2022 യുപി തെരഞ്ഞെടുപ്പ്: തന്ത്രം വ്യക്തമാക്കി സമാജ് വാദി പാർട്ടി

2022 യുപി തെരഞ്ഞെടുപ്പ്: തന്ത്രം വ്യക്തമാക്കി സമാജ് വാദി പാർട്ടി

2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ടീയ പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് മുൻകൂട്ടി തെരഞ്ഞെടുപ്പു തന്ത്രം വ്യക്തമാക്കി സമാജ് വാദ് പാർട്ടി. കോൺഗ്രസ് – ബിഎസ്പി പാർട്ടികളുടെ പേര് പരാമർശിയ്ക്കാതെയാണ് സമാജ് വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇപ്പോഴെ തന്ത്രം വ്യക്തമാക്കിയത് – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്

തൻ്റെ അങ്കിൾ ശിവപാലിൻ്റെ പ്രഗതിശീലൽ സമാജ് വാദി പാർട്ടിയെ കൂടെകൂട്ടുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അടുത്ത മന്ത്രിസഭ സമാജ് വാദിയുടേതെങ്കിൽ അതിൽ ശിവപാലിൻ്റെ പാർട്ടിയ്ക്കതിൽ പ്രാതിനിധ്യമുണ്ടാകും. ജസ്വവന്ത് നഗർ നിയമസഭാ സീറ്റ് ശിവപാലിനായ് ഒഴിച്ചിടും. ഇത് ശിവപലിൻ്റെ സീറ്റാണ് – അഖിലേഷ് വിശദീകരിച്ചു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സമാജ് വാദി പാർട്ടി സഖ്യമാണ് മത്സരിച്ചത്. പക്ഷേ കോൺഗ്രസിൻ്റെ പ്രകടനം കേവലം ഏഴു സീറ്റിലൊതുങ്ങി. സമാജ് വാദിക്ക് ലഭിച്ചതാകട്ടെ 47 ഉം. 312 സീറ്റുമായി ബിജെപിയുടെ യോഗി ആദ്യത്യനാഥ് മുഖ്യമന്ത്രി.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…