കുടിവെള്ളം, അനധികൃതഖനനം: നടപടി ഉടനെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പ്

കുടിവെള്ളം, അനധികൃതഖനനം: നടപടി ഉടനെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പ്


ഗ്രാമ പഞ്ചായത്തിൽ മുടങ്ങികിടക്കുന്ന കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കുക, അനധികൃത മണ്ണ് ഖനനത്തിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പാർലമെന്റി പാർട്ടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

കാലവർഷത്തിൽ  പിച്ചി ഡാമിലെ ഷട്ടറുകൾ  തുറന്ന് വലിയ തോതിൽ വെള്ളമൊഴുക്കിയതിനെ തുടർന്ന് മയിലാട്ടുംപാറ ജലനിധി പദ്ധതിയുടെ പൈപ്പ് ലൈനുകൾ ഒലിച്ചുപോയിരുന്നു. 100 ദിവസം പിന്നിട്ടിട്ടും കുടിവെള്ള വിതരണം ഇനിയും പക്ഷേ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. അധികൃതരുടെ ഈ അനാസ്ഥ മൂലം
2500 കുടുംബങ്ങൾ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ്‌.
ഗ്രാമ പഞ്ചായത്തിലെ ദുരന്തബാധിത മേഖലകളായ ദേശീയപാത വില്ലൻ വളവിലും ചുവന്നമണ്ണിലും വീണ്ടശ്ശേരിയിലും വൻതോതിൽ അനധികൃത മണ്ണ് ഖനനം തുടരുകയാണ്. ഇക്കാര്യങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ടാണ് കോൺഗ്രസ് പാർലിമെൻററി പാർട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്.

പൈപ്പുകൾ പുനഃസ്ഥാപിക്കുന്നതിനായി ടെൻറർ ഉടൻ വിളിക്കാമെന്നും അനധികൃത മണ്ണ് ഖനനത്തെക്കുറിച്ച് അന്വേഷിക്കാമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും എഞ്ചിനിയറും ഉറപ്പുനൽകിയതായി നിവേദക സംഘം അറിയിച്ചു.

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.സി അഭിലാഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, കെ.പി എൽദോസ്, ഓസേഫ് പതിലെട്ട്, മനോജ് ഇ എം, ജയ ടി.എ, ജിഷ വാസു, സാലി തങ്കച്ചൻ, അച്ചാമ ജോയ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് സെക്രട്ടറിക്ക് നിവേദനം നൽകിയത്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…