മാസ്ക്ക് – സാനിറ്റയ്സർ:  പൊതുതാല്പര്യ ഹർജി തള്ളി

മാസ്ക്ക് – സാനിറ്റയ്സർ: പൊതുതാല്പര്യ ഹർജി തള്ളി

മാസ്ക്കും സാനിറ്റയ്സറും അവശ്യവസ്തു പട്ടികയുൾപ്പെടുത്തുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജി ദില്ലി ഹൈകോടതി തള്ളി – എഎൻഐ റിപ്പോർട്ട്.

മാസ്ക്കുകളുടെയും സാനിറ്റയ്സറു കളുടെയും വില ക്രമികരിക്കുക. ആൾക്കഹോൾ അധിഷ്ഠിത സാനിറ്റയ്സറുകളുടെ
ജിഎസ്ടി കുറയ്ക്കുയെന്നതും പൊതുതാല്പര്യ ഹർജി ആവശ്യപ്പെട്ടിരുന്നു.  ഹർജി പ്രസക്തമല്ലെന്നു ചൂണ്ടിക്കാട്ടി
യാണ് ജസ്റ്റിസ് ഡിഎൻ പട്ടേലിൻ്റെ അധ്യക്ഷതയിലെ രണ്ടംഗ ബെഞ്ച് ഹർജി തള്ളിയത്.
മാസ്ക്കും സാനിറ്റയ്സറും അവശ്യവസ്തു പട്ടികയിൽ നിന്ന്
 കേന്ദ്ര സർക്കാർ ഒഴിവാക്കിയ രുന്നു.  18 ശതമാനം ജിഎസ്ടിയും ചുമത്തിയിരുന്നു. ഇതിനെതിരെയാണ് പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്.
ജൂലായ് 15 ലെ ധനകാര്യ മന്ത്രാലയ വിജ്ഞാപനം  അണു നശീകരണ ദ്രാവകങ്ങൾ, സോപ്പ്, ഡെറ്റോൾ തുടങ്ങിയവയെപ്പോലെ
മാസ്ക്കും സാനിറ്റയ്സറും 18 ശതമാനം നികുതി ഘടനയിലുൾപ്പെടുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.
സാനിറ്റയ്സർ പാക്കിങ്ങിന് രാസ വസ്തുക്കൾ ഉപയോഗിക്കുന്നു. ഇൻപുട്ട് സർവ്വീസുമുണ്ട്.  ഇതിന് 18 ശതമാനം നികുതി ബാധകം.
സാനിറ്റയ്സറിനും അനുബന്ധ ഉല്പപന്നങ്ങൾക്കും നികുതി കുറയ്ക്കുന്നത് നികുതി സമ്പ്രദായത്തിൽ വിപരീത ഫലങ്ങ ളുവാക്കും. അത് ആഭ്യന്തര ഉല്പാദകരെ ബാധിക്കും. നികുതി കുറക്കുന്നത് ഇറക്കുമതി ആശ്രയിച്ച്  ഉല്പാദിപ്പിക്കപ്പെടുന്നവക്ക് ഗുണകരമാകും. അത് ആത്യന്തികമായ് ആത്മനിർഭർ നയത്തിന് വിരുദ്ധമാകും – ജൂലായ് 15 ലെ കേന്ദ്ര ധനമന്ത്രാലയ വിജ്ഞാപനം വ്യക്തമാക്കുന്നു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…