പഞ്ചായത്ത് ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു

 

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുവഴക്കുകളുടെ പശ്ചാത്തലത്തില്‍ പഞ്ചായത്തുഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. കെ.വി ജോസാണ് പുതിയ പഞ്ചായത്തു പ്രസിഡണ്ട്. 22 അംഗ പഞ്ചായത്തു ഭരണസമിതിയില്‍ കോണ്‍ഗ്രസ്സ് പക്ഷത്ത് 13 അംഗങ്ങളുണ്ട് , എന്നാല്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ പി.വി പത്രോസിനെ വൈസ്. പ്രസിഡണ്ട് ശകുന്തള ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പ് ഇടതുപക്ഷത്തിലെ 9 അംഗങ്ങളുമായി കൂട്ടുചേര്‍ന്നാണ് പത്രോസിനെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ഇതേ തുടര്‍ന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പത്രോസടക്കം നാലംഗങ്ങള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കെ.വി.ജോസിന് വോട്ടുചെയ്യുകയായിരുന്നു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…