ഇസ്രായേൽ:  യുദ്ധം സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതം

ഇസ്രായേൽ: യുദ്ധം സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതം

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക കമ്മി (fiscal deficit) യിലേക്ക് കൂപ്പുകുത്തിയതായി ഇസ്രായേൽ ധനകാര്യ മന്ത്രാലയം.
പലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുവാനുള്ള അവസരം വീണുകിട്ടിയത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഭീമമായ പ്രതിരോധ ചെലവാണ് ( defence Expenditure )  ഇസ്രായേലിൻ്റെ സാമ്പത്തികാവസ്ഥയെ അതിവേഗം ദുർബ്ബലമാക്കിയത്. അടുത്ത സാമ്പത്തിക വർഷത്തിൽ ബജറ്റ് കമ്മി മൂന്നിരിട്ടി വർദ്ധന രേഖപ്പെടുത്തും. ഹമാസിനെതിരെയുള്ള യുദ്ധം ഇസ്രായേൽ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായി മാറുന്നുവെന്നതിൻ്റെ പ്രകടമായ ലക്ഷണങ്ങളാണിത്.
ഹമാസുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തിന് 2024 ൽ കുറഞ്ഞത് 50 ബില്യൺ ഷെക്കൽ (14 ബില്യൺ ഡോളർ) ചെലവാകും. ഇതിന്റെ ഫലമായാണ് ബജറ്റ് കമ്മി മൂന്നിരട്ടിയാകുകയെന്ന് ധനമന്ത്രാലയം  പറയുന്നു. പലസ്തീനെതിരെയുള്ള യുദ്ധം അടുത്ത വർഷത്തേക്ക് നീണ്ടുനിൽക്കുമെന്ന്
പ്രതീക്ഷിക്കുന്നു. അതിനാൽ 50 ബില്യൺ ഷെക്കൽ ചെലവു അധികമായി വേണ്ടിവരും. ഇതിൽ സുരക്ഷയ്ക്കായി 30 ബില്യൺ ഷെക്കലും പൊതു  ചെലവുകൾക്കുമായി 20 ബില്യണും – ധനമന്ത്രാലയ ഡെപ്യുട്ടി ബജറ്റ് കമ്മീഷണർ ഇറ്റായ് ടെംമിക്കിൻ പറഞ്ഞു. മൊത്തം പ്രതിരോധ ചെലവ് ആദ്യം അനുവദിച്ചതിനേക്കാൾ 48 ബില്യൺ ഷെക്കലിലധികം വർദ്ധിക്കുമെന്നും പാർലമെൻ്റ്  ഫിനാൻസ് കമ്മിറ്റിയെ ബോധ്യപ്പെടുത്തി. 
 2024-ലെ മൊത്തം ബജറ്റ് ചെലവ് ആസൂത്രണം ചെയ്തത് 513.7 ബില്യൺ.  ഇത്  പക്ഷേ 562.1 ബില്യൺ ഷെക്കലായി ഉയരും.  ബജറ്റ് കമ്മി ജിഡിപിയുടെ 5.9 ശതമാനമാകും.  ബജറ്റ് കമ്മി ജി ഡിപിയുടെ 2.25 ശതമാനമെന്നതായിരുന്നു  ലക്ഷ്യം. യുദ്ധം ഈ ലക്ഷ്യം കൈവരിയ്ക്കുവാനാകില്ലെന്ന അവസ്ഥയാണ് അവശേഷിപ്പിച്ചിട്ടുള്ളത്.
അടുത്ത സാമ്പത്തിക വർഷം പൊതു കമ്മി 75 ബില്യണിൽ നിന്ന്  114 ബില്യൺ ഷെക്കലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ പ്രതിരോധ ചെലവൊഴികെയുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കുകയോ വരുമാനം വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന് ടെംകിൻ പറഞ്ഞു. ഈ മാസം 2023-ലെ 30 ബില്യൺ ഷെക്കലുകളുടെ പ്രത്യേക യുദ്ധ ബജറ്റിന് പാർലമെന്റ് അംഗീകാരം നൽകി. ആദായനികുതി ഉയർത്തുന്നതിനെ എതിർക്കുന്നതായും എന്നാൽ അധികബാങ്ക് ലാഭത്തിന്മേലുള്ള നികുതിയെയും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെയും പിന്തുണക്കുന്നതായും ഫിനാൻസ് കമ്മിറ്റി ചെയർമാൻ മോഷെ ഗഫ്നി പറഞ്ഞു.
മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥ 2.5 ശതമാനം വളർച്ച കൈവരിച്ചു.  ഇതിൽ നിന്ന് നാലാംപാദത്തിൽ വളർച്ച19 ശതമാനം ചുരുങ്ങിയേക്കുമെന്നാണ് മന്ത്രാലയം കണക്കാക്കിയത്.  2023-ലെ മൊത്തത്തിൽ  രണ്ടു ശതമാനം വളർച്ച. അല്ലെങ്കിൽ എല്ലാംക്കൂടി പ്രതിശീർഷ വളർച്ച 2024-ൽ 1.6 ശതമാനം വളർച്ച. ഇതാണ്  വളർച്ചാ നിരക്ക്  പ്രവചനം. വാർഷിക പണപ്പെരുപ്പ നിരക്ക് വർഷാവസാനം 3.1 ശതമാനത്തിലെത്തുമെന്നും അടുത്ത വർഷം 2.6 ശതമാനമായി  കുറയുമെന്നും  പ്രതീക്ഷിക്കുന്നു.
യുദ്ധസമയത്ത് പൗരന്മാർക്ക് സാമ്പത്തിക ഭാരം വർദ്ധിക്കുന്നത് ഒഴിവാക്കാൻ താൻ പ്രവർത്തിക്കുമെന്നും 2024 ലെ തന്റെ പ്രധാന മുൻ‌ഗണന സൈനീകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുകയെന്നതാണെന്നും ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്  മാധ്യമപ്രവർത്തകരോട് പറഞ്ഞു.  “സൈനീകർ എല്ലാം ഉപേക്ഷിച്ച് നമുക്കെല്ലാവർക്കും വേണ്ടി അവരുടെ ജീവൻ പണയപ്പെടുത്തിയിരിക്കുന്നു. അവർക്ക് ഏറ്റവും മികച്ച രീതിയിൽ പ്രതിഫലം നൽകാൻ ഞങ്ങൾ എല്ലാം ചെയ്യണം”, സ്മോട്രിച്ച് പറഞ്ഞു. ധനകാര്യ – പ്രതിരോധ മന്ത്രാലയങ്ങൾ സൈനീകർക്കും അവരുടെ കുടുംബങ്ങൾക്കുവേണ്ടി ഏറെ പ്രയോജനകരമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം കരുതലെന്ന നിലയിൽ  ഏകദേശം 350000 പേരെ സേനയിലേക്ക്  വിളിച്ചിട്ടുണ്ട്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…