സുഭദ്ര ശങ്കുണ്ണിനായര്‍ ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

എല്‍ഡിഎഫിന്റെ പിന്തുണയോടെ സുഭദ്ര ശങ്കുണ്ണിനായര്‍ പാണഞ്ചേി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ സുശീലരാജനെയാണ് സുഭദ്ര ശങ്കുണ്ണിനായര്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഭദ്ര, പി.വി പത്രോസിനൊപ്പം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ വോട്ടു ചെയ്തിരുന്നു. ഇതിനു പ്രത്യുപകാരമെന്ന നിലയിലാണ് തങ്ങളുടെ സ്ഥിനാര്‍ത്ഥിയെ മത്‌സരിപ്പിയ്ക്കാതെ സുഭദ്രയ്ക്ക് വോട്ടു ചെയ്തത്.

പി.വി. പത്രോസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുന്നതില്‍ ശകുന്തള ഉണ്ണികൃഷ്ണന്‍ ഗ്രൂപ്പിനൊപ്പമായിരുന്നു സുശീല രാജന്‍. പക്ഷേ പിന്നീട് നടന്ന അവിശ്വാസപ്രമേയത്തിലൂടെ ഇടതുപക്ഷ പിന്തുണയോടെ വൈസ്പ്രസിഡന്റ് ശകുന്തളയെയും സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരെയും പുറത്താക്കുന്നതില്‍ പത്രോസ് ഗ്രൂപ്പിനായില്ല. ബാബുതോമസ്, ഗോപാലന്‍ എന്നിവര്‍ പത്രോസ് പാളയത്തില്‍ നിന്ന് ശകുന്തള പാളയത്തിലെത്തിയതോടെയാണ് ശകുന്തളയുടെയും കൂട്ടരുടെയും വിജയം. എന്നാല്‍ അവിശ്വാസപ്രമേയത്തിലൂടെ സുശീലരാജന് മാത്രം പുറത്തുപോകേണ്ടിവന്നു. ഇതോടെയാണ് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സംസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…