ്ബ്‌സിഡിയിനത്തിലടക്കം ഒഴുകിയെത്തുന്ന കോടികളുടെ ആനുകൂല്യങ്ങള്‍ ഇവിടത്തെ കുടിയേറ്റക്കാരുടെ കൈകളിലെത്തുന്നുവെന്ന അവസ്ഥ തുടരുകയാണ്. ഇതൊന്നും പക്ഷേ അധികാരികളറിയാതെയൊന്നുമല്ലെന്ന് വ്യക്തമല്ലേ?

? ആദിവാസികളുടെ കയ്യില്‍ ഭൂരേഖയില്ലാത്തതിന്റെ പേരില്‍ കരം അടച്ച് രശീത് ലഭിക്കുന്നില്ല. ആനുകൂല്യങ്ങള്‍ പക്ഷേ കുടിയേറ്റകാര്‍ക്കടക്കമുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടെല്ലോ

നിയമപ്രകാരം ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യുവാനോ വില്‍ക്കുവാനോ പാടില്ല. പക്ഷേ നിയമം ലംഘിച്ച് ആദിവാസികളുടെ ഭൂമി വാങ്ങുന്നവര്‍ക്ക് ഭൂരേഖയുണ്ടാക്കികൊടുക്കുന്നതിനും അതിന്റെ പോക്കുവരവ് നടത്തി കരം അടച്ച് രശീത് നല്‍കുന്നതിനും ഒരു തടസ്സവുമില്ല. ഇങ്ങനെ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് തരപ്പെടുത്തുന്ന കരമടച്ച രശീത് ഉപയോഗിച്ചാണ് അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആദിവാസികളല്ലാത്തവരുടെ കൈകളിലെത്തുന്നത്.

ഭരണത്തിലെ ആദിവാസികള്‍ATPDY Block Pachayth chair person Usha   with others for Pnews

? ആദിവാസിയായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോടുള്ള സഹരാഷ്ട്രീയ/ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സമീപനത്തില്‍ തൃപ്തിയുണ്ടോ

എന്തായിതിന് മറുപടി പറയുക…. എന്തായാലും എന്റെ അനുഭവം വച്ചുനോക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ടുകളെല്ലാം കുറവാണ്. ആദിവാസിയായതുകൊണ്ട് പ്രസിഡന്റിനെ ഒഴിവാക്കുകയെന്നത് പ്രകടമാണ്. ഭരണപരമായ വിവരങ്ങള്‍ ചോദിച്ചാല്‍ തന്നെ പറഞ്ഞുതരാന്‍ ഉദ്യോഗസ്ഥരും മടിക്കുന്നു. പ്രസിഡന്റ് പദവി എത്രയും പെട്ടെന്ന് തീര്‍ന്നാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍. ആദിവാസിയായതുകൊണ്ടുതന്നെ ഈ പദവി മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിയില്ല.

? മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പമാണല്ലോ പ്രവര്‍ത്തിക്കുന്നത്. അവരൊക്കെ തന്നെ ആദിവാസിയാണെന്നതിനാല്‍ അവഗണിക്കുന്നുണ്ടല്ലേ

പലകാര്യങ്ങളിലും അഭിപ്രായം പറയാറുണ്ടെങ്കിലും അത് കേള്‍ക്കാറില്ലെന്ന് മാത്രമല്ല എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. പല വേദികളിലും സന്ദര്‍ഭങ്ങളിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈയിടെ അട്ടപ്പാടിയില്‍ മന്ത്രി മുനീര്‍ പങ്കെടുത്ത ചടങ്ങില്‍വച്ചുപോലും ആദിവാസിയായതുകൊണ്ടുമാത്രം ഞാന്‍ അവഹേളിക്കപ്പെട്ടു. ആദിവാസിയെന്ന നിലയില്‍ നേരിടുന്ന അവഗണനകളും അവഹേളനങ്ങളുമേറ്റുവാങ്ങി ഞാന്‍ മടുത്തു.

? അധികാരം കയ്യില്‍ കിട്ടിയിട്ട് രണ്ടരവര്‍ഷമായി. എന്നിട്ടും ആദിവാസി വികസനത്തിനായി ഒന്നും പ്രവര്‍ത്തിയ്ക്കാനായില്ലെന്ന ദുഃഖമുണ്ടോ

തീര്‍ച്ചയായും നല്ല ദുഃഖമുണ്ട്. ഞാന്‍ അഹാഡ്‌സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഊരുകളിലേയും പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഊരുകളിലേക്ക് മന്ത്രിമാരുടെ പിറകെ പോകുന്നു. എന്നാല്‍ യാതൊന്നും അവരോട് സംസാരിക്കാന്‍ ഞാനടക്കമുള്ള ആദിവാസികള്‍ക്ക് അവസരം നല്‍കില്ല. എല്ലാറ്റിന്റെയും പിറകില്‍ തന്നെ നില്‍ക്കേണ്ട അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍ക്ക് രാഷ്ട്രീയമില്ല. വോട്ടുകള്‍ കിട്ടാന്‍ രാഷ്ട്രീയക്കാര്‍ ആദിവാസികളെ വിളിച്ചുകൂട്ടുന്നു. ജയിച്ചുകഴിഞ്ഞാല്‍ പക്ഷേ ഇവര്‍ ആദിവാസികളെ തിരിഞ്ഞുനോക്കുന്നില്ല. പ്രസിഡന്റെന്ന നിലയില്‍ ആദിവാസികള്‍ക്കായി എന്തെങ്കിലും ചെയ്യാമെന്നുവെച്ചാല്‍ അത് അംഗീകരിക്കപ്പെടുയുമില്ല.

? ത്രിതല ഭരണസംവിധാനത്തിന്റെ ജില്ലാ ഉദ്യോഗസ്ഥ മേധാവി കളക്ടറാണല്ലോ? അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാറുണ്ടോ

ഒരിക്കല്‍ ഞാന്‍ ഞങ്ങളുടെ പാലക്കട് ജില്ലാ കളക്ടര്‍ അസ്ഹര്‍അലി പാഷയെ നേരിട്ട് കാണാന്‍ പോയി. അപ്പോഴുണ്ടായ ദുരനുഭവം ഞാനിപ്പോഴും മറന്നിട്ടില്ല. ‘ഞാന്‍ അട്ടപ്പാടിയിലേക്ക് വരുന്നുണ്ടല്ലോ, അട്ടപ്പാടിയിലിരുന്നാല്‍ പോരെ. നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നത്? നിങ്ങള്‍ക്ക് ഇങ്ങോട്ടുവരാന്‍ ഭയങ്കര ഇഷ്ടമാണല്ലേ? ‘. ഇങ്ങനെ പറയുന്ന കളക്ടറെപോലുള്ള വലിയ വലിയ ആള്‍ക്കാരോടൊക്കെ ആദിവാസിയായ ഞാനൊക്കെ എന്ത് പറയാന്‍?

? കളക്ടറുടെ ഭാഗത്തുനിന്ന് ഇത്തരം ദുരനുഭവം എത്ര തവണയുണ്ടായിട്ടുണ്ട്

ഒരു തവണയേ അദ്ദേഹത്തെ കാണാന്‍ പോയിട്ടുള്ളൂ.

? അതോടുകൂടി മതിയായി….

അതെ, അതോടെകൂടി മതിയായി.

? രാഷ്ട്രീയാധികാരത്തില്‍ തുടരുവാനുള്ള മോഹം കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തല്ലികെടുത്തിയല്ലേ

ഉ. ശരിയാണ്. ഇനി രാഷ്ട്രീയാധികാരവും രാഷ്ട്രീയവും വേണ്ട. എങ്കിലും ഞാന്‍ സാമൂഹികരംഗത്തിറങ്ങും, ആദിവാസികള്‍ക്കുവേണ്ടി.

? അധികാരമില്ലെങ്കില്‍ എന്തെങ്കിലും ചെയ്യാനാകുമോ

ഉ. എനിക്ക് അധികാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും സുഖം. അധികാരമുണ്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. അതേസമയം തന്നെ അവര്‍ പറയുന്നതെല്ലാം കേള്‍ക്കണം. അധികാരമുണ്ടെങ്കിലും ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് ഏറെ പരിമിതികളുണ്ട്.

കെ.കെ.ശ്രീനിവാസന്‍/kk sreenivasan

നേതൃത്വത്തോട് കാലാപം ചെയ്ത് പുറത്തുപോകുന്നവരെ വര്‍ഗവഞ്ചകരും ഒറ്റുക്കാരുമെന്ന് മുദ്രകുത്തി താറടിക്കുന്നു. എം.എം മണി സാക്ഷ്യപ്പെടുത്തിയ പോലെ കൊല്ലുന്നു. ഇതാണോ വര്‍ഗ സമരത്തിലൂന്നിയുള്ള ജനകീയ ജനാധിപത്യ വിപ്ലവ രീതി? ഈ സമസ്യകള്‍ക്കെല്ലൊം ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്.

ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം ഔദ്യോഗിക നേതൃത്വം പ്രതിക്കൂട്ടിലകപ്പെി ട്ടിരിക്കുന്നു. വി. എസ്. അച്ച്യുതാനന്ദനാകട്ടെ ഈ തക്കംനോക്കി പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയിരിക്കുന്നു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നതാണെത്ര അച്ച്യുതാനന്ദന്റെ ആവശ്യം. പ്രതിപക്ഷനേതാവ് സ്ഥാനം ത്യജിയ്ക്കാനും അച്ച്യുതാനന്ദന്‍ തയ്യാറണെന്ന്. 1964 ലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍പ്പിന്റെ ചരിത്രത്തെ പൊടിതട്ടിയെടുത്തുകൊണ്ടാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ ദീര്‍ഘകാലമായി പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം വീണ്ടും വി.എസ് പരസ്യമായി പ്രകടമാക്കിട്ടുള്ളത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തിരുത്തല്‍വാദത്തിനെതിരെ കലാപകൊടിയുയര്‍ത്തി പുറത്തുവന്നവരില്‍ 32 പേരില്‍ ഇന്ന് അവശേഷിച്ചിരിക്കുന്നത് വി.എസ് മാത്രം. ഈ പാര്‍ട്ടി പാരമ്പര്യത്തിന്റെ പിന്‍ബലത്തിലാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ഡാങ്കേയിസ്റ്റ് എന്ന് മുദ്രകുത്തിയിട്ടുള്ളത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഡാങ്കേയെന്ന പേര് അശ്‌ലീല പദമായിട്ടാണ് ഗണിക്കപ്പെടുന്നത്. സോവിയറ്റ് അനുകൂല നിലപാട് സ്വീകരിച്ചുവെന്നതാണ് ഡാങ്കേക്കുമേല്‍ അപരാധമായത്.

പിളര്‍പ്പ്

ഇന്ത്യന്‍ വിപ്ലവത്തിന് ഉശിര്‌പോരെന്ന വാദമുന്നയിച്ചാണ് എ.കെ.ജിയും ജ്യോതിബസുവും ഹര്‍കി ഷണ്‍ സുര്‍ജിത് സിങ്ങുമടക്കമുള്ളവര്‍ സിപിഐ വിട്ട് പുറത്തുവന്നത്. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ എ.വി ആര്യന്റെ തൃശ്ശൂര്‍ ഒളിക്കരയിലെ ഇല്ലത്തു വെച്ചായിരുന്നു സിപിഐ വിട്ട പുറത്തുവന്നവരുടെ ആദ്യയോഗം. പ്രസ്തുത യോഗത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (സി.പി.ഐ.എം) എന്ന രാഷ്ട്രീയ പ്രസ്ഥ ാനത്തിന്റെ ആവശ്യകത ഉയരുന്നത്. സിപിഎം രൂപീകരിക്കപ്പെട്ടപ്പോള്‍ എ.വി ആര്യന്‍ സിപി എമ്മിന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായി. എന്നാല്‍ ഇ.എം.എസ്സടക്കമുള്ളവര്‍ സിപിഎം നേതൃത്വം സിപിഐയെപ്പോലും വെല്ലുന്ന തിരുത്തല്‍വാദത്തിലേയ്ക്ക് പാര്‍ട്ടിയെ നയിക്കുന്നുവെന്നതിനെതിരെ കലാപകൊടിയുയര്‍ത്തുന്നതില്‍ എ.വി. ആര്യന്‍ മുന്നിട്ടുനിന്നു.

ഇ.എം.എസ്സിന്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളിലെ തിരുത്തല്‍വാദ നിലപാട ുകള്‍ ഒന്നൊന്നായി പുറത്തുകാണിക്കുന്നതില്‍ ആര്യന്‍ സദാ ശ്രദ്ധാലുവായി. ഇതിനെ ഇ.എം.എസ് തീര്‍ത്തും പ്രതികാര ബുദ്ധിയോടെയാണ് നേരിട്ടത്. ഇതിന്റെ പ്രതിഫല െമന്നോണമാണ് ആര്യന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. സ്വന്തം പാര്‍ട്ടി, ബോള്‍ഷെവിക്ക് പാര്‍ട്ടി, രൂപികരിച്ചാണ് ആര്യന്‍ പാര്‍ട്ടി നേതൃത്വ െത്ത വെല്ലുവിളിച്ചത്. പാര്‍ട്ടിയുടെ തിരുത്തല്‍വാദ നിലപാടുകളെ തുറന്നുകാണിച്ച് പുതിയ പാര്‍ട്ടി രൂപികരിച്ച ആര്യനെ പക്ഷേ അന്നത്തെ പാര്‍ട്ടി വകവരുത്താന്‍ തുനിഞ്ഞില്ല. അന്നത്തെ സിപിഎം നേതൃത്വത്തിന് അത്തരമൊരു സംഹാര രാഷ്ട്രീയ സംസ്കാരമുണ്ടായിരുന്നില്ലെന്നതുകൊണ്ടായിരി യ്ക്കാം നക്‌സലൈറ്റ് എന്ന് മുദ്രകുത്തപ്പെട്ട ആര്യന്‍ വധിക്കപ്പെടാതെ പോയത്. ഇത് പറയുമ്പോള്‍ തന്നെ സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ കൊലപാതകക്കുറ്റം ആര്യനും കൂട്ടര്‍ക്കുംമേല്‍ കെട്ടിവെച്ച് അവരെ രാഷ്ട്രീയമായി ഒതുക്കുന്നതില്‍ വലിയൊരു പരിധിവരെ സിപിഎം നേതൃത്വത്തിന് സാധിച്ചു.

എം.വി.ആറും ഗൗരിയമ്മയും പുറത്തുപോയപ്പാള്‍

പാര്‍ട്ടിക്കെതിരെ കലാപം ചെയ്ത് പുറത്തുപോകുന്നവരെ കായികമായി നേരിടുന്ന രീതി സിപിഎമ്മിനില്ല. സമുദായിക ശക്തികളുമായി സഖ്യമാകാമെന്നുള്ള ബദല്‍ രേഖയുണ്ടാക്കിയെന്ന തിന്റെ പേരിലുടലെടുത്ത അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തില്‍ എം.വി രാഘവന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി പുറത്തുപോയി. പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പിറകെപോയി ഗൗരിയമ്മയും പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നിട്ടും അവരെയൊന്നും തങ്ങള്‍ കായികമായി നേരിട്ടിട്ടില്ലെന്നു വാദമുന്നയിച്ചാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയ ടി.പിയുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സ്ഥാപിയ്ക്കാന്‍ നേതൃത്വം ശ്രമിക്കുന്നത്. ഈ വാദം ശരിയാണുതാനും. പക്ഷേ എം.വി ആറും ഗൗരിയമ്മയും പാര്‍ട്ടി വിട്ട സാഹചര്യമല്ല ഇന്നെന്ന് മനസ്സിലാക്കണം. അന്നത്തെ സിപിഎം നേതൃത്വം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ ബോധമല്ല ഇന്നത്തെ പാര്‍ട്ടിയെ നയിക്കുന്ന പിണറായിയും കൂട്ടരുമടണ്ടങ്ങുന്ന കണ്ണൂര്‍ ലോബിയുടേത്.

ഉത്തര മലബാറില്‍ സിപിഎമ്മിനെതിരെ ബി.ജെ.പി വേര് പിടിക്കുന്നുവെന്ന അവസ്ഥയെ ഫാസിസ്റ്റ് രീതിയിലൂടെ നേരിട്ട് തഴക്കവും പഴക്കവും ആര്‍ജ്ജിച്ചവരാണ് ഇന്നത്തെ സിപിഎം നേതൃത്വം. കൊലപാതക രാഷ്ട്രീയത്തില്‍ അറപ്പ് തീര്‍ന്നവരെന്ന് തിരിച്ചറിയപ്പെടുന്നതിനാല ാണ് ടിപിയുടെ കൊലപാതകത്തില്‍ പിന്നില്‍ സിപിഎം നേതൃത്വം തന്നെയെന്ന ഉറച്ച നിഗമനത്തില്‍ കേരളീയ സമൂഹം അര്‍ത്ഥശങ്കയ്ക്കിടമില്ലാത്ത വിധമെത്തിചേര്‍ന്നത്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവരെ തങ്ങള്‍ കൊന്നിട്ടുണ്ടെന്ന് പിണറായിക്കൂട്ടത്തിലെ ഇടുക്കി ജില്ലാ സെക്രട്ടറി മണിയും സാക്ഷ്യപ്പെടുത്തുന്നു! എം.വി.ആറും ഗൗരിയമ്മയും പുതിയ പാര്‍ട്ടിയുണ്ടാക്കി ഔദ്യോഗിക സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച വേളയിയില്‍ വിജയ-ജയരാജന്മാരായിരുന്നെങ്കിലൊന്ന് വെറുതെയെങ്കിലും ചിന്തിച്ചു നോക്കുക. മഹാഭാഗ്യം; എം.വി.ആറും ഗൗരിയമ്മയും ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ആലപ്പുഴയിലെ ഡോ. മനോജ്, കണ്ണൂരിലെ അബ്ദുള്ളക്കുട്ടി, ഒറ്റപ്പാലത്തെ ശിവരാമന്‍, മങ്കടയിലെ മഞ്ഞളാംകുഴി അലി, ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജ് ഇവരെല്ലാം പാര്‍ട്ടിയോട് സുല്ല് പറഞ്ഞുപോയവരല്ലോ? ഇവരെയൊന്നും കായികമായി നേരിട്ടുവോ? ഇല്ല. ടിപിയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആണയിട്ട് സമ്മതി ക്കുന്നതിന്റെ ദിശയില്‍ തന്നെയാണ് ഇതൊക്കെ പാര്‍ട്ടി നേതൃത്വം വിളിച്ചുപറയുന്നത്. ഇപ്പറഞ്ഞവരൊക്കെ തന്നെ പക്ഷേ പാര്‍ട്ടി അണികളെ അടര്‍ത്തിയെടുത്ത് പുതിയ സിപിഎം വിരുദ്ധ പ്രസ്ഥാനമുണ്ടാക്കുന്നതിന് ശ്രമിച്ചതേയില്ല. അങ്ങനെയെങ്ങാനും അവര്‍ ശ്രമിച്ചിരുന്നു വെങ്കില്‍ ടിപിയുടേതില്‍ നിന്നു വ്യത്യസ്തമാകുമായിരുന്നുവോ?

ഹീനമായ കൊലപാതകങ്ങള്‍

ദുര്‍ഭരണം നടത്തുന്നവരെ സ്ഥാനഭൃഷ്ടരാക്കുന്നതിന്റെ ദിശയില്‍ രക്തരൂക്ഷിത നടപടികള ുണ്ടാകുന്നുവെന്നതിന് സദാ കാലം സാക്ഷിയാണ്. ഏകാധിപതികളെ വധിച്ച് അധികാരം പിടി ച്ചെടുക്കുന്നുവെന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. എന്നാല്‍ പ്രത്യേകിച്ചും ഇവിടെത്തെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമോ പാര്‍ട്ടി ഇപ്പോഴും വ്യഥാ ഉരുവിട്ടുകൊണ്ടിരിക്കുന്ന വര്‍ഗവിപ്ലവത്തിന്റെ കാഹളമോയുണ്ടോയെന്നു പരിശോധിക്ക െപ്പടേണ്ടതുണ്ട്. തീര്‍ത്തും അരാഷ്ട്രീയ മനസുകളുടെയും രാഷ്ട്രീയ സംസ്ക്കാര-മൂല്യ തകര്‍ച്ചയുടെയും നഗ്നമായ പ്രതിഫലനം മാത്രമാണ് ടി.പി. ചന്ദ്രശേഖരനടക്കമുള്ളവരുടെ ഹീനമായ കൊലപാതകങ്ങള്‍.

ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ നിന്ന് മറ്റൊന്നുകൂടി വായിച്ചെടുക്കാം. തൊഴിലാളിവര്‍ഗ വിപ്ലവത്തിന് വിലങ്ങുതടിയായി ചന്ദ്രശേഖരന്‍ മാറുന്നുവെന്നതുകൊണ്ടൊന്നുമല്ല ചന്ദ്ര േശഖരന്‍ വധിക്കപ്പെടുന്നത്. സാമൂഹിക മാറ്റത്തിന്റെ അനിവാര്യതയില്‍ നിന്നുമല്ല ടി.പി. കൊല ചെയ്യപ്പെടുന്നത്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രി യയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കുന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാരണ മാകുന്നുവെന്ന തീര്‍ത്തും പച്ചയായ പാര്‍ലമെന്ററി അധികാരവ്യാമോഹത്തിന്റെ ശിഷ്ടഫലം മാത്രമാണ് ടി.പിയുടെ കൊലപാതകം. അത്തരമൊരു രാഷ്ട്രീയമായ പരിശോധനയില്‍, അധികാരത്തിലെത്താന്‍ ഹീനമായ അരാഷ്ട്രീയ-അക്രമ മാര്‍ഗങ്ങള്‍ അവലംബിയ്ക്കാന്‍ സിപിഎം പ്രത്യേകിച്ചും ഇപ്പോഴത്തെ നേതൃത്വം ഏതറ്റവുംവരെ പോകുമെന്നതിന് ഒട്ടേറെ തെളിവുകള്‍ നിരത്താനാകും. ടി.പി. ചന്ദ്ര ശേഖരന്‍, ഷുക്കൂര്‍, ഫസല്‍ തുടങ്ങി ഒട്ടനവധി വ്യക്തികളെ കൊല ചെയ്യുന്നതാണോ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ നിന്നുകൊണ്ടുള്ള ജനകീയ ജനാധിപത്യ വിപ്ലവ പൂര്‍ത്തികരണ പ്രക്രിയ? നേതൃത്വത്തോട് കാലാപം ചെയ്ത് പുറത്തുപോകുന്നവരെ വര്‍ഗവഞ്ചകരും ഒറ്റുക്കാരുമെന്ന് മുദ്രകുത്തി താറടിക്കുന്നു. എം.എം മണി സാക്ഷ്യപ്പെടുത്തിയ പോലെ കൊല്ലുന്നു. ഇതാണോ വര്‍ഗ സമരത്തിലൂന്നിയുള്ള ജനകീയ ജനാധിപത്യ വിപ്ലവ രീതി? ഈ സമസ്യകള്‍ക്കെല്ലൊം ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്.

പാര്‍ലമെന്ററി ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യം!

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(കള്‍)ക്ക് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യമെന്നത് ബൂര്‍ഷ്വാ ജനാധിപത്യമാണ്. എന്നിട്ടുമത് അംഗീകരിക്കുന്നു; ഒരു അടവു നയമായി. പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിച്ചെടുക്കാമെന്ന് സിപിഎം അണികളെ വിശ്വസിപ്പിക്കുന്നു! സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടമായിട്ടാണ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പ്രക്രിയയെ കമ്യൂണിസ്റ്റ് നേതൃത്വം കാണുന്നത്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലൂടെ ജനകീയ ജനാധിപത്യം വിപ്ലവം നടത്തി സോഷ്യലിസ്റ്റ് ഭരണ കൂടുമുണ്ടാക്കാനുകമെത്ര! ജനകീയ ജനാധിപത്യം വിപ്ലവം പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലൂടെ സുസാധ്യമാകുമെന്ന് കരുതുന്നവരുടെ രാഷ്ട്രീയത്തിന്റെ മുഖ്യതന്തുവെന്നത് അധികാരത്തിന്റെ അകത്തളങ്ങളില്‍ ഏതുവിധേനെയും അള്ളിപ്പിടിച്ച് കയറികൂടുകയെന്നത് മാത്രമാണെന്നെ് കാലം ഇതിനകം തെളിയിച്ചിട്ടുണ്ട്.

ഹീനമായ പ്രവര്‍ത്തികള്‍ ചെയ്ത് അതില്‍ നിന്ന് രക്ഷനേടാന്‍ ബൂര്‍ഷ്വാ ജനാധിപത്യമെന്ന് പുച്ഛിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യഘടനയിലെ ജൂഡിഷ്യറിയടക്കമുള്ളവയെ ഉപ േയാഗക്കുന്നതിലെ വൈരുദ്ധ്യങ്ങള്‍ തുറന്നുകാണിക്കപ്പെടണം. ‘വിപ്ലവ’െമന്ന പേരില്‍ കാട്ടികൂട്ടുന്ന ഹീനകൃത്യങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യഘടനയിലെ ജുഡീഷ്യറിക്ക് മുന്നില്‍ നിരത്തപ്പെടുന്ന തെളിവുകള്‍ക്ക് വിധേയമാണെന്ന് കുറ്റവാളികളെ സംരക്ഷിക്കുവാനുള്ള തത്രപ്പാടില്‍ സമര്‍ത്ഥിക്കപ്പെടുന്നിടത്താണ് സിപിഎം നേതൃത്വത്തിന്റെ മൂല്യ രാഹിത്യ-അ ധാര്‍മ്മിക-അരാഷ്ട്രീയ നിലപാടുകള്‍ ഏറെ സുവിദിതമാുകുന്നത്.

പാര്‍ട്ടിക്കല്ല നേതൃത്വത്തിനാണ് പങ്ക്

പാര്‍ട്ടിയെന്നത് നേതൃത്വം. നേതൃത്വമെന്നത് പാര്‍ട്ടി. പണ്ടൊക്കെ ഇതൊരു വിശ്വാസ പ്രമാണമായിരുന്നു. പാര്‍ട്ടിയുടെ നയപരിപാടികള്‍ നടപ്പിലാക്കുന്നതിലും പ്രഖ്യാപിത ലക്ഷ്യ ങ്ങള്‍ ഉയര്‍ത്തിപിടി ക്കുന്നതില്‍ നിന്നും അണുവിട നേതൃത്വം വ്യതിചലിച്ചിരിന്നില്ലെന്ന ഉത്തമ വിശ്വാസമാണ് പാര്‍ട്ടിയും പാര്‍ട്ടിയുടെ നേതൃത്വവും ഒന്നുതന്നെയാണെന്നതിന് ആധാരമായിരുന്നിത്. വര്‍ത്തമാന സാഹചര്യത്തില്‍ പക്ഷേ പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും രണ്ടുംരണ്ടാണെന്ന് മനസ്സിലാക്കിവച്ചിട്ടുള്ളവരാണ് ബഹുഭൂരിപക്ഷവും. ഇന്നത്തെ നേതൃത്വം പാര്‍ട്ടിയുടെ നയപരിപാടികളില്‍ നിന്നും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലി ക്കുന്നുവെന്നതില്‍ പ്രകടമായ ഉദാഹരണങ്ങളുണ്ട്. ഇവിടെയാണ് പാര്‍ട്ടിയും അതിന്റെ നേതൃത്വ വും ഒന്നല്ലെന്ന തിരിച്ചറിവ് ശക്തിപ്പെടുന്നത്.

ടിപിയുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നേതൃത്വത്തിന്റെ വാദം മുഖവില ക്കെടുക്കുമ്പോള്‍ തന്നെ ഈ കൊലപാതകത്തില്‍ നേതൃത്വത്തിന് പങ്കുണ്ടെന്നതില്‍ അവിശ്വ സിക്കുന്നില്ല ബഹുഭൂരിപക്ഷവും. നേതൃത്വത്തിന്റെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കപ്പെടുമ്പോള്‍ പാര്‍ട്ടിയും അതിന്റെ നേതൃത്വവും ഒന്നുതന്നെയാണെന്ന് കണ്ണ ടച്ച് വിശ്വസിക്കുകയെന്നത് ഒട്ടും എളുപ്പമാവില്ല. ഇനി അഥവാ ഈ കൊലപാതകം പാര്‍ട്ടി അറിഞ്ഞുകൊണ്ടുനടത്തിയതാണെന്ന് പറഞ്ഞാല്‍പോലും പാര്‍ട്ടി അനുഭാവികളും സഹയാത്രികരും പൊതു സമൂഹവും വിശ്വസിക്കില്ല. പാര്‍ട്ടി നയപരിപാടികളെ പ്രതിനിധീ കരിക്കുന്നവരാണ് തങ്ങളെന്ന് പാര്‍ട്ടി അണികളെയും പാര്‍ട്ടി അനുഭാവികളെയും സഹ യാത്രികരെയും ബോധ്യപ്പെടുത്തന്നതില്‍ പിണറായിയുടെ നേതൃത്വം പാടേ പരാജയപ്പെട്ടിരിക്കു ന്നുവെന്ന തന്നെയാണിതിന് കാരണം.

വി.എസിന് വധശിക്ഷ വിധിച്ചവരാണ് ഇപ്പോഴത്തെ ഔദ്യോഗിക കമ്യൂണിസ്റ്റ് നേതൃത്വം. പിതൃശൂന്യ പ്രണേതാവിന്റെ വകയായിരുന്നു വിഎസിന് ‘വധശിക്ഷ’. വധശിക്ഷ വിധിക്കുമ്പോള്‍ അത് നടപ്പിലാക്കാന്‍ ആരാചാര്‍ വേണം. ഷുക്കൂറിനെ പരസ്യവിചാരണ നടത്തി വധിച്ചതിലൂടെ ആരാചാരമാരെ വാര്‍ത്തെടുക്കുന്നതില്‍ സിപിഎമ്മിനായി. വാടക കൊലയാളികളിലൂടെ വധശിക്ഷ നടപ്പിലാക്കി ആരാചാരമാരെ വളര്‍ത്തിയെടുക്കുന്നിടത്ത് സിപിഎം നേതൃത്വം അരാഷ്ട്രീയ- മൂല്യരഹിത-സംസ്ക്കാര ശൂന്യ-അധാര്‍മ്മിക രാഷ്ട്രീയ ത്തിന്റെ പ്രണേതാക്കളും പ്രയോഗക്താക്കളുമാകുന്നുവെന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാ വുകയാണ്.

പിന്തുണക്കുന്നവരെ വിഎസ് ബലികൊടുക്കുന്നു

പിണറായി വിജയന്റെ കൈപ്പിടിയിലുള്ള സിപിഎമ്മിനെ അപചയങ്ങളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിക്കാനും ബോധ്യപ്പെടുത്തുവാനും കുറച്ചേറെ നാളുകളായി വിഎസ് കിണഞ്ഞുപരിശ്രമിക്കുകയാണ്. ഇതിന് പക്ഷേ ശക്തമായ തിരിച്ചടികളും ഔദ്യോഗിക പക്ഷത്ത് നിന്ന് വിഎസിന് നേരിടേണ്ടിവരുന്നുണ്ടുതാനും. തെര െഞ്ഞടുപ്പില്‍ മത്‌സരിപ്പിക്കാതിരിക്കാനുള്ള ചരടുവലി, പിബിയില്‍ നിന്ന് തരംതാഴ്ത്തല്‍, പിബിയിലേയ്ക്ക് തിരിച്ചെടുക്കാതിരിക്കല്‍ ഇത്തരത്തിലുള്ള തിരിച്ചടികള്‍ വിഎസ് നേരിടുന്നു. ഇതിനെതിരെ തക്കംനോക്കി തന്ത്രപൂര്‍വ്വം വിഎസ് പിണറായിയോടും കൂട്ടരോടും പടപൊരുതുന്നു. ഇതിനു പിന്തുണയുമായി കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടി പ്രവര്‍ത്ത കരും സഹയാത്രികരും അനുഭാവികളും ഔദ്യോഗിക നേതൃത്ത്വത്തിെനതിരെ പരസ്യമായി കലാപത്തിനിറങ്ങുന്നു. ഏറ്റവുമൊടുവില്‍, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന് നീലേശ്വരത്തടക്കം അനുകൂലമായി പ്രകടനം നടത്തിയവര്‍ ഇന്ന് പാര്‍ട്ടിക്ക് അനഭിമതരാണ്. അവര്‍ എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടാം. ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവരുടെ ഒരു വന്‍നിര തന്നെ കേരളത്തില്‍ കാണാം. ഷൊര്‍ണൂരിലെ എം. ആര്‍. മുരളിയും ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനടക്കമുള്ളവരുമാകട്ടെ വഴിപ്പിരിഞ്ഞപ്പോള്‍ അവര്‍ സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായി. ഇതിന്റെ ദുരന്ത പരിണിതിയായാണ് ടി.പി കൊല ചെയ്യപ്പെടുന്നത്. ഇത്രയൊക്കെയായിട്ടും വിഎസ് എന്ന കമ്യൂണിസ്റ്റ് സിപിഎമ്മിനെ നേരെ ചൊവ്വെയാക്കുകയാണെന്നതിന്റെ പേരില്‍ സിപിഎമ്മിനുള്ളില്‍ തന്നെ തുടരുന്നു!

ടിപിയുടെ കൊലപാതകം ഔദ്യോഗിക സിപിഎം നേതൃത്വത്തെ അധികാര രാഷ്ട്രീയ മോഹത്തിന്റെയും സംസ്ക്കാരശൂന്യ രാഷ്ട്രീയത്തിന്റെയും പേരില്‍ പ്രതികൂട്ടിലാക്കുന്നു. ഇതോടൊപ്പം തന്നെ ധാര്‍മ്മിക രാഷ്ട്രീയ തലത്തില്‍ ടിപിയുടെ കൊലപാതകത്തിലെ ഒന്നാംപ്രതി വി.എസ് അച്യുതാനന്ദന്‍ തന്നെയാണ്. വി.എസ് അനുകൂലികളെന്നതിന്റെ പേരില്‍ മുന്‍ ഡിഫി സംസ്ഥാന പ്രസിഡന്റ് എം. ശശിധരനടക്കമുള്ള ഒട്ടേറെ സഖാക്കള്‍ ഒതുക്കപ്പെട്ടതിലെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് വി.എസിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. തനിക്ക് പിന്തുണ നല്‍കിയവരെ ഔദ്യോഗിക നേതൃത്വത്തിന് ബലികൊടുത്തുകൊണ്ടാണ് സിപിഎമ്മിനെ നേരെചൊവ്വെയാക്കുവാന്‍ വിഎസ് ഇറങ്ങിതിരിച്ചിട്ടുള്ളതെന്നോര്‍ക്കണം.

പിണറായിയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിനുള്ളില്‍ ശുദ്ധികലശം നടത്തി പാര്‍ട്ടിയെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കുകയെന്ന ദൗത്യമാണത്രെ വിഎസ് ഏറ്റെടുത്തിട്ടുള്ളത്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ഡാങ്കേയിസ്റ്റ് എന്ന് മുദ്ര കുത്തിയാണ് വിഎസ് തന്റെ ദൗത്യം ശക്തിപ്പെടു ത്തിയിരിക്കുന്നത്. സാറ്റ്‌ലനിസ്റ്റ് പാപഭാരം പിണറായിക്കുമേല്‍ കെട്ടിവച്ചാല്‍ അത് ഒരുപക്ഷേ പി ണറായിയെന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങുവാന്‍ സാധ്യതയില്ലെന്നും അത് മൊത്തം പാര്‍ട്ടിയെ തന്നെ ദുര്‍ഭൂതമായി പിടികൂടുമെന്ന് വിഎസ് കണക്കൂക്കൂട്ടുന്നുണ്ടാകണം. അതുകൊണ്ടുകൂടിയാകണം സാറ്റ്‌ലനിസ്‌റ്റെന്ന് താരതമ്യം ചെയ്യേണ്ട പിണറായിയെ ഡാങ്കേയിസ്റ്റാക്കി ലഘൂകരിച്ച് സിപിഎമ്മിന്റെ ശുദ്ധികലശ കര്‍മ്മിയെന്ന നിലയിലേയ്ക്ക് വിഎസ് ഉയരാന്‍ ശ്രമിക്കുന്നത്.

ഇടതുപക്ഷവല്‍ക്കരണത്തെ വിഎസിന് തിരിച്ചുപിടിയ്ക്കാനാകുമോ?

ജനാധിപത്യ കേന്ദ്രീകരണത്തില്‍ വിശ്വസിക്കുന്ന കേഡര്‍ സ്വഭാവമുള്ള സിപിഎമ്മിനുള്ളിലെ അച്ചടക്കമെന്നത് പരമപ്രധാനമാണ്. വിഭാഗീതയടക്കമുള്ള അച്ചടക്കലംഘനം നടത്തുന്നവര്‍ പാര്‍ട്ടിയുടെ ഉന്നതരായാല്‍പോലും നടപടികള്‍ക്ക് വിധേയമാകുമെന്നത് സംഘടനാരീതി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുമില്ലെത്രെ. പാര്‍ട്ടി വലതുപക്ഷത്തേക്ക് നയിക്കപ്പെടുന്നുവെന്ന് പരിതപിക്കുന്ന അച്ച്യുതാനന്ദനെന്ന കമ്യൂണിസ്റ്റ് നേതാവിന് പക്ഷേ ഇതൊന്നും ബാധകമല്ലെന്നവസ്ഥ! ഇപ്പോള്‍ അച്ചടക്ക നടപടിയെടുത്താല്‍ അത് നെയ്യാറ്റിന്‍കര ഉപതെര െഞ്ഞടുപ്പില്‍ ശക്തമായി തന്നെ പ്രതിഫലിച്ചേക്കുമെന്ന് ഔദ്യോഗിക നേതൃത്വം ഭയപ്പെടുന്നുണ്ട്. ഈ ഭയപ്പാട് തന്നെയാണ് വ്യവസ്ഥാപിത പാര്‍ട്ടി സംഘടനാ രീതികളെ പരസ്യമായി തന്നെ വെല്ലുവിളിക്കുന്ന വിഎസിനെതിരെ ഇപ്പോള്‍ നടപടി വേണ്ടെന്ന നിലപാടില്‍ നേതൃത്വം എത്തിചേര്‍ന്നിട്ടുള്ളത്. ഇപ്പോള്‍ നടപടിവേണ്ടെന്ന് പറയുന്നിടത്ത് സംഘടനാ രീതികളില്‍പോലും വിട്ടുവീഴ്ച ചെയ്ത് നെയ്യാറ്റിന്‍കരയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഏതുവിധേനയും വിജയിപ്പിച്ചെടുക്കുകയെന്നത് തന്നെയാണ്.

ബൂര്‍ഷ്വാ ജനാധിപത്യമെന്ന് പുച്ഛിച്ച് തള്ളുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയമുറപ്പിക്കുന്നതിനിടയില്‍ സംഘടനാതത്വങ്ങള്‍ക്കെതിരെയുള്ള കടുത്തവെല്ലുവിളികള്‍ പോലും കണ്ടില്ലെന്ന് നടിക്കുന്നു! പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ നിന്നുകൊണ്ട് ജനകീയ ജനാധിപത്യവിപ്ലവ ഘട്ടം പിന്നിടുമെന്ന അടവുനയത്തിന് പിന്നിലെ യഥാര്‍ത്ഥ അടവ് അധികാരത്തിനുവേണ്ടിയുള്ള അടവ് മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണിവിടെ. പാര്‍ട്ടി സംഘടനാരീതികളെപോലും ഗൗവനി യ്ക്കാതെ അധികാരത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ പ്രകടമാകുന്ന് സിപിഎം എന്ന പാര്‍ട്ടിയുടെ നഗ്‌നമായ പാര്‍ലമെന്ററി വ്യാമോഹം മാത്രം. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒട്ടും യോജിച്ച രീതിയല്ലെന്ന് കമ്യൂണിസ്റ്റുകള്‍ തന്നെ വിശ്വസിക്കുന്നു! ഇവിടെയാണ് പാര്‍ട്ടി വലതുപക്ഷവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍ തന്നെ ഉയര്‍ത്തിയിട്ടുള്ള ആക്ഷേപം മുഖ്യമായും സാധൂകരിക്കപ്പെടുന്നത്.

തെറ്റുകള്‍ തിരുത്തി വലതുപക്ഷ വ്യതിയാനത്തില്‍ നിന്നും പാര്‍ട്ടിക്ക് പുതുജീവന്‍ പ്രദാനം ചെയ്യുമെന്ന അവകാശവാദമുന്നിയിച്ചുകൊണ്ടാണ് പിണറായിയുടെ നേതൃത്വത്തിനെതിരെ വിഎസ് പരസ്യമായി പോരിനിറങ്ങിയിരിക്കുന്നത്. വലതുപക്ഷവല്‍ക്കരിക്കപ്പെടുന്നുവെന്നു ആക്ഷേപിക്കപ്പെടുന്ന പാര്‍ട്ടി വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ചൈനീസ്-ലാറ്റിന്‍ അമേരിക്കന്‍ അതല്ലെങ്കില്‍ വിയറ്റ്‌നാം മാതൃക സ്വീകരിയ്ക്കണോമെന്നറിയാതെ പ്രത്യയ ശാസ്ത്ര പ്രതിസന്ധിയിലകപ്പെട്ട് സിപിഎം നട്ടംതിരിയുകയാണ്. തനത് ഇന്ത്യന്‍ മാതൃക രൂപപ്പെടുത്തിയെടുക്കുവാനാകാതെയുള്ള ആശയ കുഴപ്പത്തിലുമാണ് സിപിഎം. പ്രത്യയശാസ്ത്ര ദിശാബോധം നഷ്ടപ്പെട്ടിട്ടുള്ള ഈ ഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കുന്നതിനുള്ള പ്രത്യയശാസ്ത്ര പ്രാപ്തിയും ദീര്‍ഘവീക്ഷണവുമുള്ള കമ്യൂണിസ്റ്റാണ് വിഎസ് എന്ന് കണ്ണടച്ച് വിശ്വസിയ്ക്കാന്‍ പ്രയാസം. ഇപ്പോഴത്തെ നേതൃത്വം പാര്‍ട്ടിയെ വലതുപക്ഷത്തേക്ക് നയിക്കുന്നുവെന്ന് ആക്ഷേപിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഇടതുപക്ഷവല്‍ ക്കരണത്തെ തിരിച്ചുപിടിയ്ക്കാനുള്ള വ്യക്തമായ മാര്‍ഗത്തെ സംബന്ധിച്ച് വിഎസ് ഇനിയും ബോധ്യപ്പെടുത്തിയിട്ടില്ല. ഇവിടെയാണ് അച്യുതാനന്ദന്റെ കലാപം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനത്തിനെതിരല്ല മറിച്ച് കേവലം പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ലോബിക്കെതിരെ മാത്രമാണെന്ന് വായിച്ചെടുക്കേണ്ടത്.

ധീരനായ വിഎസ്!

പിണറായിക്കെതിരെ പടപൊരുതുന്ന വിഎസിനെ ധീരനായ കമ്യൂണിസ്റ്റ്കാരനായി വിശേഷിപ്പിക്കാന്‍ ഉത്‌സാഹം കാണിക്കുന്ന കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനുള്ളില്‍ രൂപപ്പെടാനുള്ള രാഷ്ട്രീയ അടിയൊഴുക്കുകള്‍ മുന്‍കൂട്ടി കാണുന്നുണ്ടോ ആവോ? കാണു ന്നില്ലെന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത്. ശരാശരി മലയാളി മനസ്സുകള്‍ പുരോഗമന-വിപ്ലവ ആശയങ്ങളില്‍ രമിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോ ക്തിയാവില്ല. മൂലധന/മൂതലാളിത്തമെന്ന പദം തന്നെ അലര്‍ജിയായിട്ടുള്ള ശരാശരി മലയാളി മനസ്സുകളില്‍ ധീരനായ കമ്യൂണിസ്റ്റ് എന്ന് പാടിപുകഴ്ത്തപ്പെടുന്ന വിഎസിന് ഒരു പ്രത്യേകയിടം ലഭിച്ചേക്കും. ഇത്തരമൊരു ഇടം സൃഷ്ടിച്ചെടുക്കുകയെന്ന സന്ദര്‍ഭോചിത രാഷ്ട്രീയ തന്ത്രം തന്നെയാണ് വി.എസ് മെനയുന്നത്. ഇത് കോണ്‍ഗ്രസിന് ക്ഷീണമു ണ്ടാക്കുമെന്നല്ലാതെ ഒട്ടും ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.

സംസ്ക്കാരിക നായകരുടെ മൗനം

ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 51 വെട്ടുകളേറ്റുവെന്നത് ഉയര്‍ത്തിപിടിച്ച് കോണ്‍ഗ്രസു കാരടക്കമുള്ളവര്‍ വിലപിക്കുന്നത് കണ്ടാല്‍ തോന്നും ടി.പി കൊലചെയ്യപ്പെട്ടതിനെക്കാള്‍ പെരുപ്പിച്ചുകാണിക്കപ്പെടേണ്ടത് വെട്ടേറ്റ 51 മുറിപ്പാടുകളാണെന്ന്. 51 മുറിപ്പാടുകളില്‍ തൂങ്ങി വിലപിക്കുന്നതിനേക്കാള്‍ ഇപ്പോഴത്തെ സിപിഎം നേതൃത്വത്തിന്റെ ക്രിമിനല്‍വല്‍കൃത രീതികള്‍ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുത്തിനല്‍കുന്നതിലുള്ള രാഷ്ട്രീയ മികവ് തന്നെയാണ് കോണ്‍ഗ്രസുകാര്‍ പ്രകടമാക്കേണ്ടത്. സംസ്ക്കാരിക നായകന്മാര്‍ ടിപിയുടെ കൊലപാതകത്തില്‍ മൗനം പാലിക്കുന്നുവെന്നതിനെതിരെ മഹാപരാധമായി ചിത്രീകരിക്കുന്നതിലല്ല കോണ്‍ഗ്രസുകാര്‍ വ്യാപരിക്കേണ്ടത്. സിപിഎമ്മിന്റെ ചെയ്തികളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുവാനുള്ള സൂഷ്മ രാഷ്ട്രീയ ബൗദ്ദികശേഷി പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പൊതുവെ പിന്നോക്കാവസ്ഥയിലാണ്. ജനങ്ങളെ സ്വാധീനിയ്ക്കാനും ബോധ്യപ്പെടുത്തുവാനും തങ്ങള്‍ തന്നെ പ്രാപ്തരല്ലെന്ന ദയനീയമായ തിരിച്ചറിവിന്റെ ഉടമകളാണ് കോണ്‍ഗ്രസുകാര്‍. ഈ പ്രാപ്തിയില്ലായ്മ തന്നെയാണ് ടിപി വധത്തില്‍ സംസ്കാരിക നായകര്‍ മൗനം പാലിക്കുന്നുവെന്നതിലുള്ള ഇവരുടെ വ്യഥാ വിലാപങ്ങള്‍ക്ക് ഹേതു.

ആനന്ദ്, കെ. വേണു, സി.ആര്‍ പരമേശ്വരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സാറാ ടീച്ചര്‍ തുടങ്ങിയ സാംസ്കാരിക നായകര്‍ ടിപി വധത്തിനെതിരെ ശക്തമായ നിലപാടെടുത്ത് പ്രസ്താവനയിറ ക്കുകയുണ്ടായി. ഇവരിലേറെയും ടിപിയുടെ വീടും സന്ദര്‍ശിച്ചു. ഇവരെല്ലാം പക്ഷേ സാംസ്ക്കാരിക നായകരാണെന്ന് കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലെന്നുണ്ടോ? എം.ടിയും ഒ.എന്‍.വിയും മുകുന്ദനുമുള്‍പ്പെടെയുള്ളവര്‍ മാത്രമാണ് സാംസ്ക്കാരിക നായകരെന്ന് കോണ്‍ഗ്രസുകാര്‍ ധരിച്ചവശായിട്ടുണ്ടെങ്കില്‍ അവരോട് കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍!

വിചാര്‍ വിഭാഗ് വിചാരമുള്ളവരോ?

സാംസ്ക്കാരിക നായകരെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിലക്ക് വാങ്ങിയെടുത്തുവെന്നതിനെ അപരാ ധമായി പെരുപ്പിച്ചാണ് സാംസ്ക്കാരിക നായകര്‍ മൗനം ഭജിക്കുന്നതിനെതിരെയുള്ള കോണ്‍ഗ്ര സുകാരുടെ വിമര്‍ശനം. സാംസ്ക്കാരിക നായകരെയും ബുദ്ധിജീവികളെയും കരാറെടുക്കു വാനുള്ള ചുമതല കെ.പി.സി.സി സാംസ്ക്കാരിക വിഭാഗമായ വിചാര്‍വിഭാഗിനെ ഏല്പിച്ചിട്ടുണ്ട്. അവര്‍ ഈയിടെ അധികാര രാഷ്ട്രീയത്തില്‍ മാത്രം അഗ്രഗണ്യനായ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പങ്കെടുപ്പിച്ച് തൃശ്ശൂരില്‍ കണ്ണഞ്ചിപ്പിക്കുന്ന സാംസ്ക്കാരിക സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു.

പുരോഗമന-സാഹിത്യ സാംസ്ക്കാരിക നായകരെ കൂട്ടായ്മയുടെ പക്ഷേ ഏഴയലത്തുപോലും അടുപ്പിച്ചില്ല. പുരോഗമന-ഇടതുപക്ഷ സാഹിത്യമില്ലാതെ കേരളത്തിന് സാഹിത്യമില്ലെന്ന് സമ്മേളനത്തില്‍, കടുത്ത ഇടതുപക്ഷ വിമര്‍ശകനായ എം.ജി.എസ്. നാരായണന്‍ പോലും വിചാര്‍ വിഭാഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. അതിന്റെ പൊരുളൊന്നും ഗ്രഹിയ്ക്കാനുള്ള ശേഷിയുള്ള വരല്ല തൃശ്ശൂരിലേതടക്കമുള്ള വിചാര്‍വിഭാഗിന് നേതൃത്വം നല്‍കുന്നതെന്ന് എം.ജി.എസ്സിന് അറിയില്ലല്ലോ. ഡിസിസിയിലോ, യൂത്ത് കോണ്‍ഗ്രസിലോ, കെ.പി.സി.സിയിലോ സ്ഥാനം, തെരഞ്ഞെ ടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വം ഇതെല്ലാം തരപ്പെടുത്താനുള്ള പരിശീലന/അഭയ കേന്ദ്രമാണ് കോണ്‍ഗ്രസിന്റെ സാംസ്ക്കാരിക വിഭാഗമായ വിചാര്‍വിഭാഗ്.

സമൂഹത്തെക്കുറിച്ചോ, രാഷ്ട്രീയത്തെക്കുറിച്ചോ വിചാരങ്ങളൊന്നുമേ തൊട്ടുതീണ്ടിയിട്ടില്ലാ ത്തവരുടെ നേതൃത്വമാണ് വിചാര്‍വിഭാഗിന്റേത്. ഇവരിലൂടെ കോണ്‍ഗ്രസിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായ വിചാരധാരയിലേക്ക് സാഹിത്യ-സാംസ്ക്കാരിക നായകരെ ആകര്‍ഷിക്കാമെന്ന വിചാരമുണ്ടെങ്കില്‍ അത് സാധ്യമാകുവാന്‍ പോകുന്നില്ലെന്ന് വിചാര്‍ വിഭാഗിന്റെ നതൃത്വത്തെ അവരോധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണം. ഇത് മനസ്സിലാക്കാതെ കേരളത്തിലെ സാംസ്ക്കാരിക നായകന്മാര്‍ തങ്ങളുടെ ഇച്ഛയ്ക്ക് വിധേയമായി നിലപാടെടുക്കണമെന്ന് ശഠിക്കുന്നതിലെ ഔചിത്യമില്ലായ്മ സ്വയം തിരിച്ചറിയുവാനുള്ള ശേഷിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടമാക്കാതിരിക്കുന്നത് മഹാകഷ്ടം തന്നെയാണ്.

ആകാശത്തിന് കീഴിലുള്ള കാര്യങ്ങളില്‍ സാംസ്ക്കാരികനായകരെന്ന് വിളിക്കപ്പെടുന്നവര്‍ നിലപാട് വ്യക്തമാക്കണമെന്ന് ശഠിക്കുന്നതിലൂടെ അവര്‍ക്ക് അനര്‍ഹമായ അപ്രമാദിത്വം വെച്ചുനീട്ടുകയല്ലേയെന്നതുകൂടി ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ടിപിയുടെ കൊലപാതക ത്തില്‍ സംസ്ക്കാരിക നായകന്മാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ശഠിക്കുന്ന യുഡിഎഫ് നേതാക്കള്‍ മുഖ്യമായും ശ്രദ്ധിക്കേണ്ടത് കേസന്വേഷണം അട്ടിമറി ക്കപ്പെടുന്നുണ്ടോയെന്നതില്‍ മാത്രമാണ്.

കെ.കെ.ശ്രീനിവാസന്‍/kk sreenivasan

This research paper on Working of Micro Finance Insituitions (MFIs) was published as a report in Samakalika Malayalm Weekly  (Issue  28 Jan 2011) and posted on  this news portal 07 August 2011 at 12:47 AM and now the same is posted once again…..

posted by  on 07 August 2011 at 12:47 AM

ദരിദ്രര്‍ എക്കാലവും വായ്പാ സ്വീകര്‍ത്താക്കളായി നിലനിറുത്തപ്പെടേണ്ടവരെല്ലെന്നുള്ള ബോദ്ധ്യപ്പെടല്‍ മുഖ്യമാണ്. ആശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേയ്ക്കുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ വളര്‍ച്ച ഉറപ്പിക്കപ്പെടണം. എങ്കില്‍ മാത്രമെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിലെത്തിചേരാന്‍ ലഘുവായ്പ പദ്ധതിയ്ക്കാവൂ. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഷേക്‌സ്പിയറിന്റെ വെനീസിലെ കച്ചവടക്കാരായി ഇന്ത്യന്‍ ഗ്രാമങ്ങളെ വളഞ്ഞിരിക്കുന്നുവെന്ന അവസ്ഥയില്‍ നിന്നുള്ള ശക്തമായ തിരുത്ത് അനിവാര്യം.ഇതോടൊപ്പംതന്നെ കുടുംബശ്രീ മിഷന്റേതടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങളെപ്രതി സാമ്പ്രദായിക അക്കാദമിക് അന്വേഷണങ്ങളെക്കാളുപരി സ്വതന്ത്രവും നീതിയുക്തവുമായ സോഷ്യല്‍ ഓഡിറ്റിങ്ങും ധവളപത്രവും അനിവാര്യമാകുന്നുണ്ട്.Micro finanace paper pg 1 in Malyalam varika 28 Jan 2011

ണം മരത്തില്‍ കായ്ക്കില്ല. പണം പക്ഷേ മരത്തില്‍ കായ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാലോ? ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധാകേന്ദ്രമാണ് മൈക്രോ ക്രെഡിറ്റ് അഥവാ ലഘുവായ്പാ പദ്ധതി. വികസ്വര രാഷ്ട്രങ്ങളിലെ ദരിദ്ര ജന വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെ ഉദ്ധരിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യ സാധൂകരണ ചുമതല മുഖ്യമായും ഏല്‍പ്പിച്ചിട്ടുള്ളത് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെയാണ്. ഇവയുടെ സമ്പാദ്യം അനന്തമായി കുമിഞ്ഞുകൂടുന്നു. ഇവിടെയാണ് പണം മരത്തില്‍ കായ്ക്കുന്നുണ്ടോയെന്ന് സംശയിയ്ക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്.

ലഘുവായ്പ പദ്ധതിയുടെ പിതാവ് എന്ന വിശേഷണത്തിന് ഉടമയാണ് പ്രൊഫ. മുഹമ്മദ് യൂനസ്. ബംഗ്ലാദേശ് ഗ്രാമീണ ജനതയെ കൊടിയ ദാരിദ്രത്തില്‍ നിന്ന് കരകയറ്റുകയെന്ന സാമൂഹിക-സാമ്പത്തിക ദൗത്യ സഫലീകരണ ദിശയിലാണ് പ്രൊഫ.യൂനസ് ലഘുവായ്പാ പദ്ധതിക്ക് രൂപം നല്‍കുന്നത്. 1976 ല്‍ ഗ്രാമീണ ബാങ്ക് സ്ഥാപിച്ചുകൊണ്ടാണ് ഈ നൂതന പദ്ധതിയെ പ്രയോഗതലത്തിലെത്തിക്കുന്നത്. 1995 സെപ്തംബറില്‍ ബീജിങില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനമാണ് ബംഗ്ലാദേശ് മോഡല്‍ ലഘുവായ്പാ പദ്ധതിയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നത്. 100 കോടിയിലധികം ജനങ്ങള്‍, പ്രത്യേകിച്ചും വനിതകള്‍, ആഗോളതലത്തില്‍ തന്നെ ദാരിദ്രത്തിന്റെയും വിശപ്പിന്റേയും പിടിയിലാണ്. ഈയവസ്ഥക്ക് ഒരു പരിഹാരമാര്‍ഗ്ഗമായിട്ടാണ് ആഗോള വനിതാ സമ്മേളന പ്രഖ്യാപനത്തില്‍ ലഘുവായ്പാ പദ്ധതി ഇടം തേടുന്നത്. വികസ്വര രാഷ്ട്രങ്ങളിലെ 16 മില്യന്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സേവന ദാതാക്കളായി 7000 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ 2.5 ബില്യണ്‍ യു.എസ് ഡോളറിന്റെ സാമ്പത്തിക ഇടപാടുകളിലേര്‍പ്പെടുന്നുവെന്ന് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 1.3 ബില്യണ്‍ ദരിദ്രര്‍ 7 ബില്യണ്‍ യു.എസ്. ഡോളര്‍ വായ്പ സ്വീകരിച്ചിട്ടുണ്ടെന്നും ലോക ബാങ്ക് പറയുന്നു.

രാജ്യത്തെ 6,00,000 ഗ്രാമങ്ങളിലെ കേവലം അഞ്ചു ശതമാനത്തില്‍ മാത്രമാണ് ബാങ്കിങ്ങ് സേവനമുറപ്പിക്കപ്പെട്ടിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുള്ളവര്‍ 40 ശതമാനം മാത്രം. 10.7 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ബാങ്കിങ്ങ് സേവനം ലഭ്യമാക്കപ്പെട്ടിട്ടില്ലെന്നു മൈക്രോ ഫിനാന്‍സ് നെറ്റ്‌വര്‍ക്ക് സംഘടനയായ സാധന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു(1). റിസര്‍വ്വ് ബാങ്കിന്റെ സര്‍വ്വരേയും ഉള്‍ക്കൊണ്ടുള്ള സാമ്പത്തിക പദ്ധതി (Financial Inclusive Plan) യുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ അടിസ്ഥാന ബാങ്കിങ്ങ് സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ്. ഇതനുരസരിച്ച് ഇനിയും ബാങ്കിങ്ങ് സേവനമെത്തിപ്പെടാത്ത ഗ്രാമങ്ങളില്‍ സേവനമെത്തിക്കാന്‍ ബിസിനസ് കറസ്‌പോണ്ടന്റുമാരെ നിയോഗിക്കുവാന്‍ റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ, 2008-09 ല്‍, രാജ്യത്ത് 3.3 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടിട്ടുണ്ട്. മൂന്നു കോടിയിലധികം അക്കൗണ്ടുകള്‍ തുറന്ന് ആന്ധ്രാ പ്രദേശാണ് ഒന്നാം സ്ഥാനത്ത്(2). ബാങ്കിങ്ങ് സേവനം പരമാവധി ഇടപാടുകാരുടെ, പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ, വീട്ടുപടിക്കലെത്തിക്കുകയെന്നത് അനിവാര്യമാകുന്നുണ്ട്. ഇത് പക്ഷേ വിപുലപ്പെടുത്തുവാന്‍ വര്‍ത്തമാന വ്യവസ്ഥാപിത ബാങ്കിങ്ങ് മേഖല സ്വന്തം നിലയില്‍ പ്രാപ്തമല്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബിസ്‌നസ് കറസ്‌പോണ്ടന്റുമാരെന്ന നിലയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളേറെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

വികസ്വര രാഷ്ട്രങ്ങളിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലൂന്നി ഐക്യരാഷ്ട്ര സംഘടനയുടെ മില്യേന്യം വികസന ലക്ഷ്യങ്ങള്‍-2000 (Millienium Development Goals – 2000) മുന്നോട്ടുവയ്ക്കപ്പെട്ടു. 100 രാജ്യങ്ങളില്‍ നിന്നുള്ള 1000 ത്തോളം എന്‍.ജി.ഒ.കളും സിവില്‍ സൊസൈറ്റി സംഘടനകളും പങ്കെടുത്ത മില്യേന്യം ഫോറത്തിലാണ്, 2000 മേയില്‍, ഈ ലക്ഷ്യം മുന്നോട്ടുവയ്ക്കപ്പെട്ടത്. 2000 സെപ്തംബറിലെ യു.എന്‍ മില്യേന്യം പ്രഖ്യാപന പ്രകാരം 2015 ഓടെ പൂര്‍ത്തീകരിക്കുവാനുദ്ദേശിച്ചുള്ള എട്ട് ലക്ഷ്യങ്ങളില്‍ ദാരിദ്ര/വിശപ്പ് നിര്‍മ്മാര്‍ജനത്തിനാണ് പ്രഥമ പരിഗണന. ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയെന്ന നിലയില്‍ ലഘുവായ്പാ പദ്ധതിക്ക് പ്രാധാന്യമേറുന്നത് ഈ പശ്ചാത്തലത്തിലാണ്.

ലഘു വായ്പാപദ്ധതി ഇന്ത്യയില്‍

1980 കളുടെ ആരംഭത്തിലാണ് ഇന്ത്യയില്‍ ലഘുവായ്പാ പദ്ധതിയുടെ പിറവി. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് സൗകര്യങ്ങള്‍ അനുവദിച്ച് ദേശീയ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കും (നബാര്‍ഡ്) മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ക്കായി സര്‍ക്കാരേതര സംഘടന (എന്‍ജിഒ) കള്‍ക്ക് വായ്പ നല്‍കി രാഷ്ട്രീയ മഹിളാ കോശും (Rashtriya Mahila Kosh) മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (MFIs) ക്ക് വായ്പകള്‍ അനുവദിച്ച് ചെറുകിട വ്യവസായ വികസന ബാങ്കു (SIDBI) മാണ് ഇന്ത്യയില്‍ ലഘുവായ്പാ പദ്ധതിക്ക് കളമൊരുക്കിയത്. ഇതിനകം മൂന്നു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയിലെ ലഘുവായ്പാ പദ്ധതിക്ക് ഇപ്പോള്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് പൊതു/സ്വകാര്യ മേഖലാ ബാങ്കുകള്‍, ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍, റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തിലുള്ള നോണ്‍ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിങ്ങ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ്.

2010 മാര്‍ച്ച് 31 വരെയുള്ള നബാര്‍ഡ് കണക്ക് പ്രകാരം 53.10 ലക്ഷം വനിത സ്വയംസഹായ സംഘങ്ങളുടേതടക്കം 69.55 ലക്ഷം സംഘങ്ങളുടെ നിക്ഷേപങ്ങള്‍ വിവിധ ബാങ്കുകളിലുണ്ട്. 38.98 വനിതാ സംഘങ്ങള്‍ ഉള്‍പ്പെടെ 48.51 ലക്ഷം സംഘങ്ങള്‍ വായ്പ തിരിച്ചടക്കുവാനുള്ളവരാണ്. സ്വയംസഹായ സംഘങ്ങളുടെ മൊത്തം നിക്ഷേപം 6,198.77കോടി രൂപ. ഇതില്‍ 4,498.68 കോടി വനിതാ സംഘങ്ങളുടേതാണ്. 14,453.30 കോടിയുടെ ബാങ്ക് വായ്പകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും, 12,429.37 കോടി രൂപ, അനുവദിക്കപ്പെട്ടിട്ടുള്ളത് വനിതാ സംഘങ്ങള്‍ക്ക്. വനിതാ സംഘങ്ങളുടെ 23,030.36 കോടിയടക്കം മൊത്തം 28,038.28 കോടി വായ്പ തിരിച്ചടക്കപ്പെടേണ്ടതുണ്ട്. ഓരോ സംഘത്തിന്റേയും ശരാശരി തിരിച്ചടവ് സംഖ്യ 57,795 രൂപ. ഓരോ അംഗത്തിന്റെയാകട്ടെ, 4,128 രൂപ. മൊത്തം 9.7 കോടി കുടുംബങ്ങള്‍ ഗുണഭോക്താക്കള്‍.(3) ഇക്കഴിഞ്ഞ 5 വര്‍ഷ (2005-09) ത്തിനുള്ളില്‍ മാത്രമായി ലഘുവായ്പാ പദ്ധതിയില്‍ 83 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.(4) മറ്റൊരു റിപ്പോര്‍ട്ടു പറയുന്നത് ഇതേ കാലയളവില്‍ തന്നെ 252 മില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2.5 ബില്യണിലേക്കുള്ള വളര്‍ച്ചയാണ്.(5)

ഇന്ത്യയില്‍ സര്‍ക്കാരേതര സംഘടന (എന്‍ജിഒ) കളുടേതടക്കം 446 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു(6). ഇതില്‍ 50 സ്ഥാപനങ്ങള്‍ ക്രെഡിറ്റ് റേറ്റിങ്ങ് ഇന്ത്യ സര്‍വ്വീസസ് ലിമിറ്റഡി (CRISIL) ന്റെ റേറ്റിങ്ങ് ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴ എസ്.എല്‍ പുരം ഗാന്ധി സ്മാരക സേവാ കേന്ദ്രം ഈ ലിസ്റ്റില്‍ 46-ാം സ്ഥാനത്താണെന്നത് ശ്രദ്ധേയം. ആദ്യ സ്ഥാനം ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയം കൃഷി സംഘം (SKS) എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമാണെന്ന് ഇന്ത്യന്‍ മൈക്രോ ഫിനാന്‍സ് ബിസ്‌നസ് ന്യൂസ് ( 2010 ജൂലായ് 29) (7) റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്രുതഗതിയില്‍ കുതിക്കുന്ന ഈ വളര്‍ച്ചാ ഗ്രാഫിനൊപ്പം തന്നെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങള്‍ അനുവദിക്കുന്ന ലഘുവായ്പക്ക് അന്യായ പലിശ ചുമത്തിക്കൊണ്ട് കൊള്ളലാഭ സമ്പാദനത്തിനായി കോടാനുകോടി ദരിദ്രരെ ഉപകരണമാക്കി മാറ്റുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും വെളിച്ചത്തുവന്നുകൊണ്ടിരിക്കുകയാണ്.

ലാഭത്തില്‍ നിന്ന് കൊള്ള ലാഭത്തിലേക്ക്

മെക്‌സിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ലോകത്തിലെ ആദ്യ മൈക്രോ ഫിനാന്‍സ് സ്ഥാപനം ബാന്‍കോ കോംപാര്‍ട്ടമസ് (Banco Compartamos) അനുവദിക്കുന്ന ലഘുവായ്പക്ക് 86 ശതമാനം വാര്‍ഷിക പലിശ ഈടാക്കുന്നു(8). അന്യായ പലിശ ചുമത്തുന്നതില്‍ ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഒട്ടും പിറകിലല്ല. കമ്മീഷന്‍-ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ കൂടാതെ, വായ്പാ തുക കുറയുന്നതിനനുസരിച്ച് 30 മുതല്‍ 70 ശതമാനം വരെ പലിശ ചുമത്തുന്നുണ്ടെന്ന് ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ഈസ്റ്റേഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്-2006 പറയുന്നു(9).

ദരിദ്ര ജനവിഭാഗങ്ങളില്‍ നിന്ന് അന്യായ പലിശ ഈടാക്കി ഇന്ത്യന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടു എന്ന ആശങ്ക ശക്തിപ്പെടുന്നത് എസ്.കെ.എസ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്. 2010 ജൂലായ് മുംബൈ-ദേശീയ ഓഹരി വിപണികളില്‍ ഐ.പി.ഒ (Initial Public Offering) യിലൂടെ എസ്.കെ.എസ് വാരിക്കൂട്ടിയത് 1653 കോടി രൂപ. എസ്.കെ.എസിനിപ്പോള്‍ 2407 ശാഖകളിലായി 78 ലക്ഷം അംഗങ്ങള്‍. 2010 സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം അനുവദിക്കപ്പെട്ട വായ്പ 19,841 കോടി രൂപ (10). വിക്രം അഖുല ചെയര്‍മാനായുള്ള ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത് 1977 ല്‍ മാത്രമാണെന്നറിയുമ്പോഴാണ് ഇതിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമാണെന്ന് വ്യക്തമാകുന്നത്. 2006 ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളെ തെരഞ്ഞെടുത്തതില്‍ എസ്.കെ.എസ്. ചെയര്‍മാന്‍ അഖുല സ്ഥാനം പിടിച്ചു. അഖുലക്ക് ലോക സ്വാധീന വ്യക്തിപട്ടികയിലിടം ലഭിയ്ക്കാന്‍ പാതയൊരിക്കിയത് ദരിദ്രര്‍ക്ക് കടം കൊടുത്ത് അന്യായ പലിശ ചുമത്തി കൊള്ളലാഭമുണ്ടാക്കി കെട്ടിപ്പൊക്കിയ എസ്.കെ.എസിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചാ ഗ്രാഫ് തന്നെയാണ്.

രാജ്യത്തെ ദരിദ്ര ഗ്രാമീണ ജനതക്ക് സാമ്പത്തിക സേവനമെത്തിച്ച് വനിതകളെ ശാക്തീകരിക്കാന്‍ നിയോഗിക്കപ്പെട്ടവയാണ് എസ്.കെ.എസ് അടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെന്ന് ഓര്‍ക്കുക. ഈ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കൈപ്പറ്റുന്നത് ശമ്പളമടക്കം കോടികളുടെ വാര്‍ഷിക ആനുകൂല്യങ്ങള്‍. എസ്.കെ.എസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് ഗുരുമണി (ഇദ്ദേഹം പിന്നീട് പുറത്താക്കപ്പട്ടു) 2009-10 ല്‍ മാത്രം മറ്റാനുകൂല്യങ്ങള്‍ക്ക് പുറമെ കൈപ്പറ്റിയ ശമ്പളം 2.45 കോടി രൂപയെന്ന് Daily News Analaysis (2010 Nov.26) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ ചെയര്‍മാന്റെ വാര്‍ഷിക ശമ്പളം 26.5 ലക്ഷം മാത്രം. ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടേതാകട്ടെ 15 ലക്ഷം രൂപ. ഗുരുമണി കൈപ്പറ്റിയ ശമ്പളം എസ്ബിഐ ചെയര്‍മാന്റേതിനേക്കാള്‍ 9 പ്രാവശ്യം കൂടുതല്‍ ! ഗുരുമണിയുടെ പ്രതിഫലകണക്ക് ഇനിയും അവസാനിക്കുന്നില്ല…… 2009-10 ല്‍ പെര്‍ഫോമന്റ്‌സ് ബോണസ്സായി കൈപ്പറ്റിയത് 15 ലക്ഷം രൂപ. ഒറ്റത്തവണ ബോണസ് ഒരു കോടി. ഇന്‍ഷൂറന്‍സ് 4 കോടി രൂപ. ഇതിനെല്ലാം ഉപരി ഓഹരി ഓപ്ഷന്‍ പ്രകാരം 300 കോടി രൂപ മൂല്യമുള്ള 1.25 ലക്ഷം ഓഹരികള്‍.

sksഓഹരി ഓപ്ഷനിലൂടെ എസ്.കെ.എസ്.ചെയര്‍മാന്‍ അഖുല (ഇദ്ദേഹം 2011 നവംമ്പര്‍ 23ന് രാജിവച്ചു) യുടെ കയ്യിലെത്തിയത് 49.79 രൂപ മൂല്യമുള്ള 9.45 ലക്ഷം ഓഹരികള്‍. ഈ ഓഹരികള്‍ വെറും രണ്ട് മാസത്തിനു ശേഷം സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള Tree Lion Asia Master Fund എന്ന സ്ഥാപനത്തിന് ഒരു ഓഹരിക്ക് 13.67 ഡോളര്‍ പ്രകാരം വിറ്റു. ഇതിലൂടെ അഖുലയുടെ സമ്പാദ്യപ്പെട്ടിയിലെത്തിയത് 53 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഒടുക്കിയതിനു ശേഷം 173.95 കോടി രൂപയാണ് എസ്.കെ.എസിന്റെ ലാഭ(11) മെന്നറിയുക.

ലാഭേച്ചയില്ലാത്ത (Non-profitable) സംഘടനകളെന്ന് വിശേഷിപ്പിക്കിപ്പെടുന്ന എന്‍ജിഒകളുടേതടക്കമുളള സംരംഭങ്ങളുടെ നിലനില്‍പും പുരോഗതിയും നിര്‍ണ്ണയിക്കപ്പെടുന്നത് പ്രധാനമായും അവയുടെ ലാഭത്തെ ആധാരമാക്കിയാണെന്നത് അംഗീകരിക്കപ്പെട്ട വാണിജ്യതത്വം. ‘ലാഭേച്ച’യില്ലാത്ത സംഘടനകളുടെ ലാഭം (Profit) പക്ഷേ കൊള്ളലാഭ (Profiteering) ത്തിലേക്ക് വഴിമാറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതം ഏറെ ഗുരുതരമായിരിക്കും. ഇന്ത്യന്‍ എക്‌സ്പ്രസ് ഡെവലപ്പ്‌മെന്റ് എഡിറ്ററായിരുന്ന, ഇപ്പോള്‍ വികസന വിഷയങ്ങളില്‍ ഗവേഷകനായ ദേവീന്ദര്‍ ശര്‍മ തന്റെ ബ്ലോഗില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ലാഭത്തിന്റെ കുത്തനെയുള്ള ഗ്രാഫ് വ്യക്തമാക്കുന്നുണ്ട്.

2007-08

കോടി

2009-10

കോടി

എസ്.കെ.എസ്

170.1

958.79

ബന്ധന്‍

6.56

222.11

ബി.എസ്.എസ്.

7.03

155.38

ഷെയര്‍ മൈക്രോ ഫിനാന്‍സ്

113.08

475.28

ഗ്രാമീണ്‍ മൈക്രോ ഫിനാന്‍സ്

82.65

327.35

സമാധന്‍ സഫറുദ്ദീന്‍

127.45

724.09

വിജിവാന്‍

36.37

327.89* (12)

ആന്ധ്രാ അനുഭവം

ഗ്രാമീണമേഖലയില്‍ ഒരു ഡോളറിന് താഴെമാത്രം വരുമാനമുള്ളവര്‍ക്ക് ഒദ്യോഗിക ബാങ്കിങ്ങ് സേവനമുറപ്പിക്കാന്‍(13) ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട എസ്‌കെഎസ് അടക്കമുള്ളവര്‍ കൊള്ളലാഭക്കാരയപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളേറെ മുഖ്യമായും ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ബംഗ്ലാദേശ് ഗ്രാമീണ മോഡല്‍ എന്ന വിശേഷണം നല്‍കിയാണ് ആന്ധ്രയില്‍ ലഘുവായ്പാ പദ്ധതി വ്യാപകമാക്കപ്പെടുന്നത്. എന്നാല്‍ ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം തെറ്റുന്നുവെന്നുള്ളതാണ് ആന്ധ്രയില്‍ പ്രകടമാകുന്നത്. ഇന്ത്യയിലെ 75 ശതമാനത്തോളം മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആന്ധ്രയിലാണ്. ഗ്രാമീണ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ 273 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വായ്പ തിരിച്ചടയ്ക്കാനാവാതെ ഇതിനകം 54 പേര്‍ ആന്ധ്രയില്‍ ആത്മഹത്യ ചെയ്തു.(14) 2010 ല്‍ മാത്രമായി 30 പേര്‍ ആത്മഹത്യ ചെയ്തുവെന്നും അതില്‍ 17 പേര്‍ എസ്‌കെഎസില്‍ നിന്ന് വായ്പയെടുത്തവരുമാണെന്നാണ് ഫ്രന്റ് ലൈന്‍ റിപ്പോര്‍ട്ട്.(15) 2010 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 60 ലക്ഷം ജനങ്ങള്‍ക്ക് 9000 കോടി രൂപ ലഘുവായ്പ അനുവദിച്ചിട്ടുണ്ട്. ആന്ധ്രയില്‍ എസ്.കെ.എസ്, സ്പന്ദന തുടങ്ങിയ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ 28 മുതല്‍ 33 ശതമാനം വരെ പലിശ ചുമത്തുന്നു(16).

2005 ഓടുകൂടിയാണ് എസ്.കെ.എസ് അടക്കമുള്ള ആന്ധ്രയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വാണിജ്യ വല്‍ക്കരണ പാതയിലേറുന്നത്. ആന്ധ്രയിലെ ദരിദ്ര ഗ്രാമീണ മേഖല കൊള്ളലാഭത്തിന്റെ വിത്തിറക്കാന്‍ പറ്റിയ മണ്ണാണെന്നു കൃത്യമായി തിരിച്ചറിഞ്ഞിടത്തായിരുന്നു ഈ നീക്കം. 2003ല്‍ കര്‍ഷക കുടുംബങ്ങളുടെ കടബാദ്ധ്യത ദേശീയ ശരാശരി 49 ശതമാനമാണെന്നിരിക്കെ ആന്ധ്രയിലേത് 82 ശതമാനമായിരുന്നുവെന്നും സാമ്പത്തിക വിദ്ഗ്ദ്ധനും എഴുത്തുകാരനുമായ മില്‍ഫോര്‍ഡ് ബാറ്റ്‌മെന്‍ പറയുന്നു.(17) ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ കൊള്ളപലിശയും ഇതിന്റെ പരിണിതിയായുണ്ടാകുന്ന ആത്മഹത്യകളും സാമൂഹിക സാമ്പത്തിക-മാനവ ദുരന്തമാവുകയാണെന്നും ബാറ്റ്‌മെന്‍ പറയുന്നു.

ആന്ധ്രയിലേതുപോലെത്തന്നെ ഒറീസയിലെ ഗ്രാമീണ മേഖലയും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ അന്യായ പലിശയില്‍ ശ്വാസം മുട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.(18) ഇക്കഴിഞ്ഞ മാസം കേന്ദ്രപ്പാറ ജില്ലയിലെ രത്‌നാകര്‍ ജന എന്ന ഭൂരഹിത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കാന്‍ ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ഇദ്ദേഹം ലഘുവായ്പയെടുത്തിരുന്നു. അതു പക്ഷേ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടക്കാനായില്ല. ഒപ്പം, മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ബലപ്രയോഗവും. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഇത്തരത്തിലുള്ള ആത്മഹത്യ ഒറീസയില്‍ ഒറ്റപ്പെട്ടതല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേരളത്തില്‍ കുടുംബശ്രീ

1992ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഏഴുവാര്‍ഡുകളില്‍ 2003 ദരിദ്ര കുടുംബങ്ങളെ സാമൂഹിക പങ്കാളിത്തത്തോടെ കണ്ടെത്തുന്നതോടെയാണ് ലഘുവായ്പ/സമ്പാദ്യ പദ്ധതി/ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എന്ന പേരില്‍ കേരളത്തില്‍ പ്രാരംഭംകുറിക്കുന്നത്. 88 അയല്‍ക്കൂട്ടങ്ങള്‍, ഏഴു ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റികള്‍ (ഏഡിഎസ്) ഇവയുടെ ഉന്നത തല സമിതി എന്ന നിലയില്‍ കമ്മ്യൂണിറ്റി ഡവലപ്പെമെന്റ് സൊസൈറ്റി (സിഡിഎസ്) എന്നിവയടങ്ങുന്ന ത്രിതല സംഘടനാ സംവിധാനത്തോടെയായിരുന്നു ഇതിന്റെ തുടക്കം. 1993-ല്‍ ഇത് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട പ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആലപ്പുഴ ഒന്നാംഘട്ട പ്രവര്‍ത്തന വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏറ്റവും പിന്നോക്ക ജില്ലയായ മലപ്പുറത്ത് രണ്ടാംഘട്ടം ആരംഭിച്ചു, നഗര-ഗ്രാമ വ്യത്യാസമില്ലാതെ.kudumbasree(1).jpg

ആലപ്പുഴ-മലപ്പുറം മാതൃകകളുടെ വിജയമാണ് കുടുംബശ്രീ മിഷന്‍ രൂപീകരണത്തിന് അടിത്തറയായത്. 1998 മെയ് 17ന് മലപ്പുറത്ത് കുടുംബശ്രീ ഔദ്യോഗികമായി അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ഉദ്ഘാടനം ചെയ്തു. 1998 നവംബറില്‍ കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ എല്ലാ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന വനിതാ പദ്ധതികളും കുടുംബശ്രീ മിഷനില്‍ ലയിപ്പിക്കപ്പെടുകയായിരുന്നു. കേവലം 7868 ആയല്‍ക്കൂട്ടങ്ങളുടേയും 616 എ. ഡി. എസ്സുകളും 58 സി. ഡി. എസ്സുകളുമായി 1999 ഏപ്രില്‍ ഒന്നിനാണ് കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്റെ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇപ്പോള്‍ 190483 അയല്‍ക്കൂട്ടങ്ങളും 17033 എ. ഡി. എസ്സുകളും 1061 സി. ഡി. എസ്സുകളുമായി കുടുംബശ്രി മിഷന്‍ അതിന്റെ സജ്ജീവ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. വീട്ടുമുറ്റത്തെ ബാങ്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബശ്രീ കഴുത്തറുപ്പന്‍ ബ്ലയ്ഡ് പലിശക്കാരില്‍നിന്ന് ഒട്ടനവധി കുടുംബങ്ങളെ രക്ഷിച്ചുവെന്ന് കുടുംബശ്രീ സി. ഡി. എസ്. ത്രിതല സംഘടനാ സംവിധാനം പഠനസഹായി (2008-09 പേജ്-8) അടിവരയിടുന്നു. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും അക്കദമിക് പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നതുമായ കേരളത്തിന്റെ ലഘുവായ്പ പദ്ധതിയായ കുടുംബശ്രീ മിഷനും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നതിന്റെ സൂചനകള്‍ ശക്തമാണ്.

കുടുംബശ്രീ ദിശതെറ്റുന്നു; ആത്മഹത്യകള്‍ കേരളത്തിലും

തൃശ്ശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന് കീഴില്‍ 580 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 79 അയല്‍ക്കൂട്ടങ്ങളിലെ 358 അംഗങ്ങള്‍ക്ക് ഓണക്കാലത്ത് (ഓണം-2010) ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ വായ്പതരപ്പെടുത്തി നല്‍കി. ഇതിനു പിന്നില്‍ പക്ഷേ വ്യക്തമാകുന്നത് പ്രധാനമായും കുടുംബശ്രീ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിചലനവും സുതാര്യതയില്ലായ്മയുമാണ്.

വിവരാവകാശ നിയമപ്രകാരം 2010 നവംബര്‍ 11 ന് പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്നു ഈ ലേഖകന് ലഭ്യമായ വിവരങ്ങളില്‍ (ഉ-10714/10, 11-11-10) നിന്നു തന്നെയാണ് മുന്‍ചൊന്ന വസ്തുതകള്‍ പ്രകടമാകുന്നത്. ഫ്രിഡ്ജ് (127 എണ്ണം), മിക്‌സി (78), ഗ്യാസ് സ്റ്റൗ (16), വാഷിങ്ങ് മെഷീന്‍ (43), ടി.വി. (66), ഡിവിഡി (50), ഇസ്തിരിപ്പെട്ടി (24), എല്‍.സിഡി. ടിവി (14), ക്യാമറ (4), ഗ്രൈന്റര്‍ (24), എയര്‍ കണ്ടീഷണര്‍ (2), മൈക്രോവേവ് ഓവന്‍ (1), ഹോം തിയ്യേറ്റര്‍ (2) എന്നിവയാണ് അംഗങ്ങള്‍ക്ക് തവണ വ്യവസ്ഥയില്‍ വിതരണം ചെയ്തത്. സാംസങ്ങ്, ഉഷ എന്നീ ബഹുരാഷ്ട്ര കമ്പനികളുടെ ഗൃഹോപകരണങ്ങളാണ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഈയിനത്തില്‍ 34,43,260 രൂപ അംഗങ്ങള്‍ക്ക് ബാങ്ക് വായ്പ തരപ്പെടുത്തികൊടുത്തിട്ടുണ്ട്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മോഡല്‍ വഴിമുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ് ലഘുവായപാ പദ്ധതി കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രക്രിയയില്‍ വിദേശ ബാങ്കുകളുടെയും ലോക ബാങ്കിന്റെയും കരിനിഴല്‍ വീഴാതിരിക്കേണ്ടത് കേരള ജനതയുടെ ആവശ്യമായിരുന്നു. ഇവിടെ നിന്നാണ് കുടുംബശ്രീയുടെ ഉത്ഭവം. ലോക ബാങ്കിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന സമീപനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിശാസ്ത്രത്തിലാണ് കുടുംബശ്രീക്ക് രൂപം കൊടുത്തത്(19). ലഘുവായ്പ പദ്ധതിയിലൂടെ നവഉദാരവല്‍ക്കരണ ശക്തികള്‍ തങ്ങളുടെ ഫിനാന്‍സ് മൂലധനം മൂന്നാം ലോകത്തെ ദരിദ്രരെ ലക്ഷ്യമാക്കി കയറ്റിഅയക്കുന്നു. വായ്പകള്‍ നല്‍കി ക്രയശേഷി പുഷ്ഠിപ്പെടുത്തി ദരിദ്രരെ ചൂഷണം ചെയ്യുന്നു. അതായത്, നവ ഉദാരവല്‍ക്കരണ പ്രയോക്താക്കളുടെ കൂട്ടിരിപ്പുക്കാരായ ബഹുരാഷ്ട കമ്പനികളുടേതടക്കമുള്ള വന്‍കിടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള ഉപഭോഗതൃഷ്ണ ദരിദ്ര ജനതയില്‍ വളര്‍ത്തിയെടുക്കുന്നു. ഇത്തരം വിമര്‍ശനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സാമ്പത്തിക വിദഗ്ദ്ധരുടെ മുന്‍കയ്യില്‍ കുടുംബശ്രീ മിഷന് ലോകബാങ്കിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിശാസ്ത്രം സമ്മാനിച്ചത്.

വ്യത്യസ്ത രീതിശാസ്ത്രം

തദ്ദേശ സ്വയംഭരണ പ്രദേശത്ത് ലഭ്യമായിട്ടുള്ള പ്രകൃതി വിഭവങ്ങളുടെയും മാനവ വിഭവശേഷിയെയും അനുയോജ്യമായ രീതിയില്‍ പ്രാദേശികമായി സമന്വയിപ്പിച്ച് തൊഴിലും ഉല്പാദനവും വരുമാനവും വര്‍ദ്ധിപ്പിച്ച് പൊതു സാമ്പത്തിക വികസനത്തിന്റെ ഫലമായിട്ടുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് ശാശ്വതമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു(20). ഇത് ഒരു ഭാഗത്ത് പറയുമ്പോള്‍ തന്നെ മറുഭാഗത്ത് തൊഴിലും ഉല്പാദനവും വരുമാനവും വര്‍ദ്ധിപ്പിക്കാതെ ദരിദ്രരെ കടബാദ്ധ്യതയില്‍ കുരുക്കിയിട്ട് ദാരിദ്ര്യത്തെ ശാശ്വതവല്‍ക്കരിക്കുന്ന ഗൃഹോപകരണ വിതരണം പോലുള്ള കുടുംബശ്രീ മാതൃകകളാണ് ശാശ്വതവല്‍ക്കരിക്കപ്പെടുന്നത്. ദരിദ്ര ജനവിഭാഗങ്ങളുടെ ക്രയശേഷി ചൂഷണം ചെയ്യുവാന്‍ ലോകബാങ്കിനെ അനുവദിക്കില്ലെന്ന് ഡോ. ഐസക് അടിവരയിടുമ്പോള്‍തന്നെ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം അതിവിദൂരമായിരിക്കെതന്നെ, നവ ഉദാരവല്‍ക്കരണ പ്രയോക്താക്കളുടെ കൂട്ടിരിപ്പുക്കാരായിട്ടുളളവരുടെ ഉല്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടുവാനുള്ള വായ്പ തരപ്പെടുത്തികൊടുക്കുന്ന കേവലം ഇടനിലക്കാരായി ലോകബാങ്കിന്റേതില്‍നിന്ന് വ്യത്യസ്തമായ രീതിശാസ്ത്രത്തിലൂടെ രൂപപ്പെടുത്തിയതെന്നവകാശപ്പെടുന്ന കുടുംബശ്രീ വര്‍ത്തിച്ചിരിക്കുന്നു.

എയര്‍ കണ്ടീഷനടക്കമുള്ളവ വിതരണം ചെയ്യുന്നതിലാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിടുന്ന കുടുംബശ്രീ മിഷന്‍ ഇടനിലക്കാരായത്. കുടുംബശ്രീയില്‍ ഇപ്പോള്‍ ദാരിദ്ര്യരേഖയ്ക്കുമേലുള്ള വനിതകളും അംഗങ്ങളാണ്. ബി.പി.എല്‍ക്കാര്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകബാങ്ക് പോലും ദരിദ്രജനവിഭാഗങ്ങളെ മാത്രം മുന്‍നിര്‍ത്തിയാണ് ലഘുവായ്പാ പദ്ധതിക്ക് രൂപം നല്‍കിയത്. ഇതില്‍നിന്നും പക്ഷേ തീര്‍ത്തും വ്യത്യസ്തമായാണ് ഇവിടെ കുടുംബശ്രീയില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ നവ ഉദാരവല്‍ക്കരണ പ്രയോക്താക്കളെന്നു വിളിക്കപ്പെടുന്ന ബഹുരാഷ്ട കമ്പനികളുടെ തന്നെ ഉല്പന്നങ്ങള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം (വിപണിയുടെ ശക്തിയെന്നു വായിക്കുക) ആവശ്യംപോലെ വര്‍ദ്ധിപ്പിച്ചുനല്‍കപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഏറെ പ്രകടമല്ലെന്നത് കേരളത്തിന്റെ സവിശേഷതയാണ്. മോശമല്ലാത്ത സാക്ഷരതാ നിരക്കും മലയാളിയുടെ പ്രവാസ ജീവിതങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത സമ്പാത്തിക ചുറ്റുപ്പാടുമാണ് ഈ സവിശേഷതക്ക് ആധാരം. ഈ ചുറ്റുപ്പാട് മലയാളികളുടെ ഉപഭോഗത്വര ശക്തിപ്പടുത്തുന്നതില്‍ ഒട്ടും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്നോ മുകളിലുള്ളവരെന്നോ ഭേദമില്ലാതെ കോടികള്‍ മറിയുന്ന ലഘുവായ്പാ പദ്ധതികളുടെ ഗുണഭോക്താക്കളാകുവാന്‍ എല്ലാവര്‍ക്കും അപൂര്‍വ്വ അവസരം ഒരുക്കികൊടുത്തിരിക്കുന്നു. ഇതാകട്ടെ മലയാളിയുടെ ഉപഭോഗതൃഷ്ണയെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയാണ്. ഈ അപൂര്‍വ്വ അവസരം പരമാവധി മുതലാക്കുവാനുള്ള നൂതന വിപണന തന്ത്രങ്ങള്‍ മെനഞ്ഞ് അത് പ്രയോഗവല്‍ക്കരിക്കുന്നതില്‍ വന്‍കിട കമ്പനികള്‍ അവരുടെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നു – പ്രത്യേകിച്ചും കിടമത്സര വേദിയായി പരിണമിച്ചിട്ടുള്ള വര്‍ത്തമാന വിപണി വ്യവസ്ഥയില്‍. ഇവിടെ കുടുംബശ്രീ മിഷന്‍ എന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ഗൃഹോപകരണ വിതരണംപോലുള്ളവ ഏറ്റെടുത്ത് ഈ വന്‍കിട കമ്പനികളുടെ വിപണന തന്ത്രങ്ങളുടെ വരുതിയിലകപ്പെുടുകയാണ്.

കേരളത്തില്‍ ഒരു ചെറിയ കാലയളവിനുള്ളില്‍തന്നെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളു(47)ടെ അഭൂതപൂര്‍വ്വമായ പെരുക്കം.(21) ലഘുവായപാ പദ്ധതിയുടെ പിന്‍ബലത്തില്‍ പരസ്പരം സഹായിച്ചും കൊച്ചുകൊച്ചു സമ്പാദ്യങ്ങള്‍ സ്വരൂപിച്ചും സംരംഭകത്വ സംസ്ക്കാരം ഊട്ടിയുറപ്പിച്ച് ദരിദ്രരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുവാനുമാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പ്രതീക്ഷിക്കപ്പെടുംപോലെ പക്ഷേ സംരംഭകത്വ സംസ്കാരം വേരൂന്നാന്‍ പറ്റിയ മാനസിക ഘടനയും ഭൗതിക സാഹചര്യവുമല്ല മലയാളിക്ക് തന്റെ സാമൂഹിക-രാഷ്ട്രീയ അവസ്ഥ സമ്മാനിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സംരംഭകത്വ സംസ്കാരം ലഘുവായ്പാ പദ്ധതിയിലൂടെ രൂപപ്പെടുത്തിയെടുക്കാമെന്നതില്‍ പ്രതീക്ഷക്ക് വകയുണ്ടെന്ന് ഉറപ്പിച്ച് പറയാനാകില്ല.

കേരളം പറയുന്ന ദാരിദ്ര്യത്തിന്റെ സ്വഭാവം പൂര്‍ണ്ണാര്‍ത്ഥത്തില്‍, പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളിലെ ദാരിദ്ര്യത്തിന്റെ സ്വഭാവുമായി തട്ടിച്ചുനോക്കുമ്പോള്‍, പൊരുത്തപ്പെടുന്നില്ല. വന്‍കിട കമ്പനികള്‍ക്ക് തങ്ങളുടെ വിപണന തന്ത്രങ്ങള്‍ ഏറെ എളുപ്പത്തില്‍ കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ പ്രയോഗിക്കാനാകുന്നുണ്ടെന്നതുതന്നെ ഇതിന്റെ പ്രതിഫലനമാണ്. ഈ അവസ്ഥയില്‍ വന്‍ കമ്പനികളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുവാനുള്ള ഇടനിലക്കാരായി പ്രാദേശിക കുടുംബശ്രീ മിഷനുകളടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പക്ഷേ ചുരുക്കം ചില പ്രാദേശിക കുടുംബശ്രീ മിഷനുകളുടെേേയാ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെയോ രാഷട്രിയ വകതിരിവില്ലായ്മയായി മാത്രം എഴുതിത്തള്ളേണ്ടതല്ല. നവലിബറല്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് അവകാശപ്പെടുന്നവരുടെ (ഇടതുപക്ഷത്തിന്റെ) സാമ്പത്തിക നയവ്യതിയാനം കൂടിയാണിത്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തില്‍ ഈയ്യിടെ വയനാട് (7 ആത്മഹത്യകള്‍) പാലക്കാട്(1), തൃശ്ശൂര്‍ (1), കണ്ണൂര്‍ (1) ജില്ലകളില്‍ നടന്ന കര്‍ഷക ആത്മഹത്യകളെ വിലയിരുത്താന്‍. കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച്ചവരുത്തിയവരും ആത്മഹത്യചെയ്തവരിലുള്‍പ്പെടുന്നുവെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ ഇടതുപക്ഷം ഭരിച്ചിരുന്ന തൃശ്ശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലെ കുടുംബശ്രീ വായ്പതരപ്പെടുത്തിനല്‍കിയെന്നത് ചൂണ്ടികാണിച്ചതിലൂടെ സാമ്പത്തികശേഷിയുള്ളവര്‍ മാത്രം ആധുനിക സൗകര്യങ്ങളുടെ ഗുണഭോക്താക്കളായാല്‍ മതിയെന്ന കുലീനവര്‍ഗ്ഗവാദമല്ല വിക്ഷേപിക്കപ്പെടുന്നത്. മറിച്ച്, കുടുംബശ്രീയടക്കമുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളിലൂടെ ദരിദ്രരെ കൈപിടിച്ചുയര്‍ത്തുവാന്‍ ശാസ്ത്രീയവും സൃഷ്ടിപരവുമായ ഇടപെടലുകള്‍ നടത്തുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നുള്ളതാണ്. ആദ്യ മുന്‍ഗണന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം. ശേഷം ആരുടെയും വായ്പാ വലയത്തില്‍ കുടുങ്ങാതെ ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം സ്വായത്തമാക്കപ്പെടട്ടെ. ഇതിനു സഹായകരമാകുന്ന ദിശയില്‍ ഉപഭോഗതൃഷ്ണ ആളിക്കത്തിച്ച് ദാരിദ്ര്യത്തെ ശാശ്വതീകരിക്കുന്ന വായ്പാരീതിയില്‍ നിന്ന് കുടുംബശ്രീ മിഷന്‍, ജനശ്രീ, ഇസാഫ് തുടങ്ങിയ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പിന്മാറണം.

അനിവാര്യമാകുന്ന സോഷ്യല്‍ ഓഡിറ്റിങ്ങ്

സാമ്പത്തികശേഷിയുള്ളവര്‍ മാത്രം ആധുനിക സൗകര്യങ്ങളുടെ ഗുണഭോക്താക്കളായാല്‍ മതിയെന്ന കുലീനവര്‍ഗ്ഗവാദമല്ല ഇവിടെ വിക്ഷേപിക്കപ്പെടുന്നത്. മറിച്ച്, കുടുംബശ്രീയടക്കമുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളിലൂടെ ദരിദ്രരരെ കൈപിടിച്ചുയര്‍ത്തുവാന്‍ ശാസ്ത്രീയവും സൃഷ്ടിപരവുമായ ഇടപെടലുകള്‍ നടത്തുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെ ന്നുള്ളതാണ്.ആദ്യ മുന്‍ഗണന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. ശേഷം ആരുടെയും വായ്പാവലയ ത്തില്‍ കുടുങ്ങാതെ ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം സ്വായത്തമാക്കപ്പെടട്ടെ. ഇതിനു സഹായകരമാകുന്ന ദിശയില്‍ ഉപഭോകതൃഷ്ണ ആളിക്കത്തിച്ച് ദാരിദ്ര്യത്തെ ശാശ്വതീകരിക്കുന്നതില്‍ നിന്ന് കുടുംബശ്രീ മിഷനു കളുടക്കമുളള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പിന്മാറണം. ഇതോടൊപ്പംതന്നെ കുടുംബശ്രീ മിഷന്റേതടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങളെപ്രതി സാമ്പ്രദായിക അക്കാദമിക് അന്വേഷണങ്ങളെക്കാളുപരി സ്വതന്ത്രവും നീതിയുക്തവുമായ സോഷ്യല്‍ ഓഡിറ്റിങ്ങും ധവളപത്രവും അനിവാര്യമാകുന്നുണ്ട്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള 100 തൊഴില്‍ ദിനങ്ങളില്‍ നിന്നു ലഭ്യമാകുന്ന തുച്ഛമായ കൂലിയാണ് ഇന്ത്യയിലെ ഗ്രാമീണരുടെ മുഖ്യവരുമാനം. ഇതിലൂടെയാണ് അവര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. ഈ തുച്ഛവരുമാനത്തിന്റെ തന്നെ പിന്‍ബലത്തിലാണ് തങ്ങളെ ശാക്തീകരിക്കുവാന്‍ വന്നവരെന്ന് കരുതി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നത്. വായ്പകളൊന്നും പക്ഷേ പുതിയ വരുമാന സ്രോതസ്സ് തുറക്കുന്നതിനായല്ല മുഖ്യമായും വിനിയോഗിക്കപ്പെടുന്നത്. മറിച്ച്, ഒരു നേരത്തെയെങ്കിലും നല്ല ആഹാരം, നല്ല വസ്ത്രം, വിവാഹം, ഉത്സവ ആഘോഷങ്ങള്‍ തുടങ്ങിയ പ്രാഥമികവും ഉല്പാദനരഹിതവുമായ ആവശ്യങ്ങള്‍ക്കാണ്. അതേസമയം ഈ വായ്പക്ക് പിന്നില്‍ പതുങ്ങിയിരിക്കുന്ന അന്യായ പലിശയെക്കുറിച്ച് ഈ ഗ്രാമീണര്‍ അജ്ഞരാണ്. ലഭ്യമാകുന്ന തുച്ഛവരുമാനം നിത്യവൃത്തിക്ക് പോലും തികയാതെ വരുമ്പോള്‍ വായ്പ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥ ഗ്രാമീണരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. ഇതോടൊപ്പം കടംകൊടുത്ത മുതലും കൊള്ളപലിശയും തിരിച്ചുപിടിയ്ക്കാനുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ബലപ്രയോഗവും കൂടിയാകുമ്പോള്‍ ദരിദ്ര ഗ്രാമീണ ജനതയ്ക്ക് മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റൊന്നുമല്ല വഴിതുറക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഷേക്‌സ്പിയറിന്റെ വെനീസിലെ കച്ചവടക്കാരായി ഇന്ത്യന്‍ ഗ്രാമങ്ങളെ വളഞ്ഞിരിക്കുന്നുവെന്ന അവസ്ഥയില്‍ നിന്നുള്ള ശക്തമായ തിരുത്ത് അനിവാര്യമാകുന്നുണ്ടെന്ന് തന്നെയാണ് സമകാലിക അനുഭവങ്ങള്‍ പറയുന്നത്.

ആന്ധ്രയില്‍ ഓര്‍ഡിനസ്

ലഘുവായ്പ പദ്ധതിയിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും സ്ത്രീശാക്തീകരണവും സാധ്യമാക്കപ്പെടുമെന്നുള്ള കണക്കുക്കൂട്ടലിനേറ്റ തിരിച്ചടിയായിട്ടുവേണം ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളെ കാണാന്‍. നിയന്ത്രണങ്ങളേതുമില്ലാതെയുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ലഘുവായ്പ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിനയായത്. ഈ തിരിച്ചറിവിന്റെ പാശ്ചാത്തലത്തിലായിരിക്കണം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉറപ്പുവരുത്തുന്നതിനായുള്ള ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. 2010 ഒക്‌ടോബര്‍ നാലിന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പ്രകാരം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ജില്ല റൂറല്‍ വികസന അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനങ്ങള്‍ സര്‍വ്വ വിവരങ്ങളും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളില്‍ അംഗങ്ങളാകാന്‍ പാടില്ല. സ്ഥാപനങ്ങള്‍ വായ്പയ്ക്കായി സെക്യൂരിറ്റി ആവശ്യപ്പെടരുത്. പലിശ നിരക്ക് പരസ്യപ്പെടുത്തണം. സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട അധികാരിക്ക് മുമ്പാകെ പ്രതിമാസ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം. ബലപ്രയോഗത്തിലൂടെ വായ്പ തിരിച്ചടപ്പിക്കുന്നത് കുറ്റകരമാണ്.(22) മുഖ്യമായും പലിശ നിരക്ക് നിയന്ത്രിക്കാനുദ്ദേശിച്ചുള്ള ഇപ്പറഞ്ഞ വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സിനെതിരെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അത് ഫലം കണ്ടില്ല. ഇതിനിടെ സംസ്ഥാനത്തെ ഒന്നാംനിര സ്ഥാപനങ്ങളായ എസ്.കെ.എസും സ്പന്ദനയും യഥാക്രമം രണ്ടു ശതമാനവും (26.69 ല്‍ നിന്ന് 24.55 ശതമാനം) മൂന്നു ശതമാനവും പലിശ കുറച്ചു. അന്യായ പലിശയില്‍ നിന്ന് പലിശയിലേക്കുള്ള മാറ്റമായിട്ടല്ല ഈ തീരുമാനമെന്ന് വ്യക്തം. ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് കളക്ഷന്‍ 99 ല്‍ നിന്ന് 20 ശതമാനത്തിലേക്ക് (23) ചുരുങ്ങുവെന്നുള്ള ബോധ്യപ്പെടലാണ് ഈ തീരുമാനത്തിന് ആധാരം.

ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍തല ഇടപെടലുകളുണ്ടായേക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) 2006 ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ കിഴക്കനേഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2006 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. പലിശ നിയന്ത്രിയ്ക്കാനുദ്ദേശിച്ചുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ നിന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കും. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയ്ക്കാന്‍ മടിക്കും. ഇവയ്ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ വിമൂഖരാകും. ഇത് ആത്യന്തികമായി ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയെ അവതാളത്തിലാക്കും-എഡിബി മുന്നറിയിപ്പ് നല്‍കുന്നു. ലഘുവായ്പാ മേഖലയിലെ അന്യായ പലിശനിരക്ക് നിയന്ത്രിക്കാതെ തന്നെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം സാധ്യമാകുമെന്ന എഡിബി നിലപാട് അന്യായ പലിശനിരക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക ദുരന്തങ്ങള്‍ക്ക് അറുതിയിടാനുതകുന്നതല്ല. അന്യായ പലിശ വസൂലാക്കല്‍ ലഘുവായ്പാ പദ്ധതി ഒഴിച്ചുകൂടാനാവാത്തതാണെന്ന എഡിബി പരോക്ഷ വാദം ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള ദൂരം ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനേ ഉപകരിക്കൂ.

ഇന്ത്യന്‍ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കുമായി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്കുകളെ താരതമ്യം ചെയ്യുന്നതില്‍ യുക്തിയില്ലെന്നാണ് എഡിബി വാദം. വാണിജ്യ ബാങ്കുകള്‍ വന്‍കിട വായ്പകളാണ് അനുവദിക്കുന്നത്. അവ തിരിച്ച് ലഭ്യമാകുന്നതില്‍ വീഴ്ചകളുണ്ടാകുന്നില്ല. അതേസമയം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് ചെറുവായ്പകള്‍. ഇതിന്റെ തിരിച്ചടവില്‍ നഷ്ടസാധ്യതകളേറെയാണ്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്ക് നിയന്ത്രണങ്ങള്‍ക്കെതിരെ ഇത്തരം ന്യായീകരണങ്ങള്‍ നിരത്തുമ്പോഴും ഇവയുടെ പ്രവര്‍ത്തന ചെലവ് ന്യായയുക്തമാക്കുന്നതിന്റെ ദിശയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സാരഥികളും ഉന്നത ഉദ്യോഗസ്ഥരും കൈപ്പറ്റേണ്ടത് ന്യായമായ ശമ്പളവും ആനുകൂല്യങ്ങളുമായിരിക്കണമെന്ന നിര്‍ദ്ദേശങ്ങളൊന്നും എഡിബിയുടെ കിഴക്കനേഷ്യന്‍ ഡിപ്പാര്‍ട്ടുമെന്റ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. എസ്.കെ.എസിനെപോലുള്ള സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവര്‍ കൈപ്പറ്റുന്ന കോടികളുടെ വാര്‍ഷിക ശമ്പളവും ആനുകൂല്യങ്ങളും ദരിദ്രര്‍ക്ക് അവര്‍ നല്‍കിയ വായ്പയില്‍ നിന്ന് അന്യായ പലിശ വസൂലാക്കികൊണ്ടാണെന്നുള്ള യാഥാര്‍ത്ഥ്യം ഇവിടേയും ചേര്‍ത്തുവായിക്കുക.

വായ്പാ തിരിച്ചടവുകള്‍ മന്ദഗതിയില്‍

മൈക്രോ ഫിനാന്‍സ് മേഖലയില്‍ ആന്ധ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയുടെ പ്രതിഫലനമെന്നോണം, എസ്.കെ.എസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെ ക്രിസില്‍ (ഇഞകടകഘ) നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് (2010 നവംബര്‍ 22) റിപ്പോര്‍ട്ട് ചെയ്യുന്നു.(24)

2010 മാര്‍ച്ച് 31 വരെ, പൊതു/സ്വകാര്യ മേഖലാ ബാങ്കുകള്‍ 1407 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 10,095.36 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എസ്‌ഐഡിബിഐ (ടകഉആക) 146 സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത് 3808.20 കോടി രൂപ.(25) മൊത്തം 13,903.56 കോടി രൂപയുടെ വായ്പ. ആന്ധ്ര ഓര്‍ഡിന്‍സിന് ശേഷം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകേണ്ട വായ്പ തിരിച്ചടവ് കളക്ഷനില്‍ കുത്തനെ കുറവുണ്ടായിട്ടുണ്ടെന്ന് (99 ല്‍ നിന്ന് 20 ശതമാനത്തിേലക്ക്) റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല ആശങ്കപ്പെടുകതന്നെ വേണം. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവ് കളക്ഷന്‍ കുറയുമ്പോള്‍ അത് സ്വാഭാവികമായും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭ്യമാകേണ്ട വായ്പാ തിരിച്ചടവിനെ ബാധിക്കും. അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ താളംതെറ്റിച്ചേക്കും. ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ വായ്പ വാരികോരികൊടുക്കുന്നതിനു പിന്നിെല, സ്‌പെക്ട്രം ഇടപാടിലടക്കം, അവിഹിത ഇടപ്പെടലുകളും കോടികളുടെ കിക്ക്ബാക്‌സുകളും വെളിച്ചത്തുവരികയാണ്. ഇത്തരം പിന്നാമ്പുറം കഥകള്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ആയിരക്കണക്കിന് കോടികളുടെ വായ്പാ ഇടപാടുകളില്‍ നിന്നും പുറത്തുവരുമെന്നത് അതിവിദൂരത്തായിരിക്കില്ല.

ഗ്രാമീണ മേഖലയില്‍ സാമ്പത്തിക സേവനം പ്രദാനം ചെയ്യുകയെന്നതാണ് ഇന്ത്യയിലെ റീജ്യണല്‍ റൂറല്‍ ബാങ്കുകളുടെ പ്രധാന ദൗത്യം. ഇവര്‍ കുറഞ്ഞ നിരക്കില്‍ വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും വായ്പ നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ഇതിനുപകരം പക്ഷേ, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി 103 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 52.22 കോടി രൂപ വായ്പ നല്‍കിയിരിക്കുന്നു. മുന്‍ഗണന മേഖലയെന്ന നിലയില്‍ ഗ്രാമീണ വികസനത്തിനും കാര്‍ഷിക വായ്പകള്‍ക്കുമായി 60 ശതമാനം ബാങ്ക് വായ്പകള്‍ അനുവദിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വായ്പകളെല്ലാം ഈ മുന്‍ഗണനാ വായ്പാ പട്ടികയിലാണ് റിസര്‍വ്വ് ബാങ്ക് ഉള്‍പ്പെടുത്തുന്നത്.(26) ഗ്രാമീണ ജനതയ്ക്ക് നേരിട്ട് സാമ്പത്തിക സേവനമെത്തിക്കേണ്ട ഉത്തരവാദിത്വം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പുറംകരാര്‍ (outsourceing) നല്‍കി ഒഴിഞ്ഞുമാറുന്ന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല വല്ലാത്തൊരു ഊരാകുടിലാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. വായ്പാ മുന്‍ഗണന പട്ടികയിലുള്‍പ്പെടുത്തിയും അല്ലാതെയും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കോടികളുടെ വായ്പ തിരിച്ചു ലഭിക്കണമെങ്കില്‍ ദരിദ്ര ഗ്രാമീണ ജനവിഭാഗങ്ങളില്‍ നിന്ന് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അന്യായ പലിശ വസൂലാക്കുവാന്‍ കൂട്ടുനില്ക്കണമെന്ന ഊരാക്കുടുക്കിലാണ് വര്‍ത്തമാന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല.

മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുന്നത് 8 മുതല്‍ 10 ശതമാനം പലിശ നിരക്കിലാണ്. ഇത്രയും താഴ്ന്ന നിരക്കില്‍ അനുവദിക്കപ്പെടുന്ന വായ്പയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അന്യായ പലിശക്ക് ലഘുവായ്പയായി ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ കൊള്ള ലാഭമുണ്ടാക്കുവാനുള്ള ഉപകരണമാക്കി മാറ്റുവാന്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്ര ജനതയെ വിട്ടുകൊടുക്കുന്നതിന്റെ പാപഭാരത്തില്‍ നിന്ന് ഗ്രാമീണ മേഖലക്ക് സാമ്പത്തിക സേവനമെത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ട അതേസമയം കോര്‍പ്പറേറ്റ് മേഖലക്ക് വന്‍കിട വായ്പ നല്‍കുന്നതില്‍ ഏറെ വ്യാപൃതരാകുന്ന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലക്ക് ഒഴിഞ്ഞുനില്‍ക്കാനേയാകില്ല.

മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു പകരം കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മേഖലയെ മത്സരക്ഷമമാക്കണമെന്നാണ് എഡിബി പറയുന്നത്.(27) ജാതി-മത-രാഷ്ട്രീയ സംഘടനകളടക്കമുള്ളവയുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് പക്ഷേ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വായ്പ ലഭ്യമാകുന്നതിനുള്ള ഏറെ സാധ്യതകളാണ് തുറന്നുനല്‍കിയിരിക്കുന്നത്. അതായത്, ഒരു സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത് മറ്റൊന്നിന്റെ കടം വീട്ടുകയെന്ന അവസ്ഥ. വീട്ടുമുറ്റത്തെ ലഘുവായ്പാ സൗകര്യങ്ങളിലൂടെ മാത്രം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്നവസ്ഥയില്‍ നാളെക്ക് വേണ്ടിയുള്ള ശ്വാശത സമ്പാദ്യമെന്നതിനെപ്രതി മുന്‍കരുതലുകളുണ്ടായേക്കില്ലെന്ന വസ്തുത കാണാതെ പോയികൂട. ദരിദ്രര്‍ എക്കാലവും വായ്പാ സ്വീകര്‍ത്താക്കളായി നിലനിറുത്തപ്പെടേണ്ടവരെല്ലെന്നുള്ള ബോദ്ധ്യപ്പെടല്‍ മുഖ്യമാണ്. വായ്പാ ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടെയും തോത് ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെ നേര്‍ത്തുവരേണ്ടതുണ്ട്. അതായത്, ആശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേയ്ക്കുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ വളര്‍ച്ച ഉറപ്പിക്കപ്പെടണം. എങ്കില്‍ മാത്രമെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിലെത്തിചേരാന്‍ ലഘുവായ്പ പദ്ധതിയ്ക്കാവൂ.

നിര്‍ദ്ദിഷ്ട മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍

ലഘു വായ്പയെടുത്തവരുടെ ആത്മഹത്യകളെ തുടര്‍ന്ന് ആന്ധ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും ദേശീയതലത്തില്‍ തന്നെ മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുവാന്‍ ബില്‍ ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്കും ഈ മേഖലയെകുറിച്ച് പഠിയ്ക്കാന്‍ സബ്ബ്-കമ്മിറ്റിയെ നിയോഗിച്ചു. ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വൈ.എച്ച്.മെല്‍ഗം നേതൃത്വം നല്‍കിയ സബ്ബ് കമ്മിറ്റി ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് ദേശീയ മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് 2010 നവംബര്‍ 23ന് കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായന്‍മീന രാജ്യസഭയില്‍ പറഞ്ഞിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഫെയര്‍ പ്രാക്ടീസ് കോഡ് മാത്രമാണ് ദേശീയ തലത്തില്‍ ഇപ്പോള്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ബാധകമാകുന്നത്. ഈ കോഡില്‍ പക്ഷേ പലിശ നിയന്ത്രണത്തെക്കുറിച്ചൊന്നും പറയുന്നില്ല. അതുകൊണ്ടുതന്നെ മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ലഘുവായ്പകള്‍ക്കുമേല്‍ യഥേഷ്ടം പലിശ ചുമത്തുന്നു. മെല്‍ഗം സബ്ബ് കമ്മിറ്റി റിപ്പോര്‍ട്ട് പക്ഷേ പലിശ നിയന്ത്രണത്തിന്റെ ആവശ്യകതയിലൂന്നുന്നുണ്ട്. ലഘുവായ്പകള്‍ക്കുമേല്‍ യഥേഷ്ടം പലിശ ചുമത്തുന്നതിന് അറുതിയിടുന്നതില്‍ മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍ പ്രത്യേകം ഊന്നല്‍ നല്‍കുമെന്നുതന്നെ പ്രതീക്ഷിക്കപ്പെട്ടു. ഇതിന് വിരുദ്ധമായി ബില്‍ ഇപ്പോഴും പക്ഷേ അനിശ്ചിതാവസ്ഥയിലാണ്. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ തിരിച്ചുനല്‍കേണ്ട കോടാനുകോടി വായ്പകള്‍ കൃത്യമായി ഒടുക്കപ്പെടുന്നതിന് ഈ നിര്‍ദ്ദിഷ്ട ബില്‍ തടസ്സമായി മാറുമോയെന്നതും കാത്തിരുന്നുകാണേണ്ടതാണ്.

മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങളുടെ പിന്‍മാറ്റം

1996 ല്‍ പ്രവര്‍ത്തനമാരംഭിച്ച് കേരളത്തിലെ ലഘു വായ്പമേഖലയില്‍ ഏറെ ശ്രദ്ധയാര്‍ജ്ജിച്ച ആലപ്പുഴ ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ സെക്രട്ടറി കെ.ജി. ജഗദീശന്‍ ഈ ലേഖകന് 2002 ല്‍ അനുവദിച്ച അഭിമുഖ(28)ത്തില്‍ പറഞ്ഞതിങ്ങനെ, ‘…ഇപ്പോള്‍ ആറ് വില്ലേജ് വികസന കേന്ദ്രങ്ങളും ഒരു അര്‍ബന്‍ വികസന കേന്ദ്രവും നിലവിലുണ്ട്. ഇതിനെ ഭാവിയില്‍ ഒരു വിമന്‍സ് ബാങ്കായി ഉയര്‍ത്തിയതിനുശേഷം ഈ പ്രക്രിയ പൂര്‍ണ്ണമായും സ്ത്രീകളെ ഏല്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ഘട്ടത്തില്‍ സന്നദ്ധസംഘടനയായ ഞങ്ങള്‍ പിന്മാറും’.എന്നാല്‍ ഗാന്ധി സ്മാരകസേവാ കേന്ദ്രത്തിന്റെ പിന്മാറ്റം ഇപ്പോഴും സാധ്യമായിട്ടില്ല. ഇതെന്തുകൊണ്ടെന്നതിന് ജഗദീശന്‍ വിശദീകരിക്കുന്നു: ‘സ്വരുകൂട്ടി വയ്ക്കപ്പെടുന്ന സോഷ്യല്‍ ക്യാപ്പിറ്റലിന്റെ പിന്‍ബലത്തില്‍ വിമന്‍സ് ബാങ്കെന്ന ലക്ഷ്യത്തില്‍ നിന്നു ഞങ്ങള്‍ വ്യതിചലിച്ചിട്ടേയില്ല. ഈ മേഖലയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ അഭൂതപൂര്‍വ്വമായ പെരുക്കം, പ്രത്യേകിച്ചും ജാതി-മത-രാഷ്ട്രീയ സംഘടനകളുടെ കടന്നുവരവ്, ഞങ്ങളുടെ പ്രതീക്ഷക്ക് വിലങ്ങുതടിയായി. ഈ ആശാസ്യമല്ലാത്ത അവസ്ഥയിലും പക്ഷേ വിമന്‍സ് ബാങ്കെന്ന ലക്ഷ്യസാധൂകരണ പ്രക്രിയ പുരോഗമിക്കുകയാണ്. 2012 നുള്ളില്‍ തന്നെ ഈ ലക്ഷ്യം പൂര്‍ത്തികരിക്കപ്പെടുമെന്നുള്ള വിശ്വാസത്തിലാണ് ഞങ്ങള്‍.ബാങ്കുകളെ വായ്പക്കായി ആശ്രയിക്കാതെ തന്നെ, ഞങ്ങള്‍ കെട്ടിപ്പടുത്തുണ്ടാക്കിയ അയല്‍ക്കൂട്ടങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന വികസന പ്രക്രിയക്ക് ചുക്കാന്‍പിടിക്കാന്‍ പ്രാപ്തിയുള്ള വീട്ടുമുറ്റത്തെ വിമന്‍സ് ബാങ്ക് രൂപപ്പെടുക തന്നെ ചെയ്യും.’

വായ്പാ, സംരഭകത്വം, സമ്പാദ്യം, മൂലധനം, നിക്ഷേപം തുടങ്ങിയ പന്ഥാവിലൂടെ സഞ്ചരിച്ച് ആത്യന്തികമായി സ്ത്രീശാക്തീകരണത്തിന്റെ പ്രൊഫഷണല്‍ മുഖം കൂടിയായിരിക്കും വീട്ടുമുറ്റത്തെ വനിതാ ബാങ്ക് സ്ഥാപിതമാകുന്നിടത്ത് വ്യക്തമാക്കപ്പെടുക. എക്കാലവും വായ്പയുടെ ഗുണഭോക്താക്കളാക്കുകയെന്നതിനുപകരം സാമൂഹിക-സാമ്പത്തിക രംഗത്തെ സ്വാശ്രയത്വമാണ് ദരിദ്രരില്‍ ഊട്ടിവളര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ രാജ്യത്തെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തിരുത്തുണ്ടാകുമെന്നുതന്നെ പ്രതിക്ഷിയ്ക്കാം.

* ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ റിസര്‍ച്ച് സ്‌കോളറും

ഗ്രീന്‍ ഹാര്‍മണിയുടെ ( greenharmony.com കമ്മ്യൂണിറ്റി ബെയ്‌സ്ഡ് ഓര്‍ഗനൈസേഷന്‍,) ഗവേണിങ്ങ് ബോഡി മെമ്പറുമാണ് ലേഖകന്‍
Foot Notes

1. www.sa-dhan.net/microfinancematters-agustissue.pdf

2. www.sa-dhan.net/microfinancematters-agustissue.pdf

3. Nabard status report of microfinance in India 2009-10

4. Down to Earth, Rise of MFIs, 2010 November 30

5. www.sa-dhan.net/microfinancematters-agustissue.pdf

6. www.nabard.org/listofmfis.pdf

7. http://indianmicrofinance.com

8. www.wikipedia.org/microfinanc

9. www.adb.org/microcredit.pdf

10. www.sksindia.com

11. http://dnaindia.com.money/comment

12. http://devinder-sharma-blogspot.com/2010/11/norwegian-film-caught-in-microdebit.html

13. www.wikipedia.org/microfinance

14. Down to Earth, Profit from Poor, 2010 November 30

15.A Route to Disaster, Frontline 2010, Nov 20-Dec.03

16. www.intellecap.com/pdf.2010

17. http://indianmicrofinance.com

18. The Indian, 2010 November 22-28, Page 22

19. കുടുംബശ്രീ സി.ഡി.എസ്. ത്രിതല സംഘടനാ സംവിധാനം ഒരു പഠന സഹായി – 2009, പേജ് – 8

20. കുടുംബശ്രീ സി.ഡി.എസ്. ത്രിതല സംഘടനാ സംവിധാനം ഒരു പഠന സഹായി – 2009, പേജ്-9)

21.www.nabdard.org/mfilist.pdf)

22. http://indianmicrofinance.com/microsave-andhara-microfinance-720727301

23. http://stockmarket today.in/2010/11/23

24 http://in.reuters.com/article

25. Nabard status report of microfinance in India 2009-10

26. www.dnaindia.com, Daily News Analysis 2010 November 26

27. www.adb.org/microcredit.pdf

28. സമീക്ഷ ദ്വൈവാരിക, കവര്‍‌സ്റ്റോറി ഓണം-2002 പേജ് 13

കെ.കെ.ശ്രീനിവാസന്‍

ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവസ്ഥയിലാണ് തൃശൂര്‍ നഗരത്തിന്റെ
മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം പ്രസക്തമാകുന്നത്. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാര്‍ക്ക് ശേഷം ജനാധിപത്യത്തിന്റെ കിരീടവും ചെങ്കോലുമേന്തി അധികാരത്തിലേറിയവര്‍ നാടിന്റെ അടിസ്ഥാന വികസനമൊരുക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം നാടിന്റെ വികസന ദിശയില്‍ ശ്രദ്ധേയമായ നയങ്ങളും നടപടികളും സ്വീകരിക്കുന്നതില്‍ ഐക്യ കേരളത്തിലാദ്യമായി അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരടക്കമുള്ളവ പരാജയപ്പെട്ടുവെന്നതിന് ഉദാഹരങ്ങളിലൊന്നാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനമെന്ന കീറാമുട്ടി.

കേരളത്തിന്റെ നഗരങ്ങളും ഗ്രാമങ്ങളും അതിവേഗം വളര്‍ന്നു. ആ വളര്‍ച്ച പക്ഷേ ജനകീയ സര്‍ക്കാരുകളുടെ നയ സമീപനങ്ങളുടെ ഗുണഫലം മാത്രമല്ല. അന്യദേശങ്ങളില്‍ തൊഴില്‍ തേടിപോകുവാനുളള മലയാളികളുടെ സന്നദ്ധതയാണ് ഇന്ന് ഇവിടെ കാണുന്ന വളര്‍ച്ചയുടെ ആണികല്ല്. കടലുകള്‍ താണ്ടി സിലോണിലും (ശ്രീലങ്ക), മലയ (മലേഷ്യ) തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളി തന്റെ ജീവിത മാര്‍ഗ്ഗം തേടിപോയി. ’70’ കളുടെ ആരംഭത്തില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് മലയാളി തന്റെ ഭാഗ്യം തേടിപോയി. പത്തേമാരികളില്‍ കയറിപ്പറ്റി എണ്ണപ്പാട രാഷ്ട്രങ്ങളുടെ (ഗള്‍ഫ് രാഷ്ട്രങ്ങള്‍) കരയണഞ്ഞ മലയാളി മണലാര്യങ്ങളില്‍ ചോര നീരാക്കി പടുത്തുയര്‍ത്തിയതാണ് ഇന്നു കാണുന്ന കേരളം. ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കോടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെട്ടു. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നൊ ഏറെകൂറെ ഭേദമില്ലാതെ കേരളം വളര്‍ന്നു. എന്നാല്‍ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള അടിസ്ഥാന വികസന സൗകര്യങ്ങളുണ്ടാക്കുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ പാടെ പരാജയപ്പെട്ടു. കേരളത്തെ വികസന മാതൃകയാക്കിവരെന്ന് അവകാശപ്പെടുന്നവര്‍പോലും മാറുന്ന കേരളം ഖരമാലിന്യ കൂനയായി മാറുന്നുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം കാണാന്‍ കണ്ണുതുറന്നില്ല. ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന വിശേഷണത്തിലൂടെ അന്യദേശങ്ങളില്‍ കേരളത്തെ വിറ്റഴിക്കുമ്പോള്‍പോലും ഈ ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യവിമുക്ത നാടാക്കി മാറ്റണമെന്ന രാഷ്ട്രീയ ഇച്ഛാശക്തി ആരാലും പ്രകടമാക്കപ്പെടുന്നത്തേയില്ല.

തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ അമ്പേ പരാജയം. നഗരം ചീഞ്ഞുനാറുകയാണ്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തെ പ്രതിയുള്ള പ്രദേശവാസികളുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ഇനിയും പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടര പതീറ്റാണ്ടായി തുടരുന്ന തൃശൂര്‍ നഗരമാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രമായ ലാലൂരിലെ പരിസരവാസികളുടെ ദുരന്തങ്ങള്‍ക്ക് അറുതിയായില്ല. ടി.കെ വാസുവിന്റെ നേതൃത്വത്തിലുള്ള ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി പ്രക്ഷോഭങ്ങള്‍ങ്ങള്‍ക്കും ഇത്ര തന്നെ പഴക്കമുണ്ട്. അറബിക്കടലിന്റെ റാണി കൊച്ചി മാലിന്യങ്ങളുടെ കടലിലാണ്. ഭരണാധികള്‍ക്ക് കോടതിയുടെ നിശിതമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. അതുകൊണ്ടൊന്നും പക്ഷേ കൊച്ചി മാലിന്യവിമുക്തമാക്കപ്പെട്ടില്ല. ഗുരുപവനപുരിയില്‍ സാക്ഷാല്‍ ഗുരുവായൂരപ്പനും മാലിന്യ പ്രശ്‌നത്തില്‍ പ്രതികൂട്ടിലാണ്. ഗുരുവായൂരപ്പനെ കാണാന്‍ എത്തുന്നവരടക്കമുള്ളവര്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ഗുരുവായൂര്‍ നഗരസഭയും ദേവസ്വം ബോര്‍ഡും കൈകഴുകുമ്പോള്‍ ചക്കംകണ്ടം നിവാസികള്‍ ഗുരുവായൂര്‍ നഗരത്തിന്റെ മാലിന്യം പേറുവാന്‍ വിധിക്കപ്പെട്ടവരായി തുടരുകയാണ്. കോഴിക്കോട് ഞ്ഞെളിയപ്പറമ്പുക്കാര്‍ മാലിന്യംകൊണ്ട് കുഴിച്ചുമൂടപ്പെട്ടുകൊണ്ടേരിരിക്കുന്നു. തലശ്ശേരി നഗരത്തിന്റെ മാലിന്യമേറ്റുവാങ്ങുന്നവരുടെ പ്രതിഷേധ സമരത്തെ പൊലീസ് ലാത്തികൊണ്ടു നേരിട്ടു. മുന്‍ചൊന്നിടങ്ങളില്‍ മാത്രമല്ല, കേരളത്തിന്റെ മറ്റു നഗരപ്രദേശങ്ങളും ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം/സംസ്കരണമെന്നതിനെപ്രതി പ്രതിസന്ധിയിലകപ്പെട്ടുഴലുകയാണ്.

കേരളത്തിലെ 999 ഓളം വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഏറിയകൂറും മാലിന്യ സംസ്കരണമെന്നത് വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. മനുഷ്യന്‍ മരിച്ചാല്‍ ആറടി മണ്ണ് വേണം. ഇതില്ലാത്തവര്‍ എന്തു ചെയ്യും? സ്വന്തം കൂരയ്ക്കുള്ളില്‍ ഉറ്റവരുടെ മൃദേഹം സംസ്കരിക്കുന്ന ദുരവസ്ഥ വികസന മാതൃകയെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ വോറൊരിടത്തും കാണില്ല. ശാസ്ത്രീയമായ പൊതുശ്മശാനങ്ങളുടെ അനിവാര്യത ജനകീയ സര്‍ക്കാരുകള്‍ക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജന/സംസ്കരണത്തെപ്രതിയുള്ള മുറവിളികള്‍ക്കൊപ്പം പ്രാദേശിക തലങ്ങളില്‍ പൊതുശ്മശാനങ്ങളുടെ ആവശ്യകതയിലൂന്നിയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ പാശ്ചാത്തലത്തില്‍ ലാലൂര്‍ മാലിന്യകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ തത്വ ചിന്തകന്‍ കെ.വേണുവിന്റെ നിരാഹാര സമരത്തിന്റെ പ്രസക്തിയും കേരള വികസന മാതൃകയുടെ അപ്രസക്തിയും സൂക്ഷ്മതയോടെ വിശകലനവിധേയമാക്കപ്പെടുക തന്നെ വേണം.

കേരള വികസന മാതൃക ദീര്‍ഘകാലത്തോളം കൊട്ടിഘോഷിക്കപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ല്‍ അധികാരത്തിലേറിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നയങ്ങള്‍ കേരളത്തിന്റെ വികസന പ്രക്രിയയെ മാതൃകാപരമാക്കിയെന്നാണ്് പൊതുവെ വിവക്ഷ. പൊതുജനാരോഗ്യവിദ്യാഭ്യാസ മേഖലകളാണ് മുഖ്യമായും വികസന മാതൃകകളെന്ന് വിശേഷിക്കപ്പെടാന്‍ തുടങ്ങിയത്. റോഡ് സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും പൊതുവെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കപ്പെട്ടുവെന്ന് പറയാം. സ്റ്റേറ്റിന്റെ ഇടപെടലിലൂടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസന മാതൃകകള്‍ക്ക് രൂപം നല്‍കിയെന്നാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ അവകാശവാദം. ഇന്ത്യക്ക് തന്നെ കേരളത്തിന്റെ വികസന പ്രക്രിയ മാതൃകയായെന്നും രാഷ്ട്രീയ ലാക്കോടെ കൊട്ടിഘോഷിക്കപ്പെട്ടു.

കേരളത്തിന്റെ പൊതുജനാരോഗ്യ-വിദ്യാഭ്യാസമേഖല വികസന മാതൃകയാക്കിത്തീര്‍ക്കുന്നതിന് തിരികൊളുത്തിയത് തങ്ങളാണെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവകാശവാദത്തെ അതേപ്പടി അംഗീകരിച്ചുകൊടുക്കാവുന്നതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ സാക്ഷരതാ നിരക്ക് ഏറെ മുന്നിലാണ്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിന്റെ വികസന പ്രക്രിയയില്‍ മാതൃകയായിട്ടുണ്ട്. കേരളത്തിലേയ്ക്കുള്ള ക്രൈസ്തവ മിഷണറിമാരുടെ ആഗമനം വിദ്യാഭ്യാസ പുരോഗതിയുടെ ആണിക്കല്ലായി. ബാസല്‍ മിഷന്റെ ഇടപ്പെടലുകളിലൂടെ തന്നെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് തുടക്കം കുറിച്ചു. പില്‍ക്കാലങ്ങളില്‍ കേരളം ഭരിച്ച നാട്ടു രാജാക്കന്മാരും ജനകീയ സര്‍ക്കാരുകളും ബാസല്‍ മിഷന്‍ തുറന്നിട്ട വിദ്യാഭ്യാസ പുരോഗതിയുടെ പാത തന്നെ പിന്തുടരുകയായിരുന്നു. കേരളത്തില്‍ ഇന്നു കാണുന്ന പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രൈസ്തവസഭ തുടക്കം കുറിച്ചത്.

ആതുരസേവന രംഗത്തും ശ്രദ്ധേയമായ ഇടപ്പെടല്‍ നടത്തുന്നതില്‍ ക്രൈസ്തവ സഭ പ്രത്യേകം ഊന്നല്‍ നല്‍കി. കേരളത്തില്‍ അങ്ങോളമിങ്ങോളമായി മിഷന്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രികളടക്കമുള്ളവ കേരളത്തിന്റെ ആതുരസേവന രംഗത്ത് ഇപ്പോഴും ശ്രദ്ധേയമായ ഇടം അടയാളപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ ശിശുമരണനിരക്ക് തുലോം തുച്ഛമാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍. ആരോഗ്യരംഗത്തെ ഇത്രയും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത് സംസ്ഥാന രൂപീകരണാനന്തരം അധികാരത്തിലേറിയ ജനകീയ സര്‍ക്കാരുകള്‍ പ്രത്യേകിച്ചും കമ്മ്യൂണിറ്റ് സര്‍ക്കാരുകളാണെന്ന് അവകാശപ്പെടുന്നതിലെ പൊള്ളത്തരങ്ങള്‍ വിശകലന വിധേയമാക്കപ്പെടാതെ പോയിട്ടുണ്ടെന്നുവേണം പറയാന്‍.

ജനകീയ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ പുതിയ ആതുരാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. അവയെല്ലാം പക്ഷേ കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കപ്പെടുന്നതില്‍ ഭരണപരമായ നൂലാമാലകളും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകളും രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നു. ഇവിടെയാണ് ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് അടിത്തറയായിട്ടുള്ളത് ക്രൈസ്തവ സഭയാണെന്ന് അടിവരയിടുന്നത്. ഈ യാഥാര്‍ത്ഥ്യം പക്ഷേ മുഖവിലക്കെടുക്കാതെയാണ് കേരളത്തിന്റെ പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളെ വികസന മാതൃകകളാക്കിയത് തങ്ങള്‍ മാത്രമാണെന്നുള്ള അവകാശവാദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നയിക്കുന്നത്. മാറിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യവിദ്യാഭ്യാസ മേഖലകള്‍ക്ക് വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളും സമ്മതിക്കുന്നുണ്ട്. എല്ലാ വീഴ്ചകളും പക്ഷേ ആഗോളീകരണ-ഉദാരവത്കരണ നയങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച് തടിതപ്പുവാനുള്ള ഇവരുടെ വ്യഗ്രത ഒരു രാഷ്ട്രീയ കൗതുകമാണുതാനും.

കേരളത്തിന്റെ സ്വയം നിര്‍ണ്ണയാവകാശമുന്നയിച്ച് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി. രാമസ്വാമി അയ്യരുടെ ദീര്‍ഘവീക്ഷണം കേരളത്തിലെ പ്രത്യേകിച്ചും തിരുവിതാംകൂര്‍ മേഖലയിലെ റോഡ് ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ പ്രതിഫലിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ റോഡ് വികസനത്തെ/നിര്‍മ്മാണത്തെ അഴിമതിയുടെ ചെളിക്കുണ്ടിലകപ്പെടുത്തിയെന്നല്ലാതെ കുറ്റമറ്റ രീതിയില്‍ അല്ലെങ്കില്‍ ഗുണമേന്മയോടെ റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്ന് പറഞ്ഞാലത് ആര്‍ക്കും തള്ളിക്കളയാനാവില്ല. റോഡ് നിര്‍മ്മിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമാകുന്നുവെന്നത് ഇന്ന് ഇവിടെ പതിവുകാഴ്ചയാണ്.

കുട്ടനാടന്‍ മേഖലയിലടക്കമുള്ളവരുടെ കുടിവെള്ള പ്രശ്‌നത്തിന് ഇനിയും പരിഹാരമകലെ! മഴക്കാലത്തുപോലും കുടിവെള്ള ടാങ്ക് ലോറികള്‍ നിരത്തില്‍ നിന്നൊഴിയുന്നില്ല. കുടിവെള്ളപ്രശ്‌നത്തിന് ശ്വാശത പരിഹാരമെന്നതിന് മുഖ്യ തടസ്സം ടാങ്ക് ലോറി ഉടമ ജനപ്രതിനിധിഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടാണ്. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം/സംസ്കരണം, മാലിന്യം കലരാത്ത കുടിവെള്ളം വിതരണം തുടങ്ങിയ അനിവാര്യമായ അടിസ്ഥാന വികസന സൗകര്യങ്ങളുണ്ടാക്കികൊണ്ടാണ് ജനകീയ സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തെ മാതൃകാവല്ക്കരിക്കേണ്ടിയിരുന്നത്. ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഇവിടെയാണ് തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം ഏറെ പ്രസക്തമാകുന്നത്.

അഭിപ്രായങ്ങള്‍
Sebastine Chittilappilly on 22 February 12 at 06:21 AM
Dear Sreeni, This fast will be an epoch and turning point in civil action in Kerala. I was bedridden since we met last. I couln’t meet and salute KV as well. I earnestly pray for health of KV and the City.
Anoop on 20 February 12 at 10:05 PM
മാലിന്യപ്രശ്നം ഒരു കീറാമുട്ടിയുമല്ല, വീടുകളില്‍നിന്നായാലും, സ്ഥാപനങ്ങളില്‍നിന്നായാലും, മനുഷ്യര്‍ ഉപയോഗിച്ചു തള്ളുന്ന സാധനങ്ങളാണ് സാധാരണയായി മാലിന്യം എന്നു പറയുന്നത്. പറഞ്ഞുവന്നത് അവനവന്‍റെ വീട്ടിലെ മാലിന്യം സ്വയം സംസ്കരിക്കാന്‍ നാം തയ്യാറാകണം. അതിനു പറ്റാത്തവന്‍ കൃത്യമായി കിലോയ്ക്ക് ഇത്ര രൂപ നിരക്കില്‍ പണം കൊടുക്കണം എന്നു വയ്ക്കണം, അതു വരാത്തിടത്തോളം മാലിന്യം സൃഷ്ടിക്കുന്നവന് യാതൊരു കൂസലും ഉണ്ടാകില്ല.ഇത് സംസ്കരിക്കാന്‍ ചിലവുണ്ടെന്നും, അത് കൊടുക്കണമെന്നുമുള്ള ബോധം വന്നാലെ ഈ പ്രശ്നത്തിന് അറുതിവരൂ. ഈ പണം പിരിക്കുന്നവന്‍ അതുകൊണ്ട് വൃത്തിയായി മാലിന്യനിര്‍മ്മാ
Bins Manjooran on 20 February 12 at 10:05 PM
Jai Venujee ! Our politicians must imitate and fight for such a noble cause. Will send you a different story of a female young municipal councillor in Ernakulam District who is going to declare her ward as waste free. She named the waste disposal project as CLEAN 22 GREEN 22 . Only when the authorities show a place to dispose their waste from each houses.Because the food waste and the plastic waste should be separated for easy disposal.Lets start from homes…
Kamal on 20 February 12 at 10:05 PM
Sreeni.. Well written.. So proud to hear such a powerful statement..

posted by on on 19 January 12 at 02:36 AM

3 out of 5 stars
rate this article

സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സമരരംഗത്ത്. ദില്ലി, മുബൈ, കല്‍ക്കത്ത നഗരങ്ങളിലെ ആശുപത്രികളില്‍ രൂപംകൊണ്ട പ്രതിഷേധ സമരങ്ങളാണ് കേരളത്തിലെ ആശുപത്രികളിലും അലയടിയ്ക്കാന്‍ ആരംഭിച്ചത്. എറണാകുളം അമൃത ആശുപത്രിയില്‍ നിന്നാണ് സമരത്തിന്റെ അലയൊലികള്‍ ആദ്യം ഉയര്‍ന്നത്. കൊല്ലം അസീസി, കൊല്ലം ശങ്കേഴ്‌സ്, തൃശ്ശൂര്‍ എലൈറ്റ് തുടങ്ങിയ ആശുപത്രികളും സമരമുഖരിതമായി. ഇപ്പറഞ്ഞടിത്തെല്ലാം സമരം ചെയ്ത നേഴ്‌സുമാരോട് ആശുപത്രി മാനേജ്‌മെന്റുകള്‍ തീര്‍ത്തും തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. നാമാത്രമായ വേതനത്തിന് 8 മുതല്‍ 15 മണിക്കൂറോളം പണിയെടുക്കുന്ന നേഴ്‌സുമാരെ  ഗുണ്ടകളെ ഉപയോഗിച്ച് തല്ലി ചതക്കുവാനാണ് മാനേജ്‌മെന്റ്   ശ്രമിച്ചത്. അവര്‍ ചെയ്ത പാതകം മറ്റൊന്നുമല്ല അദ്ധ്വാനത്തിനനുസൃതമായി അര്‍ഹമായ ശമ്പളം ആവശ്യപ്പെട്ടുവെന്നതാണ്.

  കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച് വേവലാതിപ്പെടുന്നതില്‍ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ സദാ മുന്നിലാണ്. അതേസമയം പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടി നേഴ്‌സിങ്ങ് അടക്കമുള്ള ജോലി ചെയ്തുവരുന്നവരുടെ സേവന വേതനവ്യവസ്ഥകളെപ്രതി വേവലാതിപ്പെടാന്‍ ഇവിടത്തെ രാഷ്ട്രീയ/ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരമില്ല. പതിനായിരക്കണക്കിന് നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ ജോലി സ്വപ്നം കണ്ട് നടക്കുന്നു. അത് സാക്ഷാത്ക്കരിയ്ക്കപ്പെടാതെ പോകുമ്പോള്‍ അവര്‍ സ്വകാര്യ സ്ഥാപനങ്ങളിലെത്തിപ്പെടുന്നു. അനൗദ്യോഗിക കണക്ക് പ്രകാരം 45 ലക്ഷത്തോളം യുവതിയുവാക്കള്‍ ഇവിടെത്തെ കച്ചവട സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. മിനിമം കൂലി ഇവര്‍ക്ക് ലഭിക്കുന്നില്ല. നിയമാനുസൃതമായ തൊഴില്‍ ആനുകൂല്യങ്ങളില്ല. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു. അല്ലെങ്കില്‍ മാനേജ്‌മെന്റ് വച്ചുനീട്ടുന്ന കൈക്കൂലിയില്‍ കടമ മറക്കുന്നു.

കേരളത്തിലെ തൊഴിലില്ലാഴ്മക്കെതിരെ കലാപം ചെയ്യുന്നുവെന്ന് സദാ വീരവാദം മുഴക്കുന്ന വിപ്ലവ യുവജന പ്രസ്ഥാനങ്ങളടക്കമുള്ളവര്‍ കേരളത്തില്‍ പെരുപ്പിച്ചുപറയത്തക്ക തൊഴിലില്ലായ്മയില്ലെന്ന് കണ്‍ തുറന്നുകാണണം. തൊഴിലില്ലാഴ്മ പെന്‍ഷന്‍ കൃത്യമായി വാങ്ങിച്ചുനല്‍കാന്‍ ഉശിര് കാണിക്കുന്നവര്‍ ആദ്യം സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് നിയമാനുസൃതമായ വേതനവ്യവസഥകള്‍ ഉറപ്പിച്ചു കൊടുക്കുന്നതിലാണ് ശ്രദ്ധ ഊന്നേണ്ടത്. സ്വകാര്യ ആശുപത്രികളില്‍ തൊഴിലെടുക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ മാന്യമായ സേവന വേതന വ്യവസ്ഥകള്‍ക്ക് അര്‍ഹരാകുന്നുണ്ടോയെന്ന് അന്വേഷണത്തിനാണ് ഇവിടത്തെ യുവജനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടതെന്ന് ചുരുക്കം.

 തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ ഒട്ടും കുറവില്ല. തൊഴിലാളി വര്‍ഗ്ഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ സമര ചരിത്രംപേറുന്നവരെന്നവകാശപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് പക്ഷേ കേരളത്തിലെ പതിനായിരകണക്കിന് വരുന്ന നേഴ്‌സുമാരെയും പീടിക തൊഴിലാളികളെയും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപിക അനദ്ധ്യാപകരെയും സംഘടിപ്പിക്കാന്‍ താല്പര്യമില്ല. ട്രേഡ് യൂണിയന്‍ നിര്‍വ്വചനത്തില്‍ ഇപ്പറഞ്ഞ തൊഴില്‍ വിഭാഗങ്ങളെ  ഉള്‍പ്പെടുത്തുന്നില്ല.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അജണ്ടതന്നെ മാറിയിരിക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരൊക്കെയാണ് ഇപ്പോള്‍ ട്രേഡ്് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കണ്ണില്‍പ്പെടുന്നുള്ളൂ. ഇവരില്‍ നിന്ന് മാസാമാസങ്ങളില്‍ കൃത്യമായി തന്നെ യൂണിയന്‍ ഓഫീസുകളില്‍ ലെവിയെത്തും. ഉത്‌സവ സീസണുകളില്‍ പ്രത്യേക ലെവികളുമെത്തും. ഇത്തരം ലെവികളുടെ പിന്‍ബലത്തില്‍ തടിച്ചുകൊഴുത്ത തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍ചൊന്ന നേഴ്‌സുമാര്‍, പീടിക തൊഴിലാളികള്‍, അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ തുടങ്ങിയവരൊന്നും സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളിവര്‍ഗ്ഗമല്ല. ഈ തൊഴിലാളികള്‍ക്ക്/ ജീവനക്കാര്‍ക്ക് യൂണിയന് ലെവി നല്‍കാന്‍ തക്കവിധമുള്ള ശമ്പളം കിട്ടുന്നില്ലെന്ന് നേതൃത്വങ്ങള്‍ക്കറിയാം. ജീവനക്കാരുടെ (തൊഴിലാളികളുടെ) മാസശമ്പളത്തിന്റെ കനം നോക്കിയാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം.

ഐടി പ്രൊഫഷണലുകളെ യൂണിയന്‍വല്‍ക്കരിക്കുന്നതിലാണ് തൊഴിലാളി യൂണിയനുകളിപ്പോള്‍ പരക്കംപായുന്നത്. മാസമാസം കൈ നിറയെ പൈസ കിട്ടുന്നവരാണ് ഐടി പ്രൊഫഷണലുകള്‍. അതില്‍ നിന്ന് ഒരു ഓഹരി കൃത്യമായി ലെവിയായി യൂണിയന്‍ ഓഫീസുകളിലെത്തിക്കുകയെന്നത് ഐടി യൂണിവല്‍ക്കരണ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍പോലെ വ്യക്തം.

നേഴ്‌സുമാരുടെ സമരത്തിലേക്ക് മടങ്ങിവരാം. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍(എല്‍എഫ്) ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരത്തിലേറിയതോടെ സമരത്തിന് മതത്തിന്റെ നിറം പകര്‍ന്നു കിട്ടി. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഡാലോചനയായിട്ടാണ് എല്‍എഫിലെ നേഴ്‌സുമാരുടെ സമരം ചിത്രീകരിക്കപ്പെട്ടത്. കേരളത്തിലെ വിദ്യഭ്യാസ, ആതുര സേവന മേഖലകളില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള പങ്ക് നിക്ഷേധിക്കത്തക്കതല്ല. അതേസമയം ഇവരുടേതടക്കമുളള ആശുപത്രികളിലും സ്കൂളു (അണ്‍എയ്ഡഡ്) കളിലും തൊഴിലെടുക്കുന്ന നേഴ്‌സുമാര്‍ക്കും അദ്ധ്യാപകര്‍ക്കും അദ്ധ്വാനത്തിന് അനുസൃതമായി വേതനം നല്‍കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്താന്‍ ഈ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ലെന്നത് ചോദ്യം ചെയ്യേണ്ടതല്ലന്നുണ്ടോ?

എല്‍എഫിലെ നേഴ്‌സുമാരുടെ സമരത്തിനെതിരെ സഭാനേതാക്കള്‍ വിശ്വാസികളെ തെരുവിലറക്കുന്നു. സമരത്തെ പിന്തുണയ്ക്കുന്നവരെ അവിശ്വാസികളെന്ന് മുദ്ര കുത്തുന്നു. കേരളത്തിലെ നേഴ്‌സിങ്ങ് ജോലിയിലേര്‍പ്പെടുന്നവരും ബഹുഭൂരിപക്ഷവും തങ്ങളുടെ തന്നെ സന്താനങ്ങളാണെന്ന് സഭകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നേഴ്‌സുമാരുടെ സമരത്തിനെതിരെ തെരുവിലിറങ്ങുന്ന വിശ്വാസികള്‍ മനസ്സിലാക്കാതെ പോകുന്നു. തങ്ങളുടെ തന്നെ സന്താനങ്ങളുടെ രക്തം ഊറ്റി കുടിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകളെ പിന്തുണയ് ക്കുന്നതിലൂടെസഭാവിശ്വാസികള്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. അവിശ്വാസികളെന്ന് മുദ്രകുത്തപ്പെടാതിരിക്കുന്നതിനും വിശ്വാസിയെന്ന് ഊട്ടിയുറപ്പിക്കപ്പെടുന്ന തിനുമിടയില്‍പ്പെട്ട് സമരരംഗത്തിറങ്ങിയിട്ടുള്ള നേഴ്‌സുമാരുടെ മാതാപിതാക്കള്‍ നട്ടംതിരിയുന്ന കാഴ്ച അതീവ ദയനീയമാണ്.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഇവരെല്ലാം തന്നെ തൊഴിലാളി യൂണിയന്‍/രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ കൂടിയാണ്. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍ തുടങ്ങിയ വേളകളില്‍ വന്‍തുക സംഭാവന നല്‍കുന്നവരാണ് ഇപ്പറഞ്ഞ ആശുപത്രി മാനേജ്‌മെന്റുകളും കച്ചവടക്കാരും. ഇവരെ വെറുപ്പിച്ച് ഇവരുടെ കീഴില്‍ തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കാന്‍ വിപ്ലവ തൊഴിലാളിവര്‍ഗ്ഗ സംഘടനകളുള്‍പ്പെടെയുള്ള വര്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ ശുദ്ധ മണ്ടത്തരമാണ്. എന്നാലിപ്പോള്‍ നേഴ്‌സുമാരുടെ അനുഭാവം പ്രകടിപ്പിച്ച് ചില പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. ഇവര്‍ പക്ഷേ ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പറയാന്‍ ബാദ്ധ്യസ്ഥരാണ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളാക്കി നേഴ്‌സുമാരെ മാറ്റാമെന്നുള്ള കണക്ക് കൂട്ടലുമായിട്ടാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകളില്‍ ചിലത് മുന്നോട്ടുവരുന്നത്. ഗമര നേതൃത്വം തൊഴിലാളി ട്രേയ്ഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ‘ഹൈജാക്ക്’ ചെയ്യുന്നത് ഗുണപരമാകുമോയെന്ന് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ സൂക്ഷ്മതയോടെ പരിശോധിക്കേ ണ്ടതാണ്. സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും.